# malayalam news (news sources) — RSS Amplifier

Recent posts from the 2 feeds in the RSS Amplifier directory that cover malayalam news.

Page: <https://rssamplifier.com/topics/malayalam-news/news>  
Feed: <https://rssamplifier.com/topics/malayalam-news/news.md>

---

## [22,000 കോടിയുടെ കടബാധ്യത; തിരിച്ചടവ് 6.5 കോടി മാത്രം! സുഭാഷ് ചന്ദ്രയ്ക്ക് എൻസിഎൽടിയുടെ ഇളവ്](https://www.expresskerala.com/news/22000-crore-debt-repayment-of-only-6-5-crore-nclt-grants-relief-to-subhash-chandra.html)

_2026-08-27 · Express Kerala Network · Express Kerala_

ന്യൂഡൽഹി: 22,000 കോടി രൂപയുടെ കടബാധ്യതയിൽ വെറും 6.5 കോടി രൂപ തിരിച്ചടച്ചാൽ മതിയെന്ന ഉത്തരവുമായി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി). ബിജെപി മുൻ എംപിയും മാധ്യമ പ്രമുഖനുമായ സുഭാഷ് ചന്ദ്രയ്ക്കാണ് വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ബാധ്യതയിൽ ഇളവ് ലഭിച്ചത്. ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുൾസ് നൽകിയ കേസിലാണ് നടപടി. സുഭാഷ് ചന്ദ്രയുടെ സ്ഥാപനമായ വിവേക് ഇൻഫോകോണിന് വേണ്ടി 170 കോടി രൂപ…

## [യൂറോപ്പിനെ ചുട്ടെരിച്ച് ഉഷ്ണതരംഗം! ജർമനിയിൽ മാത്രം 15,800 മരണം, ഫ്രാൻസിലും സ്പെയിനിലും ആയിരങ്ങൾ](https://www.expresskerala.com/news/heatwave-scorches-europe-15800-deaths-in-germany-alone-thousands-dead-in-france-and-spain.html)

_2026-08-27 · Express Kerala Network · Express Kerala_

ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത് ജർമനിയിൽ മാത്രം ചൂടുമായി ബന്ധപ്പെട്ട് 15,800 പേർ മരിച്ചതായാണ് കണക്കുകൾ. ജൂൺ അവസാനത്തെ ഒരാഴ്ചയിൽ മാത്രം 9,600 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ സമയത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പകൽ താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. ജൂലൈ അവസാനം മുതൽ ഓഗസ്റ്റ് മധ്യം വരെയുള്ള കാലയളവിൽ 4,000 ചൂട് സംബന്ധമായ മരണങ്ങളും കൂടി റിപ്പോർട്ട്…

## [സൂക്ഷിച്ചുവെച്ച മദ്യം കുടിച്ചു; ദേഷ്യത്തിൽ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്നു](https://www.expresskerala.com/news/drank-stored-liquor-kicked-uncles-son-to-death-in-a-fit-of-rage.html)

_2026-08-27 · Express Kerala Network · Express Kerala_

തിരൂർ: കുടിക്കാനായി വാങ്ങിവെച്ചിരുന്ന മദ്യം എടുത്ത് കുടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. ആതവനാട് സ്വദേശി മണ്ണിൽ ചക്കച്ചാട്ടിൽ പത്മാനന്ദൻ (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തലക്കാട് തെക്കൻ കുറ്റൂർ സ്വദേശി മലയത്ത് മേലേ വീട്ടിൽ ഗിരീഷ് (48)നെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി വാങ്ങിവെച്ച മദ്യം പത്മാനന്ദൻ എടുത്ത് കുടിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ്…

## [മമ്മൂട്ടിയുടെ കസബയ്ക്ക് എതിരെ രംഗത്ത് വന്നവർക്ക് ഗീതുവിൻ്റെ ടോക്സിക്ക് ഒരു പ്രശ്നമേ അല്ലേ ?](https://www.expresskerala.com/news/arent-those-who-came-out-against-mammoottys-kasaba-finding-geetus-toxic-to-be-a-problem-at-all.html)

_2026-08-27 · Express View · Express Kerala_

ആദ്യം നമ്മുടെ വീരശൂര പരാക്രമിയായ സംവിധായക ഗീതു മോഹൻദാസ് ചെയ്യേണ്ടത് , മമ്മൂട്ടിയോട് മാപ്പ് പറയുക എന്നതാണ്. മമ്മുട്ടി ‘കസബ’ സിനിമയിൽ സ്ത്രീകളോട് മോശമായി പെരുമാറി എന്ന് പറഞ്ഞ് എന്തൊക്കെ ബഹളമാണ് ഗീതു മോഹൻദാസും മറ്റൊരു നടിയും ചേർന്ന് ഉണ്ടാക്കിയിരുന്നത് എന്നത് ഓർമ്മയില്ലേ ? കസബയിൽ കഥാപാത്രം ആവശ്യപ്പെട്ട ഒരു രംഗം, വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് തട്ടിക്കയറി സംസാരിക്കുന്നതും, ബെൽറ്റ് പിടിച്ച് വലിക്കുന്നതും…

## [തണുത്തുറഞ്ഞ ആകാശത്ത് കത്തുന്ന സൂര്യൻ താഴേക്ക് വരുമ്പോൾ, നക്ഷത്രങ്ങൾക്ക് മുകളിൽ നൃത്തം ചെയ്യുന്ന വജ്രങ്ങളുടെ മരവിപ്പ്](https://www.expresskerala.com/news/as-the-burning-sun-descends-through-the-frozen-sky-the-icy-chill-of-diamonds-dancing-above-the-stars.html)

_2026-08-27 · Express Kerala Network · Express Kerala_

പ്രകൃതിയുടെ മടിത്തണ്ടിൽ മനുഷ്യനേക്കാൾ ഉയരമുള്ളതും മോട്ടോർ സൈക്കിളുകളേക്കാൾ വേഗത്തിൽ ഓടാൻ കഴിയുന്നതുമായ കൂറ്റൻ ഒട്ടകപ്പക്ഷികൾ മുതൽ ആകാശത്ത് വിസ്മയം തീർക്കുന്ന ഭീമൻ പെലിക്കണുകൾ വരെ വേറിട്ട കാഴ്ചകളൊരുക്കുന്നുണ്ട്. ദിനോസർ കാലത്തെ ഓർമ്മിപ്പിക്കുന്ന ഈ ജീവിവർഗ്ഗങ്ങൾ ഭൂമിയിലെ ഏറ്റവും കൗതുകമുണർത്തുന്ന അത്ഭുതങ്ങളിൽ പ്രധാനപ്പെട്ടവയാണ്. പൗരാണികതയുടെ പ്രൗഢിയും വലിപ്പവും ഒത്തിണങ്ങിയ ഇവയുടെ സവിശേഷതകൾ…

## [ഹിമാലയത്തിൽ ഉരുകുന്നത് മഞ്ഞ് മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ജീവനും! 30 മിനിറ്റിൽ ഉയർന്നത് 9 മീറ്റർ ജലനിരപ്പ്; ദക്ഷിണേഷ്യയെ കാത്തിരിക്കുന്ന വലിയൊരു ദുരന്ത സൂചനയോ?](https://www.expresskerala.com/news/it-is-not-just-the-ice-in-the-himalayas-that-is-melting-but-the-lives-of-millions-of-people-water-levels-rose-by-9-meters-in-just-30-minutes-is-this-a-sign-of-a-massive-disaster-awaiting-sou.html)

