RSS Amplifier

News source

SPOT NEWS

Malayalam news breaking

thespotnews.co.inSource feed ↗30 articles

Failing Last read · last published · next check
Last read successfully 3 days ago; attempts since then have failed.

Latest articles

ചീരാലിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചീരാൽ ഡോക്ടർപാടി ചോലയിൽ ഷഫീഖൻ്റെ മകൻ നിഹാൽ മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് രാവിലെ നിഹാലിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.. മയ്യത്ത് നിസ്കാരം വൈകിട്ട് 4.30ന് ചീരാൽ ജുമാ മസ്ജിദിൽ ബത്തേരി സെൻ്റ് മേരീസ്…

വയനാട് സ്വദേശിയെ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റംഗമായി സർക്കാർ നോമിനേറ്റ് ചെയ്തു

തിരുവന്തപുരം: കേരളത്തിൻ്റെ മാതൃ സർവകലാശാലയായ കേരള സർവകലാശാലയുടെ ഉന്നതാധികാര സമിതിയായ സിൻഡിക്കേറ്റിലേക്ക് വാളാട് സ്വദേശി ഡോ. നൗഷാദിനെ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്തു. നാക് അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസും ദേശീയ റാങ്കിംഗിൽ രാജ്യത്തെ തന്നെ സംസ്ഥാന സർവകലാശാലകളിൽ അഞ്ചാം സ്ഥാനത്തുമുള്ള…

പുഴയിൽ വീണ കാർ യാത്രകനെ ജീവൻ പണയം വെച്ച് രക്ഷിച്ചു യുവാക്കളെ ഡിവൈഎഫ്ഐ ആദരിച്ചു

എടവക: പുഴയിൽ വീണ കാർ യാത്രകനെ ജീവൻ പണയം വെച്ച് രക്ഷിച്ച എടവക എള്ളുമന്ദം സ്വദേശികളായ യുവാക്കളെ ഡിവൈഎഫ്ഐ എടവക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ട് 6 മണിയോടെയാണ് പുഴയിലേക്ക് കാർ മറിഞ്ഞ് അപകടം ഉണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ…

റീൽസ് ചിത്രീകരിക്കാൻ കുളത്തിൽ ഇറങ്ങി; യുവ ഡോക്ടർ മുങ്ങി മരിച്ചു

കണ്ണൂർ: അഴീക്കോട് ആനിവയലിൽ കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്‌ണനാണ് (24) മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ഇൻസ്റ്റഗ്രാമിൽ കുളത്തിൻ്റെ ദൃശ്യങ്ങൾ കണ്ട് പെൺ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു അനിരുദ്ധ്. …

കുട്ടി ജനിച്ചതിന്റെ ആഘോഷം റോഡിൽ, ബസ് പാഞ്ഞുകയറി 5 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ നവജാത ശിശുവിന്റെ പിതാവും

പട്ന ∙ ബിഹാറിലെ ബെറ്റിയയിൽ റോഡരികിൽ നടന്ന നൃത്ത പരിപാടിക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ബസ് പാഞ്ഞുകയറി അഞ്ച് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. അർധരാത്രിയോടെ നഗരത്തിനു സമീപമുള്ള പരൗ തോല ബങ്കത്വയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. എതിരെ വന്ന ട്രക്കുമായി…

ആധാറിലെ തെറ്റ്, പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി: കേരളത്തിനു ചുമത്തിയത് തീർത്താൽ തീരാത്ത പിഴ

ആലപ്പുഴ: ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) ചുമത്തിയത് കോടികളുടെ പിഴ. നാലുവർഷമായി സേവനകേന്ദ്രങ്ങൾക്കു പ്രതിഫലമായി കിട്ടേണ്ട 13 കോടിയോളം രൂപ പിടിച്ചെടുത്തെങ്കിലും പിഴക്കുടിശ്ശിക തീർന്നില്ല. ഇതോടെ, ആധാർ രജിസ്ട്രേഷനും നിർബന്ധ പുതുക്കലിനും ഒരുരൂപപോലും കിട്ടാത്ത സ്ഥിതിയിലാണ്…

ഒമാനിൽ വെടിവയ്പ്പ്: ഒരു മരണം, രണ്ടു പേർക്ക് ഗുരുതര പരുക്ക്

മസ്കത്ത്∙ ഒമാനിലെ ഇബ്രയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അൽ ഹൈമ…

അമ്മയെ കൊല്ലണമെന്നുപറഞ്ഞ പതിമൂന്നുകാരൻ,കുട്ടികളെ കുറ്റവാളികളാക്കുന്നതിൽ കുടുംബാന്തരീക്ഷത്തിനും പങ്ക്

13 വയസ്സുള്ള ഒരു ആൺകുട്ടിയെ മുത്തശ്ശനും മുത്തശ്ശിയും ചേർന്നാണ് കൗൺസലിങ്ങിനായി കൊണ്ടുവന്നത്. മോഷണം, അക്രമാസക്തമായ പെരുമാറ്റം, മൃഗങ്ങളോട് ക്രൂരത കാണിക്കൽ, ദുർബലരായ സഹപാഠികളെയും പ്രായമായവരെയും ഉപദ്രവിക്കൽ, സ്കൂളിലെ കൂട്ടം ചേർന്നുള്ള അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവ അവന്റെ പ്രധാന പെരുമാറ്റപ്രശ്നങ്ങളായിരുന്നു. മറ്റുള്ളവരോട് സഹാനുഭൂതി…

അർജുൻ ആയങ്കിക്ക് സൈബർ കേസിൽ ജാമ്യം; കാപ്പ ചുമത്തിയതിനാൽ ജയിലിൽ തന്നെ തുടരും

കണ്ണൂർ: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അർജുന് ജാമ്യം നൽകിയത്. എന്നാൽ, മറ്റ് കേസുകൾ…

ഭാര്യയെ കൊന്ന് ചാക്കിൽക്കെട്ടി പുഴയിൽത്തള്ളിയ സംഭവം; ഭർത്താവ് പിടിയിൽ

മലപ്പുറം∙ ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണു മരിച്ചത്. ഫൗസിയയുടെ ഭർത്താവ് പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈൻ ആണ് പിടിയിലായത്. കൊല നടത്തിയ ശേഷം…

ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; ഭർത്താവിനെ കാണാനില്ല; ദുരൂഹത

മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേക്കര ബീച്ച് സ്വദേശിനി ഫൗസിയ (37)യുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. ഫൗസിയയെ ഭർത്താവ് ഹുസൈൻ (40)നൊപ്പം ബുധനാഴ്ച രാത്രി മുതൽ കാണാതായിരുന്നു. മത്സ്യത്തൊഴിലാളിയായ ഹുസൈനെ കണ്ടെത്താൻ പൊലീസ്…

കോഴിക്കോട് പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടു

കോഴിക്കോട് ∙ നടക്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ ചാത്തമംഗലം പുള്ളാവൂർ സ്വദേശി ഹരിഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോഴിക്കോട് സ്പെഷൽ അതിവേഗ പോക്സോ കോടതി വെറുതെ വിട്ടു. സ്പെഷൽ പോക്സോ കോടതി ജഡ്ജി സി.എസ്. അമ്പിളിയാണ് കേസ് പരിഗണിച്ച്…

കുപ്രസിദ്ധ ഗുണ്ടയെ സുഹൃത്തായ ഗുണ്ട കുത്തികൊലപ്പെടുത്തി; കാരണം ത്രികോണ പ്രേമം

നാഗ്പുർ∙ രണ്ടാഴ്ച മുൻപ് ജാമ്യത്തിലിറങ്ങിയ കുപ്രസിദ്ധ ഗൂണ്ടയെ സുഹൃത്തായ ഗൂണ്ട കുത്തികൊലപ്പെടുത്തി. ഗൗരവ് പങ്കജ് റഗ്ഡെയാണ് (27) കൊല്ലപ്പെട്ടത്. ഗൗരവ് റാംഭാവു റൗട്ടും ഇയാളുടെ കൂട്ടാളി അഭിഷേക് വാസ്നിക്കും ചേർന്നാണ് കൊലപാതകം നടത്തിയത്. ഒരു യുവതിയുമായി ഇരുവർക്കും പ്രണയമുണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ്…

ആത്മഹത്യ ഭീഷണി മുഴക്കി മകൻ, രക്ഷിക്കാനെത്തി പിതാവ്; നിയന്ത്രണം വിട്ട് രണ്ടുപേരും താഴേക്ക്; കണ്ടുനിന്ന അമ്മയും മരിച്ചു

മുംബൈ ∙ മഹാരാഷ്ട്രയിൽ കുന്നിൻമുകളിൽനിന്നു താഴെവീണ് അച്ഛനും അമ്മയും മകനും മരിച്ചു. കുന്നിന്റെ വശത്ത് കുത്തനെയുള്ള ഭാഗത്തു കയറിനിന്ന് ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ അനുനയിപ്പിക്കാൻ അച്ഛനും അമ്മയും ശ്രമിക്കുന്നതിനിടെ യുവാവ് താഴെവീഴുകയായിരുന്നു. നിയന്ത്രണം നഷ്ട‌പ്പെട്ട പിതാവും താഴേക്കു വീണു. ഇതു കണ്ടുനിന്ന…

വാഹനാപകടം;ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

മാനന്തവാടി: മാനന്തവാടി എരുമത്തെരുവില്‍ കാല്‍നട യാത്രികന്‍ വാഹനമിടിച്ച് മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കണ്ണോത്തുമല സ്വദേശി അറുമുഖന്‍ (63) ആണ് മരിച്ചത്. റോഡ് മുറിച്ചുകിടക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു.

മക്കൾക്കായി വാങ്ങിയ മണ്ണിൽ ശിവൻകുട്ടിക്ക് കണ്ണീരോടെ വിട; സ്വപ്നവീടുകൾ ബാക്കിയാക്കി അന്ത്യയാത്ര

ആലപ്പുഴ: മക്കൾക്ക് ഒരു നല്ല ജീവിതം സ്വപ്നം കണ്ട് വാങ്ങിയ മണ്ണിൽത്തന്നെ 65-കാരനായ ശിവൻകുട്ടി ചെട്ടിയാർക്ക് അന്ത്യവിശ്രമം. കൊച്ചുമകളുടെയും സുഹൃത്തിന്റെയും ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട കരുവാറ്റ കണ്ണുകാലിപ്പാലത്തിന് സമീപം മാടപ്പുറയ്ക്കൽ പടിഞ്ഞാറ്റതിൽ ശിവൻകുട്ടി ചെട്ടിയാരുടെ ഭൗതികദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണീരോടെ സംസ്കരിച്ചു.…

‘നിങ്ങൾ മരിക്കാൻ തയാറാണോ’; തെരുവിൽ ഭീതി പടർത്തി മുഖമൂടിധാരി, പിടികൂടാൻ പൊലീസ്

ഫിലഡൽഫിയ∙ രാവിലെ നടക്കാൻ പോയ സ്ത്രീയെ തെരുവിലൂടെ പിന്തുടർന്ന മുഖമൂടിധാരിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി ഫിലഡൽഫിയ പൊലീസ്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ 5.30 ന് ജോഗിങ്ങിന് പോയ 40 വയസ്സുകാരിയെ പിന്തുടർന്ന മുഖമൂടിധാരി സൈമിയർ ഹ്യൂസ് (22) ആണെന്ന് പൊലീസ് പറയുന്നു.…

റംബുട്ടാൻ വില കൂടി; കിലോയ്ക്ക് 250 മുതൽ 300 രൂപ വരെ, വിൽപന സജീവം

അമ്പലവയൽ ∙ സീസണായതോടെ റോഡരികിലും പെ‍ാതുയിടങ്ങളിലുമെല്ലാം റംബുട്ടാൻ വിൽപന സജീവമായി. കഴിഞ്ഞ വർഷം കിലോയ്ക്ക് 200 മുതൽ 220 രൂപവരെയായിരുന്നു വിലയെങ്കിൽ ഇപ്പോൾ 250 മുതൽ 300 രൂപ വരെയാണ്. മുൻ വർഷത്തേക്കാൾ ഉൽപാദനവും റംബുട്ടാന്റെ വരവും കുറഞ്ഞതാണ് വിലയിൽ വർധനയുണ്ടാകാൻ…

‘ഡോക്ടർ എന്ന നിലയിൽ കണ്ടുനിൽക്കാനാകില്ല’; സ്വന്തം വിവാഹച്ചടങ്ങിനിടയിലും കരുതലിന്റെ കരങ്ങളുമായി ഡോ.ഷിറിൻ സുബൈർ

പാനൂർ ∙ വിവാഹത്തിന്റെ സന്തോഷവും തിരക്കുകളും നിറഞ്ഞ വേദിയിൽ അപ്രതീക്ഷിതമായി ഒരു യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ, നവവധു ഡോ.ഷിറിൻ സുബൈർ ഓടിയെത്തി. സ്വന്തം വിവാഹച്ചടങ്ങുകളുടെ തിരക്കിനിടയിലും ഡോക്ടർ എന്ന ഉത്തരവാദിത്തം മറക്കാതെ യുവതിയെ പരിശോധിച്ച് ആവശ്യമായി ചികിത്സയും നിർദേശവും നൽകി. …

സ്കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകർക്കുനേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം

ജയ്പുർ∙ സ്കൂളിൽ പരിശോധനയ്ക്കെത്തിയ കോക്രോച്ച് ജനത പാർട്ടി (സിജെപി) സഹസ്ഥാപകൻ അശുതോഷ് റാങ്കയ്ക്കും മറ്റ് നേതാക്കൾക്കുമെതിരെ ആക്രമണം. ജയ്പുരിലെ ബാഗ്രുവിലുള്ള സർക്കാർ പ്രൈമറി സ്കൂൾ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. സ്കൂളിലേക്കു വരവേ സിജെപി സംഘത്തെ ജനക്കൂട്ടം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അർബൻ നക്സലുകൾ,…

വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മേപ്പാടി:കാന്തംപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചീരാൽ വെള്ളച്ചാൽ സ്വദേശി വെട്ടുകല്ലിൽ അമൽ വിഷ്ണു (32) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആണ് യുവാവ് ഒഴുക്കിൽ പെട്ടത്. ഏറെ നേരത്തെ തിരച്ചിൽ ഒടുവിൽ രാത്രി 7. 30 യാണ്…

അറസ്റ്റ് പതിനായിരത്തിലധികം; ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ പിടിച്ചത് 8 കിലോ എംഡിഎംഎ, ആയിരം കിലോ കഞ്ചാവ്

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ നടപടികളിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനകളിൽ 74 പേർ കൂടി അറസ്റ്റിലായതോടെയാണ് ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയത്. ഇതുവരെ 9280 കേസുകളാണ് രജിസ്റ്റർ ചെയ്തത്.…

പണമുണ്ടാക്കാൻ എളുപ്പവഴി; ഓണക്കാല സീസൺ മുതലെടുത്ത് സ്പാകൾ കേന്ദ്രീകരിച്ച് ലഹരിസംഘം സജീവം

തളിപ്പുഴ ∙ ഓണക്കാല സീസൺ മുതലെടുത്തു വയനാട് ജില്ലയിലെ സ്പാ സെന്ററുകൾ കേന്ദ്രീകരിച്ചു ലഹരി വിൽപന നടത്തുന്ന സംഘം സജീവം. തളിപ്പുഴയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 2.229 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി സ്വദേശി വി.സി. സായൂജ് (36) എന്നയാളെ പിടികൂടി.…

ജോലിസ്ഥലത്ത് ഭാര്യയെ വെടിവച്ച് കൊന്നു; പിന്നീട് സ്വന്തം സഹോദരിയെ കൊന്ന് യുവാവ് ജീവനൊടുക്കി

ലക്നൗ∙ ബാങ്ക് മാനേജരായ ഭാര്യയെ ബാങ്ക് ജീവനക്കാരനായ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. പിന്നീട് സ്വന്തം സഹോദരിയെ വെടിവച്ചു കൊന്നശേഷം ഇയാൾ ആത്മഹത്യ ചെയ്തു. ബാങ്ക് മാനേജരായ ദിവ്യ മിശ്രയെയാണ് ഭർത്താവ് മാനസ് വാജ്‌പേയി കൊലപ്പെടുത്തിയത്. മാനസിന്റെ സഹോദരി ഷീബയും കൊല്ലപ്പെട്ടു. ഭാര്യയെ…

കുട്ടിയുടെ ശരീരത്തിൽ 96 മുറിവ്, ഏഴ് വാരിയെല്ലുകൾ തകർന്നു; എല്ലാം സമ്മതിച്ച് അഷ്കർ, കുറ്റപത്രം

തിരുവനന്തപുരം∙ നെടുമങ്ങാട് പനവൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ അർഷിദിനെ അതിക്രൂരമായി മർദിച്ചു കൊന്നതാണെന്നും ശരീരത്തിൽ 96 മുറിവുകളുണ്ടായിരുന്നു എന്നും കുറ്റപത്രം. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രൂര മർദനം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ ഉൾപ്പെടുത്തിയാണ് അമ്മ അഖില, പങ്കാളി എ.അഷ്‌കർ എന്നിവർക്കെതിരെ…

മേപ്പാടി കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായി; തെരച്ചിൽ ഊർജ്ജിതം

വയനാട്: മേപ്പാടി റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായതായി റിപ്പോർട്ട്. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയെയാണ് കാണാതായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ്…

പൊട്ടിച്ചിരിപ്പിക്കാൻ നാല്‌വർ സംഘം; ‘പാതിരാക്കുറുക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കോമഡി ഫാമിലി എന്റർടെയ്‌നറുമായി പതിനാറ് വർഷങ്ങൾക്ക് ശേഷം എവെർഗ്രീൻ ഗ്യാങ്ന്റെ ‘പാതിരാക്കുറുക്കൻ’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ…

സ്കൂൾ പ്രിൻസിപ്പലിന്റെ കൊലപാതകത്തിൽ പൊലീസ് പിടികൂടിയത് 2 വിദ്യാർഥികളെ

ഹൈദരാബാദ് ∙ തെലങ്കാനയിലെ നൽഗൊണ്ടയിൽ സ്കൂൾ പ്രിൻസിപ്പലിന്റെ കൊലപാതകം അന്വേഷിച്ച പൊലീസ് രണ്ട് പത്താം ക്ലാസ് വിദ്യാർഥികളെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയാണ് തങ്ങൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയതെന്ന് വിദ്യാർഥികൾ മൊഴിനൽകി. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലും…

കൈനാട്ടിയിൽ 22-കാരനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി

കൈനാട്ടിയിൽ 22-കാരനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി.മരിച്ചത് പുളിയാർമല ഉന്നതി സ്വദേശി മഹേഷ് (22) ആണ് മരിച്ചത്.കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും.ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയതായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കൂടെയുണ്ടായിരുന്നവർ പോയി നോക്കിയപ്പോൾ ആണ് മരിച്ച നിലയിൽ…

‘പെട്ടുപോയതാണ്…റിയാലിറ്റി ഞാൻ പറയാം’; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

കോഴിക്കോട്∙ വടകരയിലെ എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ പിടിയിലായ മൂന്ന് അധ്യാപികമാരിൽ ഒരാളായ കാവ്യ കോടതിയിൽ ഹാജരാക്കവേ മാധ്യമങ്ങളോടു പ്രതികരിച്ചു. ലഹരിക്കേസിലെ പ്രധാനി നിങ്ങളാണോ എന്ന ചോദ്യത്തിനാണ് കാവ്യ പ്രതികരിച്ചത്. താൻ പെട്ടുപോയതാണെന്നാണ് കാവ്യ പറഞ്ഞത്. എന്നാൽ കേസിൽ അറസ്റ്റിലായ…