RSS Amplifier

News source

Prime News Malayalam

Malayalam News Media

primenewsmalayalam.inSource feed ↗81 articles

Overdue Last read · last published · next check
Last read 2 hours ago, longer than this feed's 1 hour schedule.

Written by

Latest articles

ചുവന്നമണ്ണിലെ അപകടം; സ്കൂട്ടർ യാത്രികരെ ഇടിച്ച ടാങ്കർ ലോറി കണ്ടെത്തി

പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച ടാങ്കർ ലോറി കണ്ടെത്തി. കൊമ്പഴയിൽ നിന്നാണ് ലോറി കണ്ടെത്തിയത്. അപകടത്തെ തുടർന്ന് ലോറി നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ മനു കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹനം കണ്ടെത്തിയത്.

Care Well  Clinic, Pattikkad

ഡോക്ടറുടെ സേവനം ലഭ്യമാണ് മാർ തോമ ശ്ലീഹ പള്ളി ബിൽഡിങ്ങിൽ, ജോർജേട്ടൻസ് സൂപ്പർമാർക്കറ്റിന് എതിർവശംപട്ടിക്കാട്. Dr Muhammed Shafi P.K MBBS, MD GENERAL MEDICINE Consultation :Monday, Wednesday, friday@ 5pmFrom August 31st 2026 തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ Booking Number: 9778433757 Care Well ClinicSAHAKAR MEDICALS & SURGICALSPATTIKKAD

പീച്ചി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ കളക്ടറുടെ ഉത്തരവ്: മണലി, കരുവന്നൂർ പുഴയോരങ്ങളിൽ ജാഗ്രതാ നിർദ്ദേശം

പീച്ചി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നതിനും കെ. എസ്. ഇ. ബിയുടെ ചെറുകിട വൈദ്യുത ഉല്പാദന നിലയം വഴി മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. നിലവിൽ 79.25 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഡാമിൽ 77.62 മീറ്റർ (77.33%) വെള്ളമുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന…

പീച്ചി ഡാമിലെ ഇന്നത്തെ ജലനിരപ്പ് 77.60 മീറ്റർ

പട്ടിക്കാട്. പീച്ചി ഡാമിലെ ഇന്നത്തെ ജലനിരപ്പ് 77.60 മീറ്ററാണ്. നിലവിലെ സംഭരണം 73.17 മില്യൺ ക്യുബിക് മീറ്ററാണ്. സംഭരണ ശേഷിയുടെ 77 ശതമാനമാണിത്. 78.60 മീറ്ററിലാണ് റെഡ് അലർട്ട്. 79.25 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്.

പീച്ചിയിൽ മഹാഗുരുപൂജയും ജയന്തിസദ്യയും പൊതുസമ്മേളനവും നടന്നു

പീച്ചി. എസ്.എൻ.ഡി.പി യോഗം പീച്ചി യൂണിയന്റെ ആഭിമുഖ്യത്തില്‍ മഹാഗുരുപൂജയും ജയന്തിസദ്യയും പൊതുസമ്മേളനവും നടന്നു. യൂണിയൻ പ്രസിഡന്റ് കെ.എസ്.സുബിൻ ഭദ്രദീപം തെളിച്ചു. ഉച്ചയ്ക്കുശേഷം നടന്ന പൊതുസമ്മേളനം മുംബയ് സൂര്യ ഫൗണ്ടേഷൻ സ്ഥാപകൻ സൂര്യാജി ഉദ്ഘാടനം ചെയ്തു. പീച്ചി യൂണിയൻ സെക്രട്ടറി പി.കെ.സന്തോഷ് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ കെ.യു.ഷാജി സ്വാഗതവും പീച്ചി യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുഭദ്ര…

കാർ തടഞ്ഞ് ആക്രമണം: രണ്ടു യുവാക്കൾ അറസ്റ്റിൽ

വലപ്പാട്: മഴ കാരണം സ്പീഡ് കുറച്ചോടിച്ചതിന്റെ വൈരാഗ്യത്താൽ കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ മോട്ടോർ സൈക്കിൾ വട്ടംവച്ച് തടഞ്ഞുനിർത്തി ആക്രമിച്ചു പരിക്കേൽപ്പിക്കുകയും കാറിനു കേടുപാട് വരുത്തുകയും ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിൽ. വലപ്പാട് കഴിമ്പ്രം സ്വദേശി നെടിയിരിപ്പിൽ വീട്ടിൽ ശ്രീഹരിചന്ദ് (26), വലിയകത്ത് വീട്ടിൽ അനന്തകൃഷ്ണൻ(28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകീട്ട് 7.45ഓടെ കഴിമ്പ്രം സ്‌കൂളിനു…