_2026-08-27 · Express Kerala Network · Express Kerala_

മധ്യ നേപ്പാളിലൂടെ കടന്നുപോയ വിനാശകരമായ പ്രളയ താണ്ഡവം കേവലം ഒരു പ്രാദേശിക മലയോര ദുരന്തം മാത്രമല്ല, മറിച്ച് വരും നാളുകളിൽ ദക്ഷിണേഷ്യൻ ഭൂപ്രദേശത്തെമുഴുവൻ കാത്തിരിക്കുന്ന വലിയൊരു പ്രകൃതിദുരന്ത സൂചനയാണ്. ഓഗസ്റ്റ് ഇരുപത്തിയാറിന് ഉണ്ടായ ഈ ദാരുണ സംഭവത്തിൽ നൂറ്റിഅറുപതിലധികം ജീവനുകൾ പൊലിയുകയും, നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിരിക്കുന്നു. ഇതിൽ നിരവധി മറ്റ് രാജ്യക്കാരായ വ്യക്തികളും ഉൾപ്പെടുന്നുണ്ട്.…

## [രാത്രി 12 മുതൽ രാവിലെ വരെയുള്ള കളികൾ ഇനി നടക്കില്ല; കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുപ്പമേറിയ പൂട്ടിട്ട് മെറ്റ!](https://www.expresskerala.com/news/games-played-between-midnight-and-morning-will-no-longer-be-available-meta-imposes-strict-curbs-on-teenagers-social-media-usage.html)

_2026-08-27 · Express Kerala Network · Express Kerala_

ആധുനിക കാലഘട്ടത്തിലെ കുട്ടി തലമുറയെ സോഷ്യൽ മീഡിയ ആസക്തിയുടെ വലക്കണ്ണികളിൽ നിന്ന് മോചിപ്പിക്കാനുള്ള ചരിത്രപരമായ ഒരു വഴിത്തിരിവിലേക്ക് സാങ്കേതിക ലോകം കടക്കുകയാണ്. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ കുട്ടികളെയും കൗമാരക്കാരെയും അമിതമായി ആകർഷിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന ഗുരുതരമായ ആരോപണങ്ങളിൽ യുഎസ് സംസ്ഥാനങ്ങളുമായി മെറ്റാ കമ്പനി…

## [നൂറിലധികം ലക്ഷ്യങ്ങൾ, 16 താവളങ്ങൾ തകർന്നു! സ്വന്തം കയ്യിലിരിപ്പ് അമേരിക്കൻ സൈന്യത്തിന് വരുത്തിവെച്ച സാമ്പത്തിക ദുരന്തം&#8230;](https://www.expresskerala.com/news/over-100-targets-16-bases-destroyed-the-financial-disaster-that-the-us-military-brought-upon-itself.html)

_2026-08-27 · Abirami KA · Express Kerala_

ഒരു യുദ്ധത്തിൽ ഒരു സൈനിക താവളം തകർന്നുപോകുന്നത് ഒരു കാര്യമാണ്. എന്നാൽ ഒരു രാജ്യത്തിന്റെ ശത്രുവിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വർഷങ്ങളായി നിർമ്മിച്ച ഇന്റലിജൻസ് സംവിധാനങ്ങളാണ് തകരുന്നതെങ്കിൽ, അതിന്റെ പ്രത്യാഘാതം യുദ്ധഭൂമിക്ക് അപ്പുറത്തേക്ക് നീളും. അമേരിക്ക-ഇസ്രയേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പശ്ചിമേഷ്യയിലെ അമേരിക്കൻ സംവിധാനങ്ങൾക്ക് വലിയ നാശനഷ്ടം വരുത്തിയെന്ന…

## [സ്വർണ പ്രേമികൾക്ക് ആശ്വാസം; കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്](https://www.expresskerala.com/news/relief-for-gold-lovers-gold-prices-in-kerala-see-another-sharp-drop.html)

_2026-08-27 · Express Kerala Network · Express Kerala_

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയത് ആഭരണ പ്രേമികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ ഗ്രാമിന് 215 രൂപയുടെയും പവന് 1720 രൂപയുടെയും കുറവാണ് ഒറ്റയടിക്ക് ഉണ്ടായത്. ഇതോടെ ഇന്ന് രാവിലത്തെ നിരക്കായ പവന് 1,19,520 രൂപ എന്നതിൽ നിന്ന് താഴ്ന്ന്, ഉച്ചയ്ക്കുശേഷമുള്ള വിപണിയിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,17,800 രൂപയായും ഒരു ഗ്രാം സ്വർണത്തിന്റെ വില 14,725…

## [മരണത്തെ വിളിച്ചുവരുത്തരുത്; ബൈക്ക് ടയർ മാറ്റുമ്പോൾ ഈ അഞ്ച് അബദ്ധങ്ങൾ ആവർത്തിക്കരുത്!](https://www.expresskerala.com/news/dont-invite-death-avoid-repeating-these-five-mistakes-when-changing-bike-tires.html)

_2026-08-27 · Express Kerala Network · Express Kerala_

റോഡിലെ സുരക്ഷിത യാത്ര പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നത് ബൈക്കിന്റെ ടയറുകളുടെ ആരോഗ്യത്തിലാണ്. പുതിയ ടയർ വാങ്ങുമ്പോൾ വിലയോ രൂപഭംഗിയോ മാത്രം നോക്കി തിരഞ്ഞെടുക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകും. വാഹനത്തിന്റെ നിയന്ത്രണം, ബാലൻസ്, ബ്രേക്കിങ് എന്നിവയെല്ലാം കൃത്യമായി ലഭിക്കാൻ ടയർ തിരഞ്ഞെടുപ്പിൽ ചില കാര്യങ്ങൾ അത്യന്താപേക്ഷിതമാണ്. ടയറുകളുടെ ട്രെഡ് തേയ്മാനം തന്നെയാണ് ഏറ്റവും പ്രധാനമായി പരിശോധിക്കേണ്ട…

## [One OS for your AI workforce (Sponsored)](https://crawlproof.com/a/TopibLdFhvST)

_2026-08-27 · **Sponsored**_

Build, direct, and supervise an AI workforce from a single operating workspace.

