# malayalam news breaking (news sources) — RSS Amplifier

Recent posts from the 1 feeds in the RSS Amplifier directory that cover malayalam news breaking.

Page: <https://rssamplifier.com/topics/malayalam-news-breaking/news>  
Feed: <https://rssamplifier.com/topics/malayalam-news-breaking/news.md>

---

## [സ്വർണവില ഇന്ന് രണ്ടാമതും കുത്തനെ ഇടിഞ്ഞു](https://www.madhyamam.com/business/market/todays-gold-price-kerala-1549370)

_2026-08-27 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

കൊച്ചി: സ്വർണവില ഉയരങ്ങളിൽനിന്ന് താഴേക്ക് പതിക്കുന്നു. ഇന്ന് രാവിലെ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് ശേഷവും വിലയിടിഞ്ഞു. രാവി​ലെ പവന് 560 രൂപയും ഉച്ചക്ക് 1,720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്ന് 2,280 രൂപ പവന് കുറഞ്ഞു. 1,17,800 രൂപയാണ് പവൻ വില. ഗ്രാമിന് രാവിലെ 70 രൂപയും ഉച്ചക്ക് 215 രൂപയുമാണ് കുറഞ്ഞത്. 14725 രൂപയാണ് ഗ്രാം വില. വെള്ളിവിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന്…

## [നേപ്പാൾ പ്രളയത്തിൽ ഇഷാ യോഗ സെന്ററിൽനിന്ന് പോയ 80 പേരെ കാണാനില്ല; കണ്ണീരോടെ ജഗ്ഗി വാസുദേവ്](https://www.madhyamam.com/india/80-isha-foundation-members-were-lost-in-flash-floods-nepal-1549365)

_2026-08-27 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

കോയമ്പത്തൂർ/കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിൽ നിന്നും തീർത്ഥാടനത്തിന് പോയ 80 പേരെ കാണാനില്ല. 46 സ്ത്രീകളെയും 34 പുരുഷന്മാരെയുമാണ് കാണാതായത്. 21 സംഘങ്ങളാണ് കൈലാസ പർവതത്തിലേക്ക് തീർഥയാത്ര പോയതെന്ന് ഇഷാ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് അറിയിച്ചു. ഇതിൽ 495 പേർ സുരക്ഷിതമായി തിരിച്ചെത്തിയതായും ഇഷാ ഫൗണ്ടേഷൻ അറിയിച്ചു. കാണാതായവരിൽ…

## [‘തോ​റ്റെന്ന് കരുതി പി.വി. അൻവറിനെ ഒറ്റപ്പെടുത്തരുത്.. കൂടെ നിന്ന് പൊരുതിയയാൾ’; ചേർത്തുപിടിക്കണമെന്ന് കെ.പി. നൗഷാദലി](https://www.madhyamam.com/kerala/kp-noushad-ali-pv-anvar-beypore-1549324)

_2026-08-27 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

മലപ്പുറം: തോറ്റുപോയി എന്ന് കരുതി പി.വി. അൻവറിനെ ഒറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഒരുമിച്ച് ഒരു ലക്ഷ്യത്തിനു വേണ്ടി പോരാടിയ ശേഷം ആരെയും അങ്ങനെ കൈയൊഴിയുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് കെ.പി. നൗഷാദലി എം.എൽ.എ. ബേപ്പൂരിൽ പാർട്ടി ചിഹ്നത്തിലുള്ള സ്ഥാനാർഥി മത്സരിച്ചിരുന്നെങ്കിൽ വിജയിച്ചേനേയെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാറും മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും…

## [ഹിജാബ് അനിവാര്യമല്ലെന്ന കോടതി വിധിക്കെതിരെ ബി.ജെ.പി: ‘ആര് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതികളല്ല’](https://www.madhyamam.com/india/courts-shouldnt-dictate-dress-codes-bjp-on-hcs-hijab-verdict-1549299)

_2026-08-27 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

അലഹബാദ്: സ്കൂളിൽ ശിരോവസ്ത്രം ധരിക്കാൻ അനുവാദം തേടി മുസ്‍ലിം വിദ്യാർഥിനി നൽകിയ ഹരജി തള്ളിയ അലഹബാദ് ഹൈകോടതി നിരീക്ഷണങ്ങളെ വിമർശിച്ച് ബിജെപി. വിഷയം സ്കൂൾ അധികൃതർ തീരുമാനിച്ചാൽ മതിയെന്നും ആര് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതികളല്ലെന്നും ബിജെപി ദേശീയ വക്താവ് സയ്യിദ് സഫർ ഇസ്‍ലാം വാർത്താ ഏജൻസിയായ പി.‌ടി.‌ഐയോട് പറഞ്ഞു. ‘വിശ്വാസം ഒരു വലിയ കാര്യമാണ്. കോടതി അത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്…

## [കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം തുച്ഛവിലയ്ക്ക് വിറ്റു: ലേലം റദ്ദാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ](https://www.madhyamam.com/india/rs-30-crore-building-sold-by-kfc-for-low-price-supreme-court-stays-order-cancelling-auction-1549207)

_2026-08-26 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

ന്യൂഡൽഹി: വായ്പ കുടിശികയുടെ പേരിൽ കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ 9.18 കോടിക്ക് ലേലം ചെയ്തത് റദ്ദാക്കിയ ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ലേലത്തിൽ വാങ്ങിയ കെ.ബി. പത്മദാസ് അടക്കമുള്ളവർ നൽകിയ ഹരജിയിൽ നോട്ടീസ് അയച്ചുകൊണ്ടാണ് കേസ് പരിഗണിക്കുന്നതു വരെ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്തത്. ലേല വിൽപനയുടെ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി നടപടി.…

## [യൂസഫലിയുടെ ഓണസമ്മാനം: ക്ലീമീസ് ബാവായുടെ പദ്ധതിക്ക് ഒരു കോടിയുടെ ചെക്ക് കൈമാറി](https://www.madhyamam.com/kerala/yusuff-alis-onam-gift-hands-over-rs-one-crore-cheque-for-cleemis-bavas-project-1549199)

_2026-08-26 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

നിർധന വിദ്യാർഥികളുടെ പ്രഫഷണൽ പഠനത്തിന് 'സ്നേഹപൂർവം ജൂബിലി വിദ്യാജ്യോതി'

## [പള്ളിയിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിവീശിയത് അപമാനകരമെന്ന് പി.എ. മുഹമ്മദ് റിയാസ്; ‘10 വർഷമായി കേരളം കാണാത്ത കാഴ്ച’](https://www.madhyamam.com/kerala/pa-muhammad-riyas-against-police-entering-mosque-wearing-boots-and-lathicharge-1549111)

_2026-08-26 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

കോഴിക്കോട്: വടകര കണ്ണൂക്കര പ​ള്ളി​യി​ല്‍ പൊലീസ് ലാത്തിവീശിയതിനെതിരെ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിചാർജ് നടത്തിയ സംഭവം മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ‘പത്ത് വർഷമായി കേരളം കാണാത്ത കാഴ്ച! നബിദിനത്തിൽ വടകര കണ്ണൂക്കര പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിചാർജ് നടത്തിയ സംഭവം മതനിരപേക്ഷ കേരളത്തിന് അപമാനമാണ്.…

## [‘പൊലീസുകാരൻ ​എന്റെ വൃഷണം ഞെരിച്ചുടച്ചു, കൈ പിടിച്ചുവെച്ചു’; 23കാരന്റെ ജനനേന്ദ്രിയം തകർത്തതായി പരാതി, ഞെട്ടിക്കുന്ന പൊലീസ് ക്രൂരത](https://www.madhyamam.com/kerala/23-year-old-alleges-custodial-torture-genitals-crushed-shocking-police-brutality-complaint-in-kerala-1548370)

_2026-08-23 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

പത്തനംതിട്ട: സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ 23കാരന്റെ വൃഷണം ഞെരിച്ചുടച്ച് ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ അടൂർ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയം തകർത്തതായാണ് പരാതി. കാറിൽ കയറ്റികൊണ്ടുപോയാണ് മർദനത്തിനിരയാക്കിയത്. ശാസ്താംകോട്ട ഡി.വൈ.എസ്.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നും പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ…