നേപ്പാളിൽ കാണാതായവരിൽ പൊന്നാനി സ്വദേശികളും

പൊന്നാനി. നേപ്പാളിലെ പ്രളയത്തിൽ ഓസ്‌ട്രേലിയൻ പൗരന്മാരായ മലയാളി കുടുംബത്തെയും കാണാതായി. പൊന്നാനി സ്വദേശികളായ ശ്രീധരൻ അയ്യരും കുടുംബവുമാണ് നേപ്പാളിൽ കുടുങ്ങിയത്. പ്രളയം രൂക്ഷമായ റസുവ എന്ന സ്ഥലത്തുവെച്ചാണ് നാലംഗ കുടുംബവുമായി അവസാനമായി ബന്ധപ്പെടാൻ കഴിഞ്ഞത്. പൊന്നാനി ഈശ്വർ നിവാസിൽ ശ്രീധരൻ അയ്യർ, ലക്ഷ്മി, ഋഷബ്, രുദ്ര എന്നിവരെയാണ് കാണാതായത്. പൊന്നാനി തൃക്കാവ് ക്ഷേത്രത്തിന് സമീപമാണ് ഇവരുടെ വീട്.…

മൊബൈൽ ഫോണുകളുടെ ജിഎസ്ടി കുറച്ചേക്കും

ന്യൂഡൽഹി. രാജ്യത്ത് സ്മാർട്ട് ഫോണുകളുടെ വിൽപനയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ, മൊബൈൽ ഫോണുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 18 ശതമാനം ചരക്ക് സേവന നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ ആലോചിക്കുന്നു. അടുത്ത മാസം ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശം പരിഗണനയ്ക്ക് വന്നേക്കും. ആഭ്യന്തര വിപണിയിൽ ഫോണുകളുടെ ഡിമാൻഡ് വർധിപ്പിക്കാനും ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഉപകരണ നിർമാണ മേഖലയുടെ…

പെൺക്കുട്ടിപ്പുലി നയിക്കും അയ്യന്തോൾ ദേശത്തെ

തൃശൂർ: പെൺകുട്ടിപ്പുലി നയിക്കുന്ന ടീമുമായി ചരിത്രം കുറിക്കാൻ തയ്യാറെടുക്കുകയാണ് അയ്യന്തോൾ ദേശം. 51 പുലികളുള്ള അയ്യന്തോൾ ടീമിനെ നയിക്കുന്നത് ആരാധ്യയെന്ന പത്തു വയസുകാരിയാണ്. കരിമ്പുലി വേഷത്തിലാണ് ആരാധ്യ എത്തുന്നത്. പെൺപുലിയെ ആദ്യമായി പുലിക്കളിയിലിറക്കി ചരിത്രംകുറിച്ച ദേശമാണ് അയ്യന്തോൾ. അച്ഛൻ രമേശന്റെ പുലിവേഷം കുട്ടിക്കാലം മുതൽ കണ്ടുശീലിച്ചതാണ് ആരാധ്യ. രമേശിന്റെ ചിട്ടയായ ശിക്ഷണത്തിൽ 41 ദിവസത്തെ…

തൃശൂരിൽ ഇന്ന് പുലിയിറങ്ങും; മന്ത്രി ഒ.ജെ ജനീഷ് ഫ്‌ലാഗ് ഓഫ് ചെയ്യും

തൃശൂർ. തൃശൂരിന്റെ നഗരവീഥികൾ കീഴടക്കാൻ പുലികൾ ഇന്ന് ഇറങ്ങും. വൈകിട്ട് നാലിന് ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ മന്ത്രി ഒ.ജെ ജനീഷ് പുലികളി ഫ്‌ലാഗ് ഓഫ് ചെയ്യും. ഇത്തവണ ഒൻപത് ദേശങ്ങളിൽ നിന്നായി 400ൽ അധികം പുലികളാണ് ആസ്വാദകരെ വിസ്മയിപ്പിക്കാനെത്തുന്നത്. നൂറുകണക്കിന് കലാകാരന്മാർ അണിനിരക്കും. വാദ്യ സംഘങ്ങളും നിശ്ചലദൃശ്യങ്ങളും പുലികളിക്ക് മാറ്റുകൂട്ടും. മികച്ച പുലികളി സംഘത്തിന് ക്യാഷ് പ്രൈസും ട്രോഫിയും…