## [സ്വർണവില ഇന്ന് രണ്ടാമതും കുത്തനെ ഇടിഞ്ഞു](https://www.madhyamam.com/business/market/todays-gold-price-kerala-1549370)

_2026-08-27 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

കൊച്ചി: സ്വർണവില ഉയരങ്ങളിൽനിന്ന് താഴേക്ക് പതിക്കുന്നു. ഇന്ന് രാവിലെ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് ശേഷവും വിലയിടിഞ്ഞു. രാവി​ലെ പവന് 560 രൂപയും ഉച്ചക്ക് 1,720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്ന് 2,280 രൂപ പവന് കുറഞ്ഞു. 1,17,800 രൂപയാണ് പവൻ വില. ഗ്രാമിന് രാവിലെ 70 രൂപയും ഉച്ചക്ക് 215 രൂപയുമാണ് കുറഞ്ഞത്. 14725 രൂപയാണ് ഗ്രാം വില. വെള്ളിവിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന്…

## [നേപ്പാൾ പ്രളയത്തിൽ ഇഷാ യോഗ സെന്ററിൽനിന്ന് പോയ 80 പേരെ കാണാനില്ല; കണ്ണീരോടെ ജഗ്ഗി വാസുദേവ്](https://www.madhyamam.com/india/80-isha-foundation-members-were-lost-in-flash-floods-nepal-1549365)

_2026-08-27 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

കോയമ്പത്തൂർ/കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിൽ നിന്നും തീർത്ഥാടനത്തിന് പോയ 80 പേരെ കാണാനില്ല. 46 സ്ത്രീകളെയും 34 പുരുഷന്മാരെയുമാണ് കാണാതായത്. 21 സംഘങ്ങളാണ് കൈലാസ പർവതത്തിലേക്ക് തീർഥയാത്ര പോയതെന്ന് ഇഷാ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് അറിയിച്ചു. ഇതിൽ 495 പേർ സുരക്ഷിതമായി തിരിച്ചെത്തിയതായും ഇഷാ ഫൗണ്ടേഷൻ അറിയിച്ചു. കാണാതായവരിൽ…

## [‘തോ​റ്റെന്ന് കരുതി പി.വി. അൻവറിനെ ഒറ്റപ്പെടുത്തരുത്.. കൂടെ നിന്ന് പൊരുതിയയാൾ’; ചേർത്തുപിടിക്കണമെന്ന് കെ.പി. നൗഷാദലി](https://www.madhyamam.com/kerala/kp-noushad-ali-pv-anvar-beypore-1549324)

_2026-08-27 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

മലപ്പുറം: തോറ്റുപോയി എന്ന് കരുതി പി.വി. അൻവറിനെ ഒറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഒരുമിച്ച് ഒരു ലക്ഷ്യത്തിനു വേണ്ടി പോരാടിയ ശേഷം ആരെയും അങ്ങനെ കൈയൊഴിയുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് കെ.പി. നൗഷാദലി എം.എൽ.എ. ബേപ്പൂരിൽ പാർട്ടി ചിഹ്നത്തിലുള്ള സ്ഥാനാർഥി മത്സരിച്ചിരുന്നെങ്കിൽ വിജയിച്ചേനേയെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാറും മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും…

## [ഹിജാബ് അനിവാര്യമല്ലെന്ന കോടതി വിധിക്കെതിരെ ബി.ജെ.പി: ‘ആര് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതികളല്ല’](https://www.madhyamam.com/india/courts-shouldnt-dictate-dress-codes-bjp-on-hcs-hijab-verdict-1549299)

_2026-08-27 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

അലഹബാദ്: സ്കൂളിൽ ശിരോവസ്ത്രം ധരിക്കാൻ അനുവാദം തേടി മുസ്‍ലിം വിദ്യാർഥിനി നൽകിയ ഹരജി തള്ളിയ അലഹബാദ് ഹൈകോടതി നിരീക്ഷണങ്ങളെ വിമർശിച്ച് ബിജെപി. വിഷയം സ്കൂൾ അധികൃതർ തീരുമാനിച്ചാൽ മതിയെന്നും ആര് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതികളല്ലെന്നും ബിജെപി ദേശീയ വക്താവ് സയ്യിദ് സഫർ ഇസ്‍ലാം വാർത്താ ഏജൻസിയായ പി.‌ടി.‌ഐയോട് പറഞ്ഞു. ‘വിശ്വാസം ഒരു വലിയ കാര്യമാണ്. കോടതി അത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്…

## [കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം തുച്ഛവിലയ്ക്ക് വിറ്റു: ലേലം റദ്ദാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ](https://www.madhyamam.com/india/rs-30-crore-building-sold-by-kfc-for-low-price-supreme-court-stays-order-cancelling-auction-1549207)

_2026-08-26 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

ന്യൂഡൽഹി: വായ്പ കുടിശികയുടെ പേരിൽ കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ 9.18 കോടിക്ക് ലേലം ചെയ്തത് റദ്ദാക്കിയ ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ലേലത്തിൽ വാങ്ങിയ കെ.ബി. പത്മദാസ് അടക്കമുള്ളവർ നൽകിയ ഹരജിയിൽ നോട്ടീസ് അയച്ചുകൊണ്ടാണ് കേസ് പരിഗണിക്കുന്നതു വരെ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്തത്. ലേല വിൽപനയുടെ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി നടപടി.…

## [യൂസഫലിയുടെ ഓണസമ്മാനം: ക്ലീമീസ് ബാവായുടെ പദ്ധതിക്ക് ഒരു കോടിയുടെ ചെക്ക് കൈമാറി](https://www.madhyamam.com/kerala/yusuff-alis-onam-gift-hands-over-rs-one-crore-cheque-for-cleemis-bavas-project-1549199)

_2026-08-26 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

നിർധന വിദ്യാർഥികളുടെ പ്രഫഷണൽ പഠനത്തിന് 'സ്നേഹപൂർവം ജൂബിലി വിദ്യാജ്യോതി'

## [പള്ളിയിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിവീശിയത് അപമാനകരമെന്ന് പി.എ. മുഹമ്മദ് റിയാസ്; ‘10 വർഷമായി കേരളം കാണാത്ത കാഴ്ച’](https://www.madhyamam.com/kerala/pa-muhammad-riyas-against-police-entering-mosque-wearing-boots-and-lathicharge-1549111)

_2026-08-26 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

കോഴിക്കോട്: വടകര കണ്ണൂക്കര പ​ള്ളി​യി​ല്‍ പൊലീസ് ലാത്തിവീശിയതിനെതിരെ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിചാർജ് നടത്തിയ സംഭവം മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ‘പത്ത് വർഷമായി കേരളം കാണാത്ത കാഴ്ച! നബിദിനത്തിൽ വടകര കണ്ണൂക്കര പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിചാർജ് നടത്തിയ സംഭവം മതനിരപേക്ഷ കേരളത്തിന് അപമാനമാണ്.…

## [ട്രംപിന് കാനഡയുടെ മറുപടി! അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 50% വരെ തീരുവ, 2000 കോടി ഡോളറിന്റെ സാധനങ്ങൾ കുടുങ്ങും](https://www.expresskerala.com/news/canadas-response-to-trump-tariffs-of-up-to-50-on-american-products-goods-worth-20-billion-to-be-affected.html)

_2026-08-25 · Express Kerala Network · Express Kerala_

അമേരിക്ക തീരുവ കൂട്ടിയപ്പോൾ കാനഡയും മടിച്ചില്ല. ട്രംപിന്റെ വ്യാപാരനയത്തിന് കനത്ത തിരിച്ചടിയുമായി 2000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ചില ഉൽപ്പന്നങ്ങൾക്ക് തീരുവ 50 ശതമാനം വരെയാകും. ഇതോടെ അമേരിക്ക-കാനഡ വ്യാപാര ബന്ധം കൂടുതൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സെപ്റ്റംബർ 8 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. സ്റ്റീൽ, അലുമിനിയം,…

## [റഷ്യയും ചൈനയും ഒപ്പം, ഇന്ത്യയുടെ മാസ്റ്റർ ഗെയിം](https://www.expresskerala.com/news/indias-master-game-with-russia-china.html)

_2026-08-25 · Express Kerala Network · Express Kerala_

The post റഷ്യയും ചൈനയും ഒപ്പം, ഇന്ത്യയുടെ മാസ്റ്റർ ഗെയിം appeared first on Express Kerala .

## [‘മുജ്തബ സജീവം’ എന്ന സന്ദേശമോ?](https://www.expresskerala.com/news/a-message-that-mojtaba-is-active.html)

_2026-08-25 · Express Kerala Network · Express Kerala_

The post ‘മുജ്തബ സജീവം’ എന്ന സന്ദേശമോ? appeared first on Express Kerala .

## [One platform, from silicon to agent (Sponsored)](https://crawlproof.com/a/2pBtqF0q4QLC)

_2026-08-25 · **Sponsored**_

Serverless inference plus Inference Router to optimize cost and latency at scale.

## [സതീശാ കണ്ട് പഠിക്കടോ ദളപതിയെ](https://www.expresskerala.com/news/about-vijay-and-vd-government.html)

_2026-08-25 · Express Kerala Network · Express Kerala_

അധികാരത്തിൽ വന്ന് 100 ദിവസം പൂർത്തിയാക്കിയ സർക്കാറുകളാണ് തമിഴ്നാട്ടിലും കേരളത്തിലും ഉള്ളത്. എന്നാൽ പ്രവർത്തന മികവിൽ ഏറെ മുന്നിട്ട് തമിഴ്നാട്ടിലെ വിജയ് സർക്കാർ മുന്നോട്ട് പോകുമ്പോൾ കേരളത്തിലെ വിഡി സതീശൻ സർക്കാർ ഒരു വലിയ പരാജയമായാണ് മാറിയിരിക്കുന്നത്. വീഡിയോ കാണാം… The post സതീശാ കണ്ട് പഠിക്കടോ ദളപതിയെ appeared first on Express Kerala .

## [എന്നെക്കാൾ ഇളയത്, അവൻ എന്റെ അനിയനാണ്..! വീഡിയോക്കെതിരെ ജെയ്മി ലെവർ](https://www.expresskerala.com/news/he-is-younger-than-me-he-is-my-little-brother-jamie-lever-speaks-out-against-the-video.html)

_2026-08-25 · Express Kerala Network · Express Kerala_

വിവാഹം കഴിഞ്ഞെന്ന തരത്തിൽ പ്രചരിച്ച എ.ഐ. നിർമിത വ്യാജ വീഡിയോകൾക്കെതിരെ തുറന്ന പ്രതികരണവുമായി നടി ജെയ്മി ലെവർ. ബോളിവുഡ് താരം ഗോവിന്ദയുടെ മകൻ യഷ് വർധൻ അഹൂജയുമായി താൻ വിവാഹിതയായെന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് ജെയ്മി വ്യക്തമാക്കി. യഷ് വർധൻ തനിക്ക് അനിയനെപ്പോലെയാണെന്നും, വ്യാജ വീഡിയോകൾ കാരണം യഥാർഥ വിവാഹാലോചനകൾ പോലും നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായെന്നും താരം തമാശരൂപേണ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ…

## [ലോകമിടിഞ്ഞാലും &#8216;ലുക്ക്&#8217; വിട്ടൊരു കളിയില്ല..! പാർലമെന്റിലും കറുത്ത കണ്ണട; വിലക്ക് മറികടന്ന് മെഡിക്കൽ റിപ്പോർട്ട്, ‘ട്രേഡ്‌മാർക്ക്’ തുടരും](https://www.expresskerala.com/news/no-compromising-on-the-look-come-what-may-dark-glasses-even-in-parliament-medical-report-clears-the-waythe-trademark-style-continues.html)

_2026-08-25 · Express Kerala Network · Express Kerala_

കാഠ്മണ്ഡു: പാർലമെന്റിനുള്ളിൽ കൂളിങ് ഗ്ലാസ് ധരിക്കുന്നതിന് വിലക്കുണ്ടായിട്ടും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ തന്റെ ട്രേഡ്‌മാർക്ക് കറുത്ത കണ്ണട ഉപേക്ഷിക്കില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് സഭയ്ക്കുള്ളിലും കറുത്ത കണ്ണട ധരിക്കാൻ പ്രധാനമന്ത്രിക്ക് അനുമതി ലഭിച്ചത്. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന്റെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് നേപ്പാൾ…

## [തിരഞ്ഞെടുപ്പ് നടക്കാൻ ഇനി ദിവസങ്ങൾ മാത്രം! കായംകുളം മിലാദ്-ഇ-മെമ്മോറിയൽ ട്രസ്റ്റ് തിരഞ്ഞെടുപ്പിന് സുപ്രീം കോടതിയുടെ സ്റ്റേ](https://www.expresskerala.com/news/only-days-remain-until-the-election-supreme-court-stays-the-kayamkulam-milad-i-memorial-trust-election.html)

_2026-08-25 · Express Kerala Network · Express Kerala_

തിരഞ്ഞെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലെത്തിയിരിക്കെ കായംകുളം മിലാദ്-ഇ-മെമ്മോറിയൽ ട്രസ്റ്റിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. ട്രസ്റ്റിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടപടികൾക്കാണ് സുപ്രീം കോടതി സ്റ്റേ ഏർപ്പെടുത്തിയത്. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മ, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 31ന് നടത്താനിരുന്ന തിരഞ്ഞെടുപ്പിനാണ് ഇതോടെ തടസ്സമായത്.…

## [35 ദിവസം കൊണ്ട് 422 കോടി, വിപണിയിലെത്തിയത് 40 ലക്ഷം പേർ..!സപ്ലൈകോയിൽ ഓണം ‘റെക്കോർഡ്’](https://www.expresskerala.com/news/422-crore-in-35-days-40-lakh-customers-servedsupplyco-sets-an-onam-record.html)

_2026-08-25 · Express Kerala Network · Express Kerala_

ഓണക്കാലത്ത് സപ്ലൈകോയുടെ വിൽപ്പനയിൽ സർവകാല റെക്കോർഡ്. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെ 35 ദിവസത്തിനിടെ 422.17 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. ഉത്രാടനാളിൽ വൈകിട്ട് നാലുമണി വരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് വിൽപ്പനയിൽ വലിയ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഓണത്തിന് ഇതേ കാലയളവിൽ 385.42 കോടി രൂപയായിരുന്നു സപ്ലൈകോയുടെ വിറ്റുവരവ്. ഇത്തവണത്തെ 422.17 കോടിയിൽ…

## [&#8216;തല്ല്&#8217; പരസ്യമായി, അകം ചീഞ്ഞോ..! 100-ാം ദിവസം തന്നെ ‘ടീം UDF’ പാളിയോ? ഉന്നതവിദ്യാഭ്യാസ–ആരോഗ്യ വകുപ്പുകൾ നേർക്കുനേർ](https://www.expresskerala.com/news/a-public-clash-did-team-udf-falter-on-the-very-100th-day-higher-education-and-health-departments-at-loggerheads.html)

