RSS Amplifier

News source

SouthLive

South India News, Live

southlive.inSource feed ↗20 articles

Live Last read · last published · next check

Written by

Latest articles

​തറച്ചുകയറിയത് പെല്ലറ്റുകളല്ല, ജനാധിപത്യത്തിന് നേരെയുള്ള വെടിയുണ്ടകൾ

ഒരു വിദ്യാർത്ഥിയുടെ ശരീരത്തിൽ തറച്ചുകയറിയ പെല്ലറ്റുകൾ ഒരു പോലീസ് നടപടിയുടെ അവശിഷ്ടം മാത്രമല്ല; അത് ഭരണകൂടത്തോട് ജനാധിപത്യം ചോദിക്കുന്ന ചോദ്യമാണ്. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ തെരുവിലിറങ്ങിയ 19-കാരനായ സാഹിൽ ലോച്ചബിന് പോലീസ് പെല്ലറ്റ് പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റുവെന്ന ആരോപണം ശരിയാണെങ്കിൽ, അത് സാധാരണ ക്രമസമാധാന നടപടിയായി കാണാനാവില്ല. ഒരു വിദ്യാർത്ഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും…

അശ്ലീലമല്ല, ചരിത്രത്തിന്റെ മുറിവാണ്

നാടകം കാണാൻ കഴിഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിൽ അതിനെ ചുറ്റിപ്പറ്റിയുള്ള തെറിവിളികളും അധിക്ഷേപങ്ങളും മാത്രമാണ് കണ്ടത്. അതുകൊണ്ട് നാടകത്തിന്റെ കലാപരമായ നിലവാരത്തെക്കുറിച്ച് ഒരു വിധിന്യായം പറയാൻ ഞാൻ തയ്യാറല്ല. എന്നാൽ നാടകത്തിന്റെ പ്രമേയം സ്നേഹലതാ റെഡ്ഡിയുടെ ജീവിതവും അടിയന്തരാവസ്ഥക്കാലത്തെ തടവറാനുഭവവുമാണെങ്കിൽ, അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ചില കാര്യങ്ങൾ പറയാതെ വയ്യ. സോഷ്യലിസ്റ്റ് നേതാവും രാം മനോഹർ…

‘വി കെ ശ്രീരാമൻറെ പരാമർശം സങ്കടകരവും ദൗർഭാഗ്യകരവും, പുലികളി സംഘങ്ങൾക്ക് ഇത്തവണ ഒരു ലക്ഷം രൂപ വീതം നൽകും’; പി സി വിഷ്ണുനാഥ്

പുലിക്കളിയെ വിമർശിച്ച നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്റെ പരാമർശത്തെ തള്ളി സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. ശ്രീരാമന്റെ പരാമർശം സങ്കടകരവും ദൗർഭാഗ്യകരവുമാണെന്ന് മന്ത്രി പറഞ്ഞു. പുലിക്കളി സംഘങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായം ഇത്തവണ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, പുലിക്കളി സിങ്കിൾ തീം കാർണിവലാണെന്ന് മനസ്സിലാക്കാതെയുള്ള തന്റെ പരാമർശം…

പെല്ലറ്റുകൾ ചോദിക്കുന്ന ചോദ്യം

ഒരു വിദ്യാർത്ഥിയുടെ ശരീരത്തിൽ തറച്ചുകയറിയ പെല്ലറ്റുകൾ ഒരു പോലീസ് നടപടിയുടെ അവശിഷ്ടം മാത്രമല്ല; അത് ഭരണകൂടത്തോട് ജനാധിപത്യം ചോദിക്കുന്ന ചോദ്യമാണ്. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ തെരുവിലിറങ്ങിയ 19-കാരനായ സാഹിൽ ലോച്ചബിന് പോലീസ് പെല്ലറ്റ് പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റുവെന്ന ആരോപണം ശരിയാണെങ്കിൽ, അത് സാധാരണ ക്രമസമാധാന നടപടിയായി കാണാനാവില്ല. ഒരു വിദ്യാർത്ഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും…

