തിരൂർ : പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ ദമ്പതികളിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി സ്വദേശിനി അണ്ടിപ്പാട്ട് ഫൗസിയ (37) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫൗസിയയെയും ഭർത്താവ്, ഹുസൈനെയും (40) ഇന്നലെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കാണാതായത്. ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലുള്ള സമയത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഫൗസിയയെ മീൻ വാരാൻ…
കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ബസ് ഡ്രൈവർ ഗുരുപ്രസാദും ക്ലീനർ ശങ്കറും ആണ്ഉ മരിച്ചത് ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് ദേശീയപാത 48ൽ അയ്മംഗല പൊലീസ് സ്റ്റേഷൻ പരിധിയിൽ അപകടത്തിൽപ്പെട്ടത്. ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.…
തിരൂരങ്ങാടി: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് സ്തുത്യർഹ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർക്ക് ആദരവും എൻ.എസ്.എസ്. യൂണിറ്റിന്റെ പാലിയേറ്റീവ് ഹോം കെയറിന് നൽകുന്ന വീൽചെയറിന്റെയും വാക്കറിന്റെയും വിതരണവും സംഘടിപ്പിച്ചു. “സേവനമാണ് മഹത്തായ കരുണ, കരുണയുടെ കൈകളിൽ ജീവന്റെ പ്രകാശം” എന്ന സന്ദേശമുയർത്തി സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി…
തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർ ചുമതലയേറ്റു. കോട്ടക്കൽ കുടുംബരോഗ്യ കേന്ദ്രത്തിൽ നിന്ന് ജോലി ക്രമീകരണത്തിൽ നിയമിച്ച ഡോ. ശിൽപയാണ് ഇന്ന് ചുമതലയേറ്റത്. ഗൈനക്കോളജി വിഭാഗത്തിലെ മൂന്ന് ഡോക്ടർമാരും ഇല്ലാതായതോടെ ഗൈനക്കോളജി വിഭാഗം അടച്ചു പൂട്ടിയ അവസ്ഥയിൽ ആയിരുന്നു. ഇക്കാര്യം തിരൂരങ്ങാടി ടുഡെ ചാനൽ ആണ് വാർത്ത നൽകി പുറത്തെത്തിച്ചത്.…
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി ടി.ടി. അബ്ദുൽ റഷീദ് അന്തരിച്ചു. മയ്യിത്ത് നമസ്കാരം 4.15 ന് തിരൂരങ്ങാടി യത്തീംഖാന പള്ളിയിലും, അതിനുശേഷം 4 30 ന് ചിനക്കലെ പള്ളിയിൽ നമസ്കാരവും മറവ് ചെയ്യലും നടക്കും. സംഗമം അയൽക്കൂട്ടം പ്രസിഡണ്ട്, ജമാഅത്തെ ഇസ്ലാമി യൂണിറ്റ് പ്രസിഡൻ്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ : ആമിന കോഴിക്കൽ. മക്കൾ : ഷഹനാസ് ( എസ് എൻ എo ഹയർ സെക്കന്ററി…
തിരൂരങ്ങാടി: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്ററുകളും ശബ്ദസന്ദേശങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി നോട്ടീസ് നൽകി. മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പൊന്നിയത്ത് അന്‍വര്‍ (44) ആണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ്…
തിരൂരങ്ങാടി: ഈസ്റ്റ് ബസാർ സ്വദേശിയും വെള്ളിനക്കാട് റോഡിൽ താമസക്കരനുമായ പരേതയായ ചക്കിപ്പറമ്പത്ത് മുഹമ്മദ് ഹാജിയുടെ മകൻ ചക്കിപ്പറമ്പത്ത് ഇബ്രാഹീം ഹാജി (77) നിര്യാതനായി. കബറടക്കം ഇന്ന് 5 മണിക്ക്.ദീർഘകാലം ദുബൈ സീ പോർട്ട് ഉദ്യോഗസ്ഥനായിരുന്നു. തിരൂരങ്ങാടി നടുവിലെ പള്ളി കമ്മിറ്റി സെക്രട്ടറിയും കേരള മുസ് ലിം ജമാഅത്ത് അംഗവുമാണ്.ഭാര്യമാർ: സുഹ്റാബി ചെട്ടിപ്പടി, പരേതായായ എം എൻ ഖദീജ.മക്കൾ: മുഹമ്മദ് ബൈജു…
‘കൊണ്ടോട്ടി: ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടുന്ന ചെമ്മലപ്പറമ്പ് ഗ്രാമത്തെ മാതൃകാ ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ. സ്കൂൾ നടപ്പാക്കുന്ന ‘ചിറകുകൾ’ സമഗ്ര സാമൂഹിക പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടക്കമായി. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതിനൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ സമഗ്രമായി ചേർത്തുനിർത്തുന്നതിനുള്ള വിവിധ ഇടപെടലുകളാണ് പദ്ധതിയുടെ ഭാഗമായി…
ഇനി കൊടിഞ്ഞി തിരുത്തിയിലേക്കും ബസ് സർവീസ്. നന്നമ്പ്ര പഞ്ചായത്ത് 24 ആം വാർഡായ തിരുത്തി പ്രദേശത്തേക്ക് ബസ് സർവ്വീസ് ആരംഭിക്കുന്നു. ഉൾപ്രദേശമായ തിരുത്തിയിലേക്ക് നിലവിൽ പൊതുഗതാഗത സംവിധാനം ഇല്ല.ചുറ്റുഭാഗവും വയലുകളാൽ ചുറ്റപ്പെട്ട ദ്വീപ് പോലെയുള്ള പ്രദേശമാണ്. വാർഡിലെ ജനപ്രതിനിധികളായ റഷീദ് മറ്റത്ത്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ റഹിയാനത്ത് പി പി മുനീർ, എന്നിവരുടെയും ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ്…
ചെമ്മാട്: രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട് സംരക്ഷിക്കപ്പെടുന്ന ചെമ്മാട് ഹജൂർ കച്ചേരിയോടുള്ള തിരൂരങ്ങാടി പൊലീസിന്റെ അവഗണന തുടരുന്നതായി പരാതി. ജില്ലാ പൈതൃക മ്യൂസിയമായി നവീകരിച്ച ചരിത്രകെട്ടിടത്തിന് മുന്നിൽ തൊണ്ടിവാഹനങ്ങൾ വീണ്ടും കൂട്ടിയിടാൻ തുടങ്ങിയതോടെ മ്യൂസിയം പരിസരം വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി മാറിയിരിക്കുകയാണ്. അപകടങ്ങളിൽപ്പെട്ടതും ലഹരിക്കേസുകളടക്കമുള്ള വിവിധ…
മഞ്ചേരി: കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്റും, വലിയോറ ദാറുൽ മആരിഫ് കോളേജ് പ്രിൻസിപ്പളും, കേരള സംസ്ഥാന ജംഇയത്തുൽ ഉലമ പ്രസിഡന്റുമായ ഉസ്താദ് കിടങ്ങഴി U അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു. (സദഖത്തുള്ള വഹബി, സുബൈർ സൈനി എന്നിവരുടെ പിതാവ്)മുൻ സമസ്ത മുശാവറ അംഗം കിടങ്ങഴി ഉസ്താദിന്റെയും, മുൻ മഹല്ല് ഖാളി കുഞ്ഞുട്ടി മുസ്‌ലിയാരുടെയും, U അലി മുസ്‌ലിയാരുടെയും സഹോദരൻ)മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4. 30ന് കിടങ്ങഴി…
ആലപ്പുഴ: കരുവാറ്റ യിൽ 67 കാരനെ കൊന്നത് എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിൽ കൂടെ പഠിക്കുന്ന കുട്ടികൾ. മുത്തച്ഛനെ കൊല്ലുന്നത് വീഡിയോ കാളിൽ കണ്ട് ഉറപ്പുവരുത്തി പേരക്കുട്ടി. സംഭവത്തിൽ ശിവൻകുട്ടിയുടെ മകളുടെ മകളെയും മൂന്ന് വിദ്യാർത്ഥികളെയുമാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ സ്വർണാഭരണങ്ങള്‍ മോഷ്ടിക്കാനായി നടത്തിയ കൊലപാതകത്തിന്റെ ലക്ഷ്യം പെണ്‍കുട്ടിക്ക് ഐ ഫോണും പ്രതികള്‍ക്ക്…