ഗുരുവായൂരിൽ തൃപ്പുത്തരി ആഘോഷം നാളെ

ഗുരുവായൂർ: ക്ഷേത്രത്തിൽ തൃപ്പുത്തരി നാളെ ആഘോഷിക്കും. പുതിയ നെല്ല് കുത്തിയുണ്ടാക്കിയ അരി ഉപയോഗിച്ച് തയാറാക്കുന്ന പായസം ഗുരുവായൂരപ്പന് നിവേദിക്കുന്നതാണ് ചടങ്ങ്. ആയിരത്തി ഇരുനൂറിലേറെ ലിറ്റർ പുത്തരിപ്പായസം ഉച്ചപൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിക്കും. ഇത് പിന്നീട് ഭക്തർക്ക് വിതരണം ചെയ്യും. പുത്തരിപ്പായസം ശീട്ടാകുന്നതിനായി നാളെ വൈകിട്ട് നാലു മുതൽ പ്രത്യേക വഴിപാട് കൗണ്ടർ തുറക്കും. അരലിറ്റർ പായസത്തിന് 120…

ദേശീയ റാലിയിൽ പങ്കെടുക്കുന്ന എഐവൈഎഫ് നേതാവിന് യാത്രയയപ്പ് നൽകി

പട്ടിക്കാട്. “ബദ്ലാവ് സറൂരി ഹേ” എന്ന മുദ്രാവാക്യം ഉയർത്തി ഡൽഹി രാംലീല മൈതാനിയിൽ സെപ്റ്റംബർ ഒന്നിന് സിപിഐ നടത്തുന്ന ദേശീയ റാലിയിൽ പങ്കെടുക്കുന്ന എഐവൈഎഫ് നേതാവിന് യാത്രയയപ്പ് നൽകി. എഐവൈഎഫ് പണഞ്ചേരി മേഖല സെക്രട്ടറി നിജുവിനാണ് സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി യാത്രയയപ്പ് നൽകിയത്. ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ പതാക കൈമാറി ഉത്ഘാടനം ചെയ്തു. ജിനേഷ് പീച്ചി, ഡോ. എം.കെ പ്രദീപ്‌ കുമാർ, രമ്യ രാജേഷ്, സൈമൺ…

തെക്കുംപാടം എൻഎസ്എസ് കരയോഗം ഓണാഘോഷം നടത്തി

പട്ടിക്കാട്. തെക്കുംപാടം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. കരയോഗം പ്രസിഡന്റ് എൻ.എസ് പീതാംബരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രജേന്ദ്രൻ മുല്ലപ്പിള്ളി സ്വാഗതവും ട്രഷറർ സുനിൽകുമാർ നന്ദിയും പറഞ്ഞു. വനിതാ സമാജം പ്രസിഡന്റ് മിനി രാജ്കുമാർ, മിനി രാജൻ, ജ്യോതി രമേശൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കരയോഗം വൈസ് പ്രസിഡന്റ് പ്രാരത്ത് ഉണ്ണികൃഷ്ണൻ ഭദ്ര ദീപം തെളിയിച്ചു. തുടർന്ന് കരയോഗ…

തൃശൂർ പന്നിത്തടത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം

തൃശൂർ. പന്നിത്തടത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. വടക്കാഞ്ചേരി ഭാഗത്ത് നിന്നും അക്കിക്കാവ് ഭാഗത്തേക്ക് പോയിരുന്ന കാർ മറ്റൊരു കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇതിൽ ഒരു കാർ സിഗ്നൽ പോസ്റ്റിൽ ഇടിച്ചു കയറിയ നിലയിലാണ്. പ്രദേശത്ത് അപകടം പതിവാണെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു.

നേപ്പാള്‍ പ്രളയം: 60 മലയാളികള്‍ സുരക്ഷിതര്‍; എട്ടു പേരെ കാണാനില്ല

തിരുവനന്തപുരം: മിന്നല്‍ പ്രളയത്തെത്തുടർന്നു നേപ്പാളില്‍ കുടുങ്ങിയെന്ന് സംശയിക്കുന്ന 82 പേരില്‍ 60 പേരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. എട്ടു പേരെ കാണാനില്ല. ഇതില്‍ ഓരോരുത്തർ വീതം കൊല്ലം, കണ്ണൂർ, നോർത്ത് പറവൂർ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. നാലുപേർ ഓസ്ട്രേലിയൻ പൗരത്വമുള്ള മലയാളികളും ഒരാള്‍ യുഎസില്‍ സ്ഥിരതാമസമാക്കിയ മലയാളി സ്ത്രീയുമാണെന്നാണ് വിവരം. എന്നാല്‍,…

വാണിയംപാറയിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു

വാണിയംപാറ. ശ്രീനാരായണ ഗുരു ഭക്ത സമാജത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ പരിപാടി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് എം.എം. സത്യൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സനിൽ വാണിയംപാറ ആശംസകൾ അറിയിച്ചു. സമാജം സെക്രട്ടറി എൻ.സി. രാഹുൽ സ്വാഗതവും ജോ. സെക്രട്ടറി സി.എം രാജൻ നന്ദിയും പറഞ്ഞു. ആഘോഷത്തിൻ്റെ ഭാഗമായി ഫിലോസഫി ഇൻ നെഫ്രോളജിയിൽ…

കർഷക കോൺഗ്രസ് മറിയം വീട്ടിൽ ഓണാഘോഷം നടത്തി

പട്ടിക്കാട്. പാണഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പൂത്രയിൽ ഉള്ള മറിയം വീട്ടിൽ ഓണാഘോഷം നടത്തി. തിരുവോണാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയും ആയ എം.പി വിൻസെന്റ് നിർവഹിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം പൗലോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മറിയം വീട്ടിലെ അന്തേവാസികളുടെ തുടർ ആവശ്യങ്ങൾക്ക് തന്റെ ഒരു മാസത്തെ പെൻഷൻ അദ്ദേഹം സംഭാവനയായി നൽകി.…

പുലിക്കളി: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍: പുലിക്കളിയോടനുബന്ധിച്ച്‌ തൃശൂർ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. ഉച്ചതിരിഞ്ഞ് രണ്ടുമണിമുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തൃശൂർ സിറ്റി പൊലീസ് അറിയിച്ചു. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ വാഹന പാർക്കിങ് അനുവദിക്കുന്നതല്ല. പാർക്കിങ്ങിനായി 30 ഓളം സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പൊതുജനങ്ങള്‍…

എടപ്പലത്ത് വയോധികയ്ക്ക് തീപ്പൊള്ളലേറ്റു

പട്ടിക്കാട്. എടപ്പലത്ത് വയോധികയ്ക്ക് തീപ്പൊള്ളലേറ്റു. താഴത്ത് വീട്ടിൽ ദേവകിയ്ക്കാണ് (86) പൊള്ളലേറ്റത്. ശരീരത്തിന്റെ പകുതിയോളം പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ വീടിന്റെ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ദേവകിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.…

അടിപ്പാതയിൽ വഴിയോരക്കച്ചവടം; ഗതാഗതക്കുരുക്കെന്ന് യാത്രക്കാർ

പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിലെ അടിപ്പാതയിൽ വഴിയോരക്കച്ചവടം നടത്തുന്നത് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നതായി യാത്രക്കാർ പറഞ്ഞു. കച്ചവടം നടത്തുന്ന വാഹനങ്ങളും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും അലക്ഷ്യമായാണ് ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നത്. ഇത് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നുണ്ട്. പട്ടിക്കാട് സെന്ററിലും പരിസരങ്ങളിലും നടക്കുന്ന അനധികൃത വഴിയോരക്കച്ചവടത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി സംഘടനകൾ…

സ്മൃതി സമന്വയം; പീച്ചി സ്‌കൂളിൽ പൂർവ്വ വിദ്യാർഥി സംഗമം നടത്തി

പീച്ചി. ഗവ ഹൈസ്‌കൂൾ 1989-90 ബാച്ചിന്റെ പൂർവ്വ വിദ്യാർഥി സംഗമം നടത്തി. സ്മൃതി സമന്വയം-3 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓഗസ്റ്റ് 28 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 4 വരെ പീച്ചി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പൂർവ്വ വിദ്യാർഥികൾ പങ്കെടുത്തു.

ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയില്ല; ഡ്രൈവർ ജീവനൊടുക്കി

മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഫേസ്ബുക്കില്‍ കുറിപ്പായി പങ്കുവച്ചശേഷം ജീവനൊടുക്കിയത്. മരണത്തിന് ഏക ഉത്തരവാദി മോട്ടോര്‍ വാഹന വകുപ്പാണ്. കൈക്കൂലി കൊടുത്തില്ലെന്ന ഏക കാരണംകൊണ്ട് അവരെന്റെ ജീവിതം തകര്‍ത്തു. പത്ത് മാസമായി ഏജന്റ്,…

പുതുക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തൃശ്ശൂർ. പുതുക്കാട് ഗവ. സ്കൂളിന് മുന്നിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചെങ്ങാല്ലൂരിൽ നിന്ന് എത്തിയ ചെമ്മണ്ടപറമ്പിൽ നന്ദേഷിന്റെ കാറിനാണ് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ നന്ദേഷ് ഉടൻ കാറിൽ നിന്ന് പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. വിവരമറിഞ്ഞ് പുതുക്കാട് നിന്ന് എത്തിയ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു.

എറണാകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 35 പേർക്ക് പരിക്ക്

എറണാകുളം. കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 35 പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ഇടതുവശത്തുകൂടി പോയ ഇരുചക്രവാഹന യാത്രികൻ വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് കയറാൻ ശ്രമിച്ചതാണ്…

ശാരിക്കും കുടുംബത്തിനും ഓണസമ്മാനം; തലചായ്ക്കാനൊരു വീട്

കണ്ണാറ. സ്വന്തമായി വീടില്ലാതെ പ്രതിസന്ധിയിലായിരുന്ന കുടുംബത്തിന് തലചായ്ക്കാൻ സുന്ദരമായ ഒരു വീട് സമ്മാനിച്ചതാണ് ഈ ഓണക്കാലത്തെ മനോഹരമായ കാഴ്ച. തൃശൂർ കാനാട്ടുകരയിലെ താഴേക്കാട്ട് വീട്ടിൽ നിഷിനും ഭാര്യ ശാരിയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിനാണ് കണ്ണാറ മുണ്ടയ്ക്കത്താഴത്ത് സ്വപ്ന ഭവനം ഒരുങ്ങിയത്. ഓട്ടോറിഷ തൊഴിലാളിയായ നിഷിനും ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ശാരിക്കും സ്വന്തമായൊരുവീട് അവരുടെ…

തൃശ്ശൂരിൽ പോലീസിന് നേരെ ആക്രമണം; കാപ്പ കേസ് പ്രതിയും സംഘവും പിടിയിൽ

തൃശ്ശൂർ. കുന്നംകുളത്ത് പോലീസ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കാപ്പ കേസ് പ്രതിയും സംഘവും പിടിയിലായി. സംഭവത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. കാപ്പ കേസ് പ്രതി ഗുരുവായൂർ സ്വദേശി അദീപിനെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. ഇന്നലെ ചീരങ്കുളം പാടത്തിന് സമീപം പ്രതിയും സംഘവും ഒത്തുകൂടിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ…

ആദിവാസി ഉന്നതിയില്‍ യുവതി കൊല്ലപ്പെട്ട നിലയിൽ; ഭര്‍ത്താവ് കസ്റ്റഡിയില്‍

മലപ്പുറം. പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറില്‍ ആദിവാസി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അപ്പൻകാപ്പ് ഉന്നതിയിലെ നിഷ (35) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ട്. സംഭവത്തില്‍ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മീൻ പിടിക്കാൻ പോയ ഉന്നതി നിവാസികളാണ് നീർപുഴയോട് ചേർന്ന വാഴത്തോട്ടത്തില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നിഷയും…

നേപ്പാൾ പ്രളയദുരന്തം; സംസ്ഥാന സർക്കാർ ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കി

തിരുവനന്തപുരം: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സഹായത്തിനായി നോർക്ക റൂട്ട്സിന്റെ പ്രത്യേക ഹെല്‍പ് ലൈൻ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സഹായത്തിനായി നോർക്കയുടെ 1070 എന്ന ടോള്‍ ഫ്രീ നമ്പറിലോ അല്ലെങ്കില്‍ വിദേശകാര്യ മന്ത്രാലയം…

പാലക്കാട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു; പൊള്ളലേറ്റ ഡ്രൈവർ മരിച്ചു

പാലക്കാട്. ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിൽ രണ്ട് ലോറികൾക്ക് തീപിടിച്ചു. അപകടത്തില്‍ പൊള്ളലേറ്റ ലോറി ഡ്രൈവർ മരിച്ചു. അറക്കപ്പൊടി കയറ്റി വന്ന ലോറിയിലെ ഡ്രൈവര്‍ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ധീനാണ് മരിച്ചത്. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോടാണ് അപകടമുണ്ടായത്. സത്രംക്കാവിന് സമീപത്ത് വെച്ചാണ് കണ്ടെയ്‌നര്‍ ലോറിയും മരപ്പൊടി കയറ്റി വന്ന പെരിന്തല്‍മണ്ണ രജിസ്‌ട്രേഷന്‍…

ആൽപ്പാറ വാർഡ് വികസന സമിതി ഓണക്കിറ്റ് വിതരണം ചെയ്തു

ആൽപ്പാറ: പാണഞ്ചേരി പഞ്ചായത്ത്‌ ആൽപ്പാറ വാർഡ് മെമ്പർ ജോസ് ഹ്യൂബർട്ടിന്റെ നേതൃത്വത്തിൽ വാർഡ് വികസന സമിതി ഓണക്കിറ്റുകൾ വിതരണം ചെയ്തു. വാർഡിലെ തിരഞ്ഞെടുത്ത കുടുംബങ്ങൾക്കാണ് സുമനസ്സുകളുടെ സഹായത്തോടെ കിറ്റുകൾ വിതരണം ചെയ്തത്. വാർഡ് വികസന സമിതി അംഗങ്ങളും കിറ്റ് വിതരണത്തിൽ പങ്കാളികളായി.

വിലങ്ങന്നൂർ കരുണ സീനിയർ സിറ്റിസൺ ക്ലബ് വാർഷിക പൊതുയോഗം ചേർന്നു

വിലങ്ങന്നൂർ. കരുണ സീനിയർ സിറ്റിസൺ ക്ലബ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡൻറ് എ.എൻ. സുകുമാരന്റെ അധ്യക്ഷതയിൽ നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി നിജോ ഉദ്ഘാടനം ചെയ്തു. പീച്ചി പോലീസ് ഇൻസ്പെക്ടർ മനു കുമാർ മുഖ്യാതിഥിയായിരുന്നു. വയോജന ക്ലബ്ബുകളുടെ കോർഡിനേറ്റർ സോമൻ കൊളപ്പാറ ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർ ആര്യ ശരത്ത് പ്രസംഗിച്ചു. യോഗത്തിൽ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വിവിധ…

അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച്‌ മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച്‌ മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളില്‍ കണ്ടെത്തുന്ന ഓരോ മാറ്റത്തിനും പിഴ ഈടാക്കും. അനധികൃതമായി കൂട്ടിച്ചേർത്ത ഭാഗങ്ങള്‍ ഉടമകള്‍ തന്നെ നീക്കം ചെയ്യണം. ഇത് നീക്കിയ ശേഷം വാഹനം എംവിഡിക്ക് മുന്നില്‍ ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്. ഗതാഗത കമ്മീഷണറാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. റീല്‍സുകള്‍ക്ക് വേണ്ടി രൂപമാറ്റം വരുത്തുന്ന…

നന്തിക്കരയിൽ പിക്കപ്പ് വാനിൽ ആംബുലൻസ് ഇടിച്ച് അപകടം

തൃശ്ശൂർ. ദേശീയപാത നന്തിക്കരയിൽ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ പിക്കപ്പ് വാനിൽ ആംബുലൻസ് ഇടിച്ച് അപകടം. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്തേക്ക് മരുന്നുകൾ കൊണ്ടുപോയിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇതേ ദിശയിൽ വന്നിരുന്ന ആംബുലൻസ് പിക്കപ്പിന്റെ പുറകിലും ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ…

മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്കാരം നേടിയ റോജൻ പി. അലക്സിന് നാടിന്റെ ആദരം

കൂട്ടാല: കേരള സംസ്ഥാന സർക്കാർ കൃഷിവകുപ്പും തൃശൂർ കോർപ്പറേഷനും സംഘടിപ്പിച്ച കാർഷിക ദിനാഘോഷത്തിൽ തൃശൂർ കോർപ്പറേഷനിലെ മികച്ച സമ്മിശ്ര കർഷകനായി കൂട്ടാല സ്വദേശി റോജൻ പി. അലക്സ് പാറപ്പുറത്തിനെ തിരഞ്ഞെടുത്തു. ഈ നേട്ടത്തിന്റെ സന്തോഷത്തിൽ കൂട്ടാല നാട് അദ്ദേഹത്തെ ആദരിച്ചു. കെ.ജി. ബൈജു അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ഷൈബി ചുളയില്ലപ്ലാക്കിൽ, ജോഷി പയ്യപ്പിള്ളി, സുരേഷ് പൊന്നാത്ത്, കെ.കെ. ആലി, വിൽസൺ…

വാണിയംപാറയിൽ നവദമ്പതികൾ അപകടത്തിൽപ്പെട്ടു; യുവതിക്ക് പരിക്ക്

വാണിയംപാറ. ദേശീയപാത വാണിയംപാറയിൽ നവദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട് യുവതിക്ക് പരിക്കേറ്റു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനി സൈദ്നിഷയ്ക്കാണ് (26) പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ യുവതിയെ വാണിയംപാറയിലെ 108 ആംബുലൻസിൽ ആലത്തൂർ അസീസിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2:15ന് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ യുവതിയുടെ വസ്ത്രം…

കണ്ണൂര്‍-വയനാട് പാതയിൽ മണ്ണിടിച്ചില്‍. പാല്‍ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂര്‍-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍. പാല്‍ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക് മണ്ണും പാറകഷ്ണങ്ങളും വീണുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കില്ല.വയനാട്ടിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് മുമ്പിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണത്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. സംഭവത്തില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. ഒരു ഭാഗത്തെ മണ്ണ്…

പി.പി ജോയിയുടെ സംസ്കാരം ഇന്ന് വൈകിട്ട് 5:00 മണിക്ക്

കണ്ണാറ. കമ്പനിപ്പടി പറപ്പൂപറമ്പിൽ പത്രോസ് മകൻ പി.പി ജോയ് (62) അന്തരിച്ചു. സംസ്‌കാരം കണ്ണാറ ചീനിക്കടവിലുള്ള ബ്രദറൺ സഭാ ഹാളിലെ പൊതുദർശനത്തിനുശേഷം ഇന്ന് വൈകീട്ട് 5 മണിക്ക് കരിപ്പക്കുന്ന് ബ്രദറൺ സെമിത്തേരിയിൽ. ഭാര്യ: ലൂസി. മക്കൾ: ഐറിഷ്, മിൽക്ക, ഹെബ്‌സീബ. മരുമക്കൾ: ജസ്റ്റിൻ, പ്രിൻസ്, ജെയിൻ. ഇന്നലെ വൈകിട്ട് മണ്ണുത്തിയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. തൃശൂർ ഭാഗത്തേക്കുള്ള…

കണ്ണാറ ബനാന ഹണി പാർക്ക് പ്രവർത്തനസജ്ജമാക്കണം; ബിജെപി പ്രതിഷേധ സമരം സംഘടിപ്പിച്ചു

കണ്ണാറ: നിർമ്മാണം പൂർത്തീകരിച്ചിട്ടും പ്രവർത്തനസജ്ജമാക്കാതെ കിടക്കുന്ന കണ്ണാറ ബനാന ഹണി പാർക്ക് അടിയന്തരമായി പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പീച്ചി ഏരിയ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കണ്ണാറ ബനാന ഹണി പാർക്കിന് മുന്നിൽ നടന്ന പരിപാടിയിൽ പീച്ചി ഏരിയ പ്രസിഡന്റ് പ്രവീൺ രാജു അധ്യക്ഷത വഹിച്ചു. പീച്ചി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് എൻ.എച്ച് ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് സ്വാഗതവും സിജു…

വൈദ്യുതിയില്ല; ഉത്രാടത്തിരക്കിൽ പട്ടിക്കാട് സെന്ററിലെ വ്യാപാരികൾ ഇരുട്ടിൽ

പട്ടിക്കാട്. ഉത്രാടത്തിരക്കിനിടയിൽ പട്ടിക്കാട് സെന്ററിലെ വ്യാപാരികളെ ഇരുട്ടിലാക്കി കെഎസ്ഇബി. ഇന്ന് രാവിലെ പത്തുമണി മുതൽ പ്രദേശത്ത് കറണ്ടില്ല. മെയിൻ ലൈൻ തകരാറാണെന്ന മറുപടിയാണ് പട്ടിക്കാട് സെക്ഷൻ ഓഫീസിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ ഓണക്കച്ചവടത്തിന്റെ പ്രധാന ദിവസമായ ഉത്രാട ദിനത്തിൽ വൈദ്യുതിയില്ലാത്തത് വ്യാപാരികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണം.

ആശ്വാസ് 2026: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഒരുമാസത്തേക്കുകൂടി നീട്ടി

തിരുവനന്തപുരം: സഹകരണ മേഖലയിലെ വായ്പാ കുടിശികക്കാർക്ക് ആശ്വാസമായി ‘ആശ്വാസ് 2026’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി നീട്ടി. നേരത്തേ 2026 ഓഗസ്റ്റ് 31 വരെ നിശ്ചയിച്ചിരുന്ന പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിയാണ് സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചത്. മഴക്കെടുതി, ഓണാവധി എന്നിവ കണക്കിലെടുത്താണ് സഹകരണ വകുപ്പിന്റെ സുപ്രധാന തീരുമാനമുണ്ടായത്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ…

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

railway

ചേലക്കര സ്വദേശി റിയാദിൽ കുഴഞ്ഞുവീണു മരിച്ചു

റിയാദ്: ചേലക്കര സ്വദേശിയായ യുവാവ് റിയാദിൽ കുഴഞ്ഞുവീണു മരിച്ചു. ചേലക്കര തോഴുപാടം കുറുക്കൻമൂച്ചിക്കൽ വീട്ടിൽ അബ്ബാസ് (43) ആണ് മരിച്ചത്. പള്ളിയിൽ പോകാനുള്ള തയ്യാറെടുപ്പിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ അബ്ബാസിനെ സുഹൃത്തുക്കൾ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്ന് അൽ ഇമാൻ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും…

തൃശ്ശൂരിൽ സ്വർണ്ണമാല കവർച്ച: രണ്ടുപേർ പിടിയിൽ

തൃശ്ശൂർ. പെരിഞ്ഞനത്ത് പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ സ്വർണ്ണമാല കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ. എമ്മാട് കാരേപ്പറമ്പിൽ വീട്ടിൽ സനോജ് കെ. ഫസൽ, കഴുവിലങ്ങ് മാടത്തിങ്കൽ വീട്ടിൽ ഫാസിൻ നൗഷാദ് എന്നിവരാണ് പിടിയിലായത്.

വാളയാറിൽ വൻ ലഹരി വേട്ട; തൃശ്ശൂർ സ്വദേശി പിടിയിൽ

പാലക്കാട്: വാളയാറില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ മെത്താംഫെറ്റാമിനുമായി തൃശ്ശൂർ സ്വദേശിയായ യുവാവ് പിടിയില്‍. തൃശ്ശൂർ സ്വദേശി ജിതിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ‘ക്രിയാറ്റിന്റെ’ ടിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇയാള്‍ ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന എയർബസ്സില്‍ സഞ്ചരിക്കവെയാണ് ഇയാള്‍ പിടിയിലാകുന്നത്. വാളയാർ എക്സൈസ്…

ദേശമംഗലത്ത് ദമ്പതികൾ ഷോക്കേറ്റ് മരിച്ചു

തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു. അസ്സം സ്വദേശികളായ ഷെഫീഖുൽ (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്. തലശ്ശേരി കൂട്ടുപാറ കുന്നിൽ പ്രവർത്തിക്കുന്ന കോഴി ഫാമിലാണ് അപകടം. ഇന്ന് രാവിലെ ഒമ്പതോടെ ഇരുവരും താമസസ്ഥലത്തുനിന്ന് കോഴി ഫാമിൽ എത്തിയതിനു പിന്നാലെയാണ് സംഭവം. ഉറുമ്പകശ്ശേരി പള്ളത്ത് വീട്ടിൽ അഷ്റഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫാം…

ആൽപ്പാറ കിഴക്കേതിൽ പരേതനായ ജോണി ഭാര്യ ശോശാമ്മ (77) അന്തരിച്ചു

ആൽപ്പാറ. കിഴക്കേതിൽ പരേതനായ ജോണി ഭാര്യ ശോശാമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വൈകീട്ട് 5ന് കരിപ്പക്കുന്ന് ടിപിഎം സഭാസെമിത്തേരിയിൽ. മക്കൾ: ജോർജ്, ജെസി, ജോബി. മരുമക്കൾ: മിനി, റെജി തടത്തിവിള (കൊണ്ടാഴി), ബിജി.

മാരായ്ക്കൽ പതിപ്പറമ്പില്‍ വീട്ടില്‍ ഷൈമി ജോയൽ യുകെയിൽ അന്തരിച്ചു

മാഞ്ചസ്റ്റർ. മാരായ്ക്കൽ പതിപ്പറമ്പില്‍ വീട്ടില്‍ പി.വി കുഞ്ഞുമോൻ്റെ മകള്‍ ഷൈമി ജോയൽ (28) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. റോയല്‍ മാഞ്ചസ്റ്റർ ചില്‍ഡ്രൻസ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയലാണ് ഷൈമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമളി കറിമുട്ട് വട്ടക്കാലായില്‍ സ്വദേശി പാസ്റ്റർ മോനി ചാക്കോ…

മണിയൻകിണർ ഉന്നതിയിൽ ഓണാഘോഷം നടത്തി

വാണിയംപാറ. മണിയൻകിണർ ഉന്നതി പഠനമുറിയിൽ ഓണാഘോഷം നടത്തി. വാർഡ് മെമ്പർ സനിൽ വാണിയംപാറ പരിപാടി ഉദ്ഘാടനം ചെയ്ത് ഓണാശംസകൾ നേർന്നു. പഠനമുറി ടീച്ചർ മിഷമോൾ നേതൃത്വം നൽകി.

പീച്ചി ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ ഓണാഘോഷം നടത്തി

പീച്ചി. പീച്ചി ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ ഓണാഘോഷം നടത്തി. പ്രധാനധ്യാപിക ബിന്ദു എം. ജോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഗിരീശൻ എ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് ഐ.ജി, എംപിടിഎ പ്രസിഡന്റ് ലിന്റാ ബിനോയ്, എസ്പിസി പിടിഎ പ്രസിഡന്റ് ഹംസ ഇ , എം.പിടി.എ വൈസ് പ്രസിഡന്റ് മഫീന, പിടിഎ, എംപിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അധ്യാപകരും, പിടിഎ, എംപിടിഎ അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ…

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രഡിഡന്റ് , എം. വിജിൻ എംഎല്‍എ സെക്രട്ടറി

തൃശ്ശൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം. വിജിൻ എം.എല്‍.എയെയും തിരഞ്ഞെടുത്തു. തൃശ്ശൂരില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പിയാണ് പുതിയ ഭാരവാഹികളുടെ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡിവൈഎഫ്‌ഐയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തുന്നത്. ആർ. ശ്യാമ, വി. അനൂപ്, മുഹമ്മദ്…