പ്രസ് ക്ലബിൽ മോദിയെ ശ്രീരാമനായി ചിത്രീകരിച്ച് ആരാധന, കട്ടൗട്ടിന് ആരതി; ‘മോദി ചാലിസ’ ചൊല്ലി ട്രാൻസ്ജെൻഡർ സംഘടന

ഡൽഹി പ്രസ് ക്ലബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീരാമനായി ചിത്രീകരിച്ച കട്ടൗട്ട് വെച്ച് ആരാധന നടത്തുകയും ‘മോദി ചാലിസ’ ചൊല്ലുകയും ചെയ്ത സംഭവം വിവാദമാകുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനം ശക്തമായി. പരിപാടിക്ക് പ്രസ് ക്ലബ് അനുമതി നൽകിയിരുന്നില്ലെന്നും വാടകക്കരാർ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് പരിപാടി ഉടൻ തടഞ്ഞെന്നും അധികൃതർ വ്യക്തമാക്കി. വാർത്താസമ്മേളനത്തിനായി മാത്രമാണ് ഹാൾ…

‘കള്ളൻ വിജയൻ’ ലേഖന വിവാദം; ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

‘കള്ളൻ വിജയൻ’ ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റർ കെ.ആർ. അജയൻ രാജിവച്ചു. 2027 ഫെബ്രുവരി വരെ സർവീസ് കാലാവധി ബാക്കിയുണ്ടായിരുന്നപ്പോഴാണ് രാജി. വിവാദത്തിന് പിന്നാലെ വാരാന്തപ്പതിപ്പ് എഡിറ്റർ ചുമതലയിൽ നിന്ന് അജയനെ മാറ്റിയിരുന്നു. വി.എസ്. അച്യുതാനന്ദനെ അനുസ്മരിക്കുന്ന പ്രത്യേക വാരാന്തപ്പതിപ്പിലാണ് ലേഖനം ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നത്.…

‘കേസ് എടുക്കണം, നീതികിട്ടും വരെ പ്രേതിഷേധം തുടരും’; പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാർഥിക്കൊപ്പം രാഹുൽ ഗാന്ധി ഡിസിപി ഓഫിസിൽ

സിജെപിയുടെ വിദ്യാർഥി സമരത്തിനിടെ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിക്കൊപ്പം ഡൽഹി പൊലീസ് സ്റ്റേഷനിലെത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർഥിയോടൊപ്പമാണ് പരാതി നൽകാനായി രാഹുൽ ഗാന്ധി എത്തിയത്. കേസ് രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന നിലപാടിൽ അദ്ദേഹം പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്. ആദ്യം മന്ദിർ മാർഗ് പൊലീസ്…

‘എനിക്ക് എഡിഎച്ച്ഡി ഉണ്ട്, സമൂഹത്തിൽ നമ്മൾ ഒരു ‘മിസ് ഫിറ്റ്’ ആയി അനുഭവപ്പെടാറുണ്ട്’; നീരജ് മാധവ്

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടൻ നീരജ് മാധവ്. തനിക്ക് എഡിഎച്ച്ഡി (അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) കണ്ടെത്തിയിട്ടുണ്ടെന്നും ഒസിഡിയുടെ ചില സവിശേഷതകളുണ്ടെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. ഓൺലൈൻ ടെസ്റ്റിലൂടെയാണ് എഡിഎച്ച്ഡി തിരിച്ചറിഞ്ഞതെന്നും നേരിട്ട് ഡോക്ടറെ കണ്ട് ഇത് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും നീരജ് പറഞ്ഞു. അമിതമായി ചിന്തിക്കുക,…