_2026-08-25 · Express Kerala Network · Express Kerala_

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ് 100 ദിവസം തികയുമ്പോൾ മന്ത്രിസഭയിലെ രണ്ട് പ്രധാന വകുപ്പുകൾ തമ്മിലുള്ള ഭിന്നതയും ചർച്ചയാകുന്നു. ഭരണം മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങുന്നുവെന്നും മന്ത്രിമാർക്കിടയിൽ ടീം വർക്ക് ഇല്ലെന്നുമുള്ള പരാതികൾക്കിടെയാണ് ഉന്നതവിദ്യാഭ്യാസ–ആരോഗ്യ വകുപ്പുകൾ തമ്മിലുള്ള തർക്കം പുറത്തുവരുന്നത്. പ്രൊഫഷണൽ കോഴ്‌സ് പ്രവേശനവും ഫീസ് നിർണയവും സംബന്ധിച്ച മേൽനോട്ട സമിതിയുടെ…

## [വീമ്പിളക്കിയാൽ പോരാ, വിളമ്പിവെക്കുന്നത് ശരിയാണോ എന്നറിയണം! എഎപിക്കെതിരെ അകാലിദൾ](https://www.expresskerala.com/news/mere-tall-claims-wont-suffice-one-must-ensure-that-what-is-actually-being-served-up-is-right-akali-dal-targets-aap.html)

_2026-08-25 · Express Kerala Network · Express Kerala_

പഞ്ചാബിലെ സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരത്തെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം പുതിയ വഴിത്തിരിവിലേക്ക്. ക്ലാസ് മുറിയിലെ ചാർട്ടിൽ ‘Vegetables’ എന്നതിന് പകരം ‘Vegitables’ എന്നും ‘deer’ എന്നതിന് പകരം ‘dear’ എന്നും എഴുതിയതിനെ ചൂണ്ടിക്കാട്ടിയാണ് ശിരോമണി അകാലിദൾ (SAD) എഎപി സർക്കാരിനെതിരെ രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബെയിൻസ് പങ്കുവെച്ച സ്കൂളിന്റെ ദൃശ്യങ്ങളിലെ പിഴവുകളാണ്…

## [‘പൊലീസുകാരൻ ​എന്റെ വൃഷണം ഞെരിച്ചുടച്ചു, കൈ പിടിച്ചുവെച്ചു’; 23കാരന്റെ ജനനേന്ദ്രിയം തകർത്തതായി പരാതി, ഞെട്ടിക്കുന്ന പൊലീസ് ക്രൂരത](https://www.madhyamam.com/kerala/23-year-old-alleges-custodial-torture-genitals-crushed-shocking-police-brutality-complaint-in-kerala-1548370)

_2026-08-23 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

പത്തനംതിട്ട: സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ 23കാരന്റെ വൃഷണം ഞെരിച്ചുടച്ച് ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ അടൂർ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയം തകർത്തതായാണ് പരാതി. കാറിൽ കയറ്റികൊണ്ടുപോയാണ് മർദനത്തിനിരയാക്കിയത്. ശാസ്താംകോട്ട ഡി.വൈ.എസ്.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നും പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ…

## [‘റോഡിൽ തീ തുപ്പണ്ട, വീതി കൂടിയ ടയർ വേണ്ട’; മോഡിഫിക്കേഷനെതിരെ കടുപ്പിച്ച് ഹൈകോടതി: ഓരോ നിയമലംഘനത്തിനും 5000 വീതം പിഴ ഈടാക്കണം](https://www.madhyamam.com/hot-wheels/auto-news/high-court-against-illegal-vehicle-modifications-1548331)

_2026-08-23 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

കൊച്ചി: വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടികൾ നിർദേശിച്ച് ഹൈകോടതി. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് കോടതി ആവശ്യ​​പ്പെട്ടു. അടൂരിൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയെന്നാരോപിച്ച് രണ്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്​പെൻഡ് ചെയ്ത സംഭവം പരിശോധിച്ചാണ് കോടതിയുടെ നിർദേശം. ആഗസ്റ്റ് അഞ്ചിന് രാവിലെ 11.50ന് അടൂർ…

## [അവസാന നിമിഷം വരെ ശ്വാസമടക്കിപ്പിടിച്ച പോരാട്ടം; റയൽ മാഡ്രിഡ് വിജയം പിടിച്ചെടുത്ത ആ അത്ഭുത നിമിഷം!](https://www.expresskerala.com/news/a-nail-biting-contest-right-down-to-the-wire-that-miraculous-moment-when-real-madrid-snatched-victory.html)

_2026-08-23 · Express Kerala Network · Express Kerala_

ലാ ലിഗ പുതിയ സീസണിന് വിജയത്തോടെ തുടക്കമിട്ട് റയൽ മാഡ്രിഡ്. ആവേശകരമായ മത്സരത്തിൽ അവസാന മിനിറ്റിൽ നേടിയ ഗോളിലാണ് റയൽ എസ്പാനിയോളിനെ കീഴടക്കിയത്. മറ്റ് മത്സരങ്ങളിൽ സെവിയ്യ അത്‌ലറ്റിക്കിനെ പരാജയപ്പെടുത്തിയപ്പോൾ, സെൽറ്റ – വലൻസിയ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. മത്സരം തുടങ്ങി ഒമ്പതാം മിനിറ്റിൽ തന്നെ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമിലൂടെ റയൽ ലീഡെടുത്തു. ആർദ ഗുലൻ എടുത്ത ഫ്രീ കിക്ക് ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ…

## [Countdown to Getting Paid (Sponsored)](https://crawlproof.com/a/BzT7mYhZbHMZ)

_2026-08-23 · **Sponsored**_

Create a shareable wallet timer — deposits buy back time and pay debt down

## [കസവുണ്ടിൽ തീരുന്നതല്ല ഓണം ഫാഷൻ; മലയാളി വസ്ത്രവിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ!](https://www.expresskerala.com/news/onam-fashion-goes-beyond-the-kasavu-saree-startling-changes-in-the-malayali-clothing-market.html)

_2026-08-23 · Express Kerala Network · Express Kerala_

മലയാളിക്ക് ഓണമെന്നാൽ വസ്ത്രവിപണിയിലെ ട്രെൻഡിനൊപ്പമുള്ള സഞ്ചാരം കൂടിയാണ്. പഴമയുടെ തനിമയ്ക്കൊപ്പം പുതുമയുടെ പരീക്ഷണങ്ങളുമായാണ് ഓരോ ഓണക്കാലവും വിപണിയിലെത്തുന്നത്. സ്ത്രീകളെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നില്ല ഒരിക്കൽ ഓണം ഫാഷൻ എങ്കിൽ, ഇന്ന് ചിത്രങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. ഒരുകാലത്ത് സ്ത്രീകളുടെ വസ്ത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു ഓണം ഫാഷൻ. കസവിലും പട്ടിലും തീർക്കുന്ന പരീക്ഷണങ്ങളുമായി…

## [ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ; അപേക്ഷകൾ ക്ഷണിച്ചു](https://www.expresskerala.com/news/bank-of-baroda-invites-applications-for-2482-local-bank-officer-vacancies.html)

_2026-08-23 · Express Kerala Network · Express Kerala_

ബാങ്ക് ഓഫ് ബറോഡയിലെ 2482 ലോക്കൽ ബാങ്ക് ഓഫീസർ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 7 വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്കെയിൽ-I (ജെഎംജി/എസ്‌ഐ) ലെ റെഗുലർ നിയമനങ്ങൾക്കായുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നു. അപേക്ഷകർ സമയപരിധിക്ക് മുമ്പ് രജിസ്ട്രേഷനും ഫീസ് പേയ്‌മെന്റും…

## [മ്യൂസിയം സ്റ്റേഷൻ ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ](https://www.expresskerala.com/news/onam-celebrations-by-the-accused-in-the-museum-station-attack-case-k-muraleedharan-levels-sharp-criticism-against-the-police.html)

_2026-08-23 · Express Kerala Network · Express Kerala_

മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. ഭരണം മാറിയത് അറിയാത്ത ചില പൊലീസ് ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ മർദ്ദിച്ച അതേ ഉദ്യോഗസ്ഥനാണ് ഇപ്പോൾ പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. തൽക്കാലം ആ…

## [സൂചിയും എൻഡോസ്കോപ്പിക് ക്യാമറയും ഉപയോഗിച്ച് ചോദ്യപേപ്പർ ചോർച്ച; അസിസ്റ്റന്റ് പ്രൊഫസറും വിദ്യാർത്ഥികളും അറസ്റ്റിലായതിങ്ങനെ!](https://www.expresskerala.com/news/question-paper-leak-using-a-needle-and-endoscopic-camera-here-is-how-the-assistant-professor-and-students-were-arrested.html)

_2026-08-23 · Express Kerala Network · Express Kerala_

ഛത്തീസ്ഗഢിൽ അതീവ രഹസ്യ സ്വഭാവമുള്ള പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് പിന്നിലെ ഹൈടെക് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന് പൊലീസ്. എൻഡോസ്കോപ്പിക് ക്യാമറയും സൂചിയും ഉപയോഗിച്ച് സീൽ ചെയ്ത ചോദ്യപേപ്പർ പാക്കേജിംഗ് പൊട്ടിക്കാതെ രേഖപ്പെടുത്തിയ അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെ ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുർഗ് ജില്ലയിലെ ഒരു സ്വകാര്യ കോളേജ് പ്രൊഫസറും അഞ്ച് വിദ്യാർത്ഥികളുമാണ് പിടിയിലായത്. സംഭവത്തിൽ കർശന…

## [പുത്തൻ ലുക്കിലും ഫീച്ചറുകളിലും ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വരുന്നു; ലോഞ്ച് സെപ്റ്റംബർ അവസാനത്തോടെ?](https://www.expresskerala.com/news/honda-elevate-facelift-arriving-with-a-fresh-look-and-new-features-launch-likely-by-late-september.html)

_2026-08-23 · Express Kerala Network · Express Kerala_

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ജനപ്രിയ എസ്‌യുവിയായ എലിവേറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലേക്ക് എത്താൻ തയ്യാറെടുക്കുന്നു. ഇന്ത്യയിലും വിദേശ വിപണികളിലുമായി നിരവധി തവണ പരീക്ഷണയോട്ടം നടത്തിയ പുതിയ ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിനായി പൂർണമായും സജ്ജമായിക്കഴിഞ്ഞു. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ വാഹനം ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.…

## [പതിനാറാം വയസ്സിൽ വെള്ളിത്തിര കീഴടക്കിയ ആ സുന്ദരി ആര്? ബോളിവുഡിന്റെ പ്രിയതാരം സൈറ ബാനുവിന്റെ അറിയപ്പെടാത്ത കഥകൾ!](https://www.expresskerala.com/news/who-is-that-beauty-who-conquered-the-silver-screen-at-the-age-of-sixteen-untold-stories-of-bollywoods-beloved-star-saira-banu.html)

_2026-08-23 · Express Kerala Network · Express Kerala_

മുതിർന്ന നടി നസീം ബാനുവിന്റെ മകളായ സൈറ ബാനു, തന്റെ 16-ാം വയസ്സിൽ ഷമ്മി കപൂറിനൊപ്പം ‘ജംഗ്ലി’ (1961) എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ആ ആദ്യ ചിത്രം തന്നെ വലിയ വിജയമായി മാറുകയും, ബോളിവുഡിലെ ഏറ്റവും വാഗ്ദാനമുള്ള യുവ പ്രതിഭകളിലൊരാളായി അവരെ മാറ്റുകയും ചെയ്തു. 1960-കളിലും 70-കളിലും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ അവർക്ക് സാധിച്ചു. ‘ബ്ലഫ് മാസ്റ്റർ’, ‘ആയി മിലാൻ കി ബേല’,…

## [ചെങ്ങന്നൂരിൽ എം.സി. റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 21 പേർക്ക് പരിക്ക്!](https://www.expresskerala.com/news/ksrtc-buses-collide-on-mc-road-in-chengannur-21-injured.html)

_2026-08-23 · Express Kerala Network · Express Kerala_

ഞായറാഴ്ച (ഓഗസ്റ്റ് 23) പുലർച്ചെ ഒരു മണിയോടെ എം.സി. റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷന് സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. മൂന്നാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസും, തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച മറ്റൊരു കെഎസ്ആർടിസി ബസുമാണ് പരസ്പരം കൂട്ടിയിടിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് മുന്നിലുണ്ടായിരുന്ന ഒരു ലോറിയെ…

## [ശ്രീഹരിയും ഇന്ദുലേഖയും തിരിച്ചെത്തുന്നു; മോഹൻലാൽ ചിത്രം ‘ചന്ദ്രോത്സവം’ 4കെ റി-റിലീസിനൊരുങ്ങുന്നു](https://www.expresskerala.com/news/srihari-and-indulekha-return-mohanlals-film-chandrolsavam-gears-up-for-a-4k-re-release.html)

_2026-08-23 · Express Kerala Network · Express Kerala_

മലയാളത്തിന്റെ വിസ്മയം മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ചന്ദ്രോത്സവം’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം പുതിയ സാങ്കേതിക മികവോടെ 4കെ (4K) ദൃശ്യമിഴിവിലാണ് തിയറ്ററുകളിൽ റീ-റിലീസ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ…

## [അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി](https://www.expresskerala.com/news/food-poisoning-from-alfaham-hotel-owner-ordered-to-pay-%e2%82%b996500-in-compensation.html)

_2026-08-23 · Express Kerala Network · Express Kerala_

പത്തനംതിട്ട റാന്നിയിൽ അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്ക് പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. റാന്നി ചെത്തോങ്കരയിൽ പ്രവർത്തിക്കുന്ന ‘കിങ്സ് ബിരിയാണി കഫേ’ എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ നിന്നും 96,500 രൂപ നഷ്ടപരിഹാരം ഈടാക്കാനാണ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. റാന്നി വെച്ചൂച്ചിറ സ്വദേശിനിയായ റീന തോമസ് നൽകിയ പരാതിയിലാണ് വിധി. ആശുപത്രി ചെലവ്…

## [വളയും തിരിയും, ഒടിയും പാഞ്ഞെത്തും, ലക്ഷ്യം മാറിയാലും പിന്തുടരും! S-400 മിസൈലിന്റെ ‘അദൃശ്യ ബുദ്ധി’ എങ്ങനെ?](https://www.expresskerala.com/news/it-twists-turns-and-maneuvers-sharply-it-pursues-its-target-even-if-it-changes-course-what-is-the-secret-behind-the-s-400-missiles-invisible-intelligence.html)

_2026-08-22 · Express Kerala Network · Express Kerala_

ഒരു വിമാനം ആകാശത്ത് ദിശ മാറ്റിയാൽ പിന്നാലെ വരുന്ന മിസൈൽ എങ്ങനെ അതേ ലക്ഷ്യത്തിലേക്ക് തിരിയുന്നു? S-400 സംവിധാനത്തിലെ മിസൈലുകളുടെ പ്രവർത്തനരീതി പരിശോധിക്കുമ്പോൾ അതിന് പിന്നിലുള്ളത് ഒരൊറ്റ സാങ്കേതികവിദ്യയല്ലെന്ന് വ്യക്തമാകും. വിക്ഷേപണത്തിന് മുമ്പുള്ള കണക്കുകൂട്ടലിൽ തുടങ്ങി, പറക്കുന്നതിനിടയിലെ വിവര കൈമാറ്റവും അവസാന ഘട്ടത്തിലെ സ്വന്തം റഡാർ സംവിധാനവും വരെ ചേർന്നാണ് മിസൈൽ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്.…

## [‘ഈ മണ്ണും ഇവിടുത്തെ കളിയും എനിക്കറിയാം’; പുതിയ തുടക്കത്തെക്കുറിച്ച് ഇനിയസ്റ്റ](https://www.madhyamam.com/sports/football/i-know-this-soil-and-the-game-here-andres-iniesta-on-the-new-beginning-1548187)

_2026-08-22 · എൻ.എസ് നിസാർ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

ആന്ദ്രേസ്​ ഇനിയസ്റ്റ ദുബൈ: ലോകം ജയിച്ച കരിയറിനൊടുവിൽ യു.എ.ഇയുടെ മണ്ണിൽ പുതിയ മോഹങ്ങൾ നട്ടുവളർത്തുകയാണ് സ്പെയിനിന്‍റെ ഇതിഹാസ ഫുട്ബാളർ ആന്ദ്രേസ് ഇനിയസ്റ്റ. കളിക്കാരനായി എല്ലാം നേടിയതിനൊടുവിൽ ഇനി പരിശീലകന്‍റെ കുപ്പായത്തിലും അതിന്‍റെ ആവർത്തനമാണ് ലക്ഷ്യം. അതിനുള്ള വേരുപടർത്തുന്നത് ദുബൈയിലാണ്. പുതിയ തുടക്കത്തിന് എല്ലാംകൊണ്ടും അനുയോജ്യമായ ഇടമാണ് ദുബൈയെന്ന് അദ്ദേഹം പറയുന്നു. യു.എ.ഇയിലെ ഒന്നാം…

## [‘കടലാസ് കമ്പനിയല്ല, എല്ലാ ലൈസൻസുകളും ഉണ്ട്’! വീണയുടെ സ്ഥാപനത്തിനെതിരായ പ്രചാരണത്തിൽ വിശദീകരണവുമായി പാർട്ണർ](https://www.expresskerala.com/news/not-a-paper-companywe-hold-all-the-licenses-partner-issues-clarification-amidst-campaign-against-veenas-firm.html)

_2026-08-22 · Express Kerala Network · Express Kerala_

കോഴിക്കോട് പന്തീരാങ്കാവിലെ ടി.വീണയുടെ ഉടമസ്ഥതയിലുള്ള ‘ലേക്കർ ഇന്ത്യ കോർപ്’ കടലാസ് കമ്പനിയാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ വസ്തുതാപരമല്ലെന്ന് കമ്പനിയുടെ പാർട്ണറായ ഡോ. അനീസ് അറയ്ക്കൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമപരമായ എല്ലാ നിർദേശങ്ങളും പാലിച്ചാണ് കമ്പനി ആരംഭിച്ചതെന്നും വാർത്താക്കുറിപ്പിലൂടെ അനീസ് വ്യക്തമാക്കി. ജിഎസ്ടി രജിസ്ട്രേഷൻ, എംഎസ്എംഇ/ഉദ്യം രജിസ്ട്രേഷൻ എന്നിവയ്ക്കു പുറമെ ഭാവിയിലെ…

## [യുവത്വം ഒരു &#8216;പടകുതിര&#8217; പോലെ ..!യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ ബിജെപി; വന്ദേ മാതരം’ വിഷയത്തിലും ശക്തമായ നിലപാട്](https://www.expresskerala.com/news/youth-as-a-charger-bjp-moves-to-connect-with-the-youth-takes-a-strong-stance-on-the-vande-mataram-issue-as-well.html)

_2026-08-22 · Express Kerala Network · Express Kerala_

ന്യൂഡൽഹി: പുതിയ ദേശീയ ഭാരവാഹി സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നു. പാർട്ടി അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. യുവാക്കളിലേക്ക് കൂടുതൽ ശക്തമായി എത്തുകയെന്ന ലക്ഷ്യത്തോടെ ‘യുവ സംവാദ്’ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് പുതിയ സംഘം മുൻഗണന നൽകുന്നതിനിടെയാണ് മോദിയുടെ…

## [മരണത്തിന്റെ മണിമുഴക്കം; അമേരിക്കയ്ക്ക് മുന്നിൽ തലകുനിക്കാതെ ഇറാന്റെ ഉരുക്കുകോട്ട!](https://www.expresskerala.com/news/the-death-knell-tolls-irans-iron-fortress-stands-tall-refusing-to-bow-before-america.html)

_2026-08-22 · Express Kerala Network · Express Kerala_

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കടുത്ത സാമ്പത്തിക ഉപരോധങ്ങളുടെ തീച്ചൂളയിൽ ഒരു വശത്ത് ഇറാന്റെ ഉരുക്കുകോട്ട! മറുവശത്ത്, ആഗോള എണ്ണപ്പാതകൾ അടച്ചുപൂട്ടി ശത്രുക്കളുടെ ഉറക്കം കെടുത്തിയ ടെഹ്‌റാന്റെ സിംഹഗർജ്ജനം! പശ്ചിമേഷ്യയുടെ മണ്ണിൽ നിന്ന് വീണ്ടും മരണത്തിന്റെ മണി മുഴങ്ങുകയാണ്. സൈനിക ഏറ്റുമുട്ടലുകളുടെയും അതീവ രഹസ്യ നീക്കങ്ങളുടെയും ഹോർമുസ് കടലിടുക്കിലെ തീക്കാറ്റിന്റെയും പശ്ചാത്തലത്തിൽ, അമേരിക്കയും ഇറാനും…

## [ഭൂമി അത്ര പോരാ..! 2030ൽ 1,000 റോക്കറ്റ് വിക്ഷേപണങ്ങൾ; ചന്ദ്രനിൽ മാത്രമല്ല, ചൊവ്വയിലേക്കും അമേരിക്കയുടെ വൻ നീക്കം](https://www.expresskerala.com/news/earth-isnt-enough-1000-rocket-launches-by-2030-americas-major-move-targeting-not-just-the-moon-but-mars-as-well.html)

_2026-08-22 · Express Kerala Network · Express Kerala_

അമേരിക്കയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ഇനി വേഗം കൂടും. 2030ഓടെ അമേരിക്കൻ മണ്ണിൽ നിന്ന് വർഷത്തിൽ 1,000ലധികം റോക്കറ്റ് വിക്ഷേപണങ്ങളും ബഹിരാകാശ വാഹനങ്ങളുടെ റീ-എൻട്രികളും സാധ്യമാക്കുകയാണ് പ്രസിഡന്റ് ട്രംപിന്റെ പുതിയ ബഹിരാകാശ നയം. നിലവിലെ വിക്ഷേപണ ശേഷിയെ വൻതോതിൽ ഉയർത്തുന്നതിനൊപ്പം സ്വകാര്യ ബഹിരാകാശ കമ്പനികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും പുതിയ വിക്ഷേപണ-റീ-എൻട്രി കേന്ദ്രങ്ങൾ ഒരുക്കാനുമാണ് നീക്കം. ഇതിനായി…

## [88.05 മീറ്റർ! അവസാന നിമിഷം കൈവിട്ട ജയം; ഏഷ്യൻ ഗെയിംസിന് മുമ്പ് നീരജിന്റെ ‘കിടിലൻ’ തിരിച്ചുവരവ്](https://www.expresskerala.com/news/88-05-meters-victory-slipped-away-at-the-last-moment-neerajs-sensational-comeback-ahead-of-the-asian-games.html)

_2026-08-22 · Express Kerala Network · Express Kerala_

ലോസാനെ ഡയമണ്ട് ലീഗിൽ വീണ്ടും 88 മീറ്റർ കടന്ന് നീരജ് ചോപ്ര. സീസണിലെ മികച്ച പ്രകടനമായ 88.05 മീറ്റർ കണ്ടെത്തിയെങ്കിലും വെറും 9 സെന്റിമീറ്ററിനാണ് ഇന്ത്യൻ താരം കിരീടം കൈവിട്ടത്. “മികച്ച ഫോമിലേക്ക് തിരിച്ചെത്താനുള്ള വേഗത കെട്ടിപ്പടുക്കുകയാണ്” എന്നാണ് മത്സരത്തിന് പിന്നാലെ നീരജ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്. ലോസാനിൽ നീരജ് 83.54 മീറ്റർ ദൂരത്തോടെയാണ് മത്സരം തുടങ്ങിയത്. ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരാഗെ…

## [എത്തി മക്കളെ എത്തി..! നോളന്റെ ‘ദി ഒഡീസി’ ഇനി ഒടിടിയിലേക്ക്, ഡിജിറ്റൽ റിലീസ് നവംബർ 17ന്](https://www.expresskerala.com/news/its-here-folks-nolans-the-odyssey-is-heading-to-ott-digital-release-on-november-17.html)

_2026-08-22 · Express Kerala Network · Express Kerala_

ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദി ഒഡീസി’ തിയറ്ററുകളിലെ വിജയകരമായ പ്രദർശനത്തിന് പിന്നാലെ ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു. ജൂലൈ 17ന് ലോകമെമ്പാടും തിയറ്ററുകളിലെത്തിയ ചിത്രം നവംബർ 17, 2026ന് ഡിജിറ്റൽ റെന്റിനും വാങ്ങുന്നതിനുമായി ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. പ്രീമിയം വീഡിയോ-ഓൺ-ഡിമാൻഡ് (PVOD) സംവിധാനത്തിലൂടെയായിരിക്കും ചിത്രം ആദ്യം എത്തുക. മാറ്റ് ഡെയ്മൺ, ആൻ ഹാത്തവേ, ടോം ഹോളണ്ട് എന്നിവർ…

## [‘അര പിണറായി’ എന്ന് വിളിക്കാം, ഗ്രൂപ്പുണ്ടാക്കിയിരുന്നെങ്കിൽ യുഡിഎഫ് അധികാരത്തിലെത്തില്ലായിരുന്നു! വി.ഡി. സതീശൻ](https://www.expresskerala.com/news/he-could-be-called-half-pinarayi-had-he-formed-a-faction-the-udf-would-not-have-come-to-power-v-d-satheesan.html)

_2026-08-22 · Express Kerala Network · Express Kerala_

കൊച്ചി: ഗ്രൂപ്പ് രാഷ്ട്രീയത്തിന് പിന്നാലെ പോയിരുന്നെങ്കിൽ തന്റെ സമയത്തിന്റെ വലിയൊരു ഭാഗം അതിനായി മാറ്റിവയ്ക്കേണ്ടി വരുമായിരുന്നെന്നും അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കോൺഗ്രസ് അധികാരത്തിലെത്തില്ലായിരുന്നെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മനോരമ ന്യൂസ് കോൺക്ലേവിൽ മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസുമായി നടത്തിയ സംഭാഷണത്തിലാണ് സതീശന്റെ പ്രതികരണം. ഗ്രൂപ്പില്ലാത്തതിനാലാണ് യുഡിഎഫിനെ…

## [ഒരു ഇളവും വിലപ്പോവില്ല..! അമ്മയെ വെടിവെച്ച് കൊന്ന മകന് വധശിക്ഷ! നടപ്പാക്കി സൗദി](https://www.expresskerala.com/news/no-leniency-whatsoever-saudi-arabia-executes-son-who-shot-and-killed-his-mother.html)

_2026-08-22 · Express Kerala Network · Express Kerala_

അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിതയായ ഫത്മാ ബിൻത് സ്വലാഹ് ഗുവൈനം അൽമുദൈബരിയെ കൊലപ്പെടുത്തിയ കേസിൽ നാസിർ ബിൻ ഈദ് ബിൻ അവാദ് അൽമുദൈബരിയുടെ ശിക്ഷയാണ് നടപ്പാക്കിയത്. അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ നിയമനടപടികൾ പൂർത്തിയായ ശേഷമാണ് വധശിക്ഷ നടപ്പാക്കിയതെന്ന്…

## [അത് നന്നായി..! വർഷങ്ങൾക്കുശേഷം ബസ് വാഷിങ് ജീവനക്കാർക്കും ഓണം ബത്ത](https://www.expresskerala.com/news/thats-good-after-many-years-onam-blessings-for-bus-washing-employees-too.html)

_2026-08-22 · Express Kerala Network · Express Kerala_

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഇത്തവണ ഓണത്തിന് ഉത്സവബത്ത. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഈ വിഭാഗം ജീവനക്കാർക്ക് ഓണം അലവൻസ് ലഭിക്കുന്നത്. 1000 രൂപ വീതം ഓണം അലവൻസ് നൽകാൻ നിർദേശിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. കോർപറേഷന്റെ അടിസ്ഥാന വിഭാഗമായി പ്രവർത്തിക്കുന്ന ബസ് വാഷിങ് ജീവനക്കാരെ കൂടി പരിഗണിക്കണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് തീരുമാനം. സ്ഥിരം ജീവനക്കാർക്കും…