## [‘റോഡിൽ തീ തുപ്പണ്ട, വീതി കൂടിയ ടയർ വേണ്ട’; മോഡിഫിക്കേഷനെതിരെ കടുപ്പിച്ച് ഹൈകോടതി: ഓരോ നിയമലംഘനത്തിനും 5000 വീതം പിഴ ഈടാക്കണം](https://www.madhyamam.com/hot-wheels/auto-news/high-court-against-illegal-vehicle-modifications-1548331)

_2026-08-23 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

കൊച്ചി: വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടികൾ നിർദേശിച്ച് ഹൈകോടതി. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് കോടതി ആവശ്യ​​പ്പെട്ടു. അടൂരിൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയെന്നാരോപിച്ച് രണ്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്​പെൻഡ് ചെയ്ത സംഭവം പരിശോധിച്ചാണ് കോടതിയുടെ നിർദേശം. ആഗസ്റ്റ് അഞ്ചിന് രാവിലെ 11.50ന് അടൂർ…

## [‘ഈ മണ്ണും ഇവിടുത്തെ കളിയും എനിക്കറിയാം’; പുതിയ തുടക്കത്തെക്കുറിച്ച് ഇനിയസ്റ്റ](https://www.madhyamam.com/sports/football/i-know-this-soil-and-the-game-here-andres-iniesta-on-the-new-beginning-1548187)

_2026-08-22 · എൻ.എസ് നിസാർ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

ആന്ദ്രേസ്​ ഇനിയസ്റ്റ ദുബൈ: ലോകം ജയിച്ച കരിയറിനൊടുവിൽ യു.എ.ഇയുടെ മണ്ണിൽ പുതിയ മോഹങ്ങൾ നട്ടുവളർത്തുകയാണ് സ്പെയിനിന്‍റെ ഇതിഹാസ ഫുട്ബാളർ ആന്ദ്രേസ് ഇനിയസ്റ്റ. കളിക്കാരനായി എല്ലാം നേടിയതിനൊടുവിൽ ഇനി പരിശീലകന്‍റെ കുപ്പായത്തിലും അതിന്‍റെ ആവർത്തനമാണ് ലക്ഷ്യം. അതിനുള്ള വേരുപടർത്തുന്നത് ദുബൈയിലാണ്. പുതിയ തുടക്കത്തിന് എല്ലാംകൊണ്ടും അനുയോജ്യമായ ഇടമാണ് ദുബൈയെന്ന് അദ്ദേഹം പറയുന്നു. യു.എ.ഇയിലെ ഒന്നാം…

## [Earn crypto from idle GPUs (Sponsored)](https://crawlproof.com/a/3ZHyRcod6DZs)

_2026-08-22 · **Sponsored**_

Run one CLI command, connect your GPU, and start receiving crypto payouts.

## [ദു..ബൈ ബൈ ടൊയോട്ട ബിൽഡിങ്​](https://www.madhyamam.com/gulf-news/uae/dubais-iconic-toyota-building-to-be-demolished-1547652)

_2026-08-21 · എൻ.എസ് നിസാർ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

അരനൂറ്റാണ്ടുപിന്നിട്ട പ്രൗഢിയോടെ, ദുബൈയുടെ ചരിത്രത്തിൽ പകിട്ടും പത്രാസും ​​കൊണ്ട്​ മേൽവിലാസമാർജിച്ച കെട്ടിടം ചരിത്രത്തിലേക്ക്​

## [ഓപറേഷന്‍ തൂഫാൻ:10,000 കടന്ന് അറസ്റ്റ്; കൂടുതൽ മലപ്പുറത്ത്, കേസ് കോഴിക്കോട് സിറ്റിയിൽ](https://www.madhyamam.com/kerala/operation-toofan-arrests-cross-10000-1547669)

_2026-08-20 · മാധ്യമം ലേഖകൻ · Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ_

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ രണ്ടിന് ആരംഭിച്ച ‘ഓപറേഷൻ തൂഫാന്‍റെ’ ഭാഗമായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 10,000 കവിഞ്ഞു. ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് 10,015 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 9280 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്. കൂടുതല്‍ അറസ്റ്റ് നടന്നിട്ടുള്ളത് മലപ്പുറത്താണ് (999 പേര്‍). 875 കേസുകളുമായി രണ്ടാം സ്ഥാനത്താണ് മലപ്പുറം. കൊച്ചി സിറ്റി,…