ബെവ്‌കോ സാമ്പത്തിക നഷ്ടത്തിൽ; കാരണം എൽഡിഎഫ് സർക്കാർ എടുത്ത തീരുമാനങ്ങൾ: മന്ത്രി എം ലിജു

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാണെന്ന് എക്സൈസ് മന്ത്രി എം. ലിജു. ബെവ്‌കോ ഇപ്പോഴല്ല നഷ്ടത്തിലായതെന്നും എൽഡിഎഫ് സർക്കാർ എടുത്ത തീരുമാനങ്ങള്‍ കൊണ്ടാണ് ബെവ്‌കോ സാമ്പത്തിക നഷ്ടത്തിലായതെന്നും മന്ത്രി ആരോപിച്ചു. ബെവ്‌കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്ന് പരമാവധി വരുമാനം പിടിച്ചുവാങ്ങാനാണ് കഴിഞ്ഞ സർക്കാർ ശ്രമിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. യഥാർഥത്തിൽ ബെവ്‌കോയുടെ വിറ്റുവരവ് 21,000 കോടി രൂപയായി…

‘ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദങ്ങൾക്ക് കോൺഗ്രസ് വഴങ്ങുന്നു’; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

മുഖ്യമന്ത്രി വിഡി സതീശൻ തീവ്രമത സംഘടനകളുടെ സമ്മർദത്തിന് വഴങ്ങി പ്രവർത്തിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദങ്ങൾക്ക് കോൺഗ്രസ് വഴങ്ങുകയാണെന്നും ഭരണകാര്യങ്ങളിലും ആശയപരമായും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പി.എം. ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ പിന്നോട്ടുപോകുന്നതിന് ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും…

അടിച്ചേൽപ്പിക്കുന്ന ദേശസ്നേഹം രാജ്യസ്നേഹമല്ല; വന്ദേമാതരവും പുതിയ രാഷ്ട്രീയ നാടകങ്ങളും

ഇന്ത്യയുടെ ദേശീയ ഗാനങ്ങളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇന്ന് വെറും ഉപരിപ്ലവമായ രാജ്യസ്നേഹ പ്രകടനങ്ങൾക്കപ്പുറം, ചരിത്രപരമായ അടയാളങ്ങളെ സമകാലിക രാഷ്ട്രീയ ലാഭത്തിനായി ആയുധമാക്കുന്ന വിഷലിപ്തമായ ഒരു പ്രക്രിയയായി അധഃപതിച്ചിരിക്കുന്നു. വന്ദേമാതരവും ജനഗണമനയും തമ്മിലുള്ള അടിസ്ഥാനപരമായ പ്രത്യയശാസ്ത്ര വ്യത്യാസങ്ങൾ ബോധപൂർവ്വം തമസ്കരിക്കപ്പെടുകയാണ്. സാമ്രാജ്യത്വത്തിനെതിരെയുള്ള സ്വാഭാവികവും വൈകാരികവുമായ…

‘ടെലിപ്രോംപ്റ്ററില്ലാതെ മോദിയും അമിത് ഷായും മുഴുവന്‍ പാടുമോ? വന്ദേമാതരത്തോട് അത്ര സ്‌നേഹമെങ്കില്‍ ശാഖകളില്‍ നിന്ന് തുടങ്ങട്ടെ; ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ദേശീയഗീതമായ വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ ആഞ്ഞടിച്ച് കർണാടക ഐ.ടി, ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. ബി.ജെ.പിക്കും ആർ.എസ്.എസിനും വന്ദേമാതരത്തോട് പെട്ടെന്ന് ഇത്രയധികം സ്നേഹം തോന്നിയിട്ടുണ്ടെങ്കിൽ, അത് സ്വന്തം ശാഖകളിൽ നിന്ന് പാടിത്തുടങ്ങട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ​ആർ.എസ്.എസിന്റെ ദിവസേനയുള്ള പ്രാർത്ഥനയായ ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ’ എന്നത് ഒഴിവാക്കി…

സർക്കാർ സ്‌കൂൾ സന്ദർശനത്തിനിടെ സിജെപി നേതാവിനും പ്രവർത്തകർക്കും മർദനം; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് അഭിജീത് ദിപ്കെ

രാജസ്ഥാനിലെ ഒരു സർക്കാർ സ്കൂളിൽ പരിശോധന നടത്തുന്നതിനിടെ ബിജെപി ഗുണ്ടകൾ സിജെപി വളണ്ടിയർമാരെ ആക്രമിച്ചുവെന്ന് ആരോപിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. സിജെപി സഹ-കൺവീനർ അശുതോഷ് റാങ്കയെയും മറ്റ് അംഗങ്ങളെയും മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് അഭിജീത് പറഞ്ഞു. “ബിജെപി ഗുണ്ടകൾ സിജെപി വളണ്ടിയർമാരുടെ രക്തത്തിന് പിന്നാലെയാണ്” എന്ന് ദിപ്കെ ആരോപിക്കുകയും സംഭവത്തിൽ രാജസ്ഥാൻ പോലീസിനെ ചോദ്യം…

‘സർക്കാർ ഒന്നും അറിഞ്ഞിട്ടില്ല, പേരുമാറ്റാനുള്ള ചർച്ച പരിഗണനയിലും ഇല്ല’; കൊച്ചി മെട്രോയുടെ പേരുമാറ്റില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് സംബന്ധിച്ച് സർക്കാരിന്റെ പരിഗണനയിൽ യാതൊരു ആലോചനയും ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് സർക്കാരുമായി ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായി പുറത്തുവന്ന വാർത്തകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ പേരുമാറ്റം സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിൽ…

സ്വർണവില 1.20 ലക്ഷത്തിലേക്ക്; പവന് ഇന്ന് 880 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് പവന് 880 രൂപ ഉയർന്ന് 1,17,680 രൂപയായി. ഗ്രാമിന് 110 രൂപ വർധിച്ച് 14,710 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 3,000 രൂപയിലധികം ഉയർന്നതിന് പിന്നാലെയാണ് ഇന്നും വില കുതിച്ചത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്തെ സ്വർണവില. രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഉയരാൻ…

‘കാമം മാത്രമല്ല നഗ്നത, ഔചിത്യം എന്നത് ഒരു കീഴടങ്ങലും അല്ല’; ആണും പെണ്ണും പൂർണനഗ്നരായി അഭിനയിച്ച നാടകത്തിനു സാക്ഷിയായിട്ടുണ്ട് : ജോയ് മാത്യു

കാമം മാത്രമല്ല നഗ്നതയെന്നും ഔചിത്യം എന്നത് ഒരു കീഴടങ്ങലല്ലെന്നും നടൻ ജോയ് മാത്യു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച നാടകത്തെ ചൊല്ലിയുണ്ടായ വിവാദത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: വിഷയം നാടകമാണ്. ട്രോൾ ആകുന്നത് ഡിവൈഎഫ്ഐ ആണ്. ലോകം മാറുന്നതിനൊപ്പം കലാരൂപങ്ങളിലും മാറ്റം സംഭവിക്കുമെന്ന് മനസ്സിലാക്കാനുള്ള…

‘മന്ത്രിമാരുടെ നായകൾക്ക് ഇതിനെക്കാൾ നല്ല സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്’; ​സർക്കാർ സ്കൂളുകൾ മോശം അവസ്ഥയിൽ; മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി

സർക്കാർ സ്കൂളുകളുടെ മോശം അവസ്ഥയിൽ മഹാരാഷ്ട്ര സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂഷെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. ശരിയായ ക്ലാസ് മുറികൾ, ബെഞ്ചുകൾ, ടോയ്‌ലറ്റുകൾ, സുരക്ഷിതമായ പ്രവേശന റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിദ്യാർത്ഥികൾ പഠിക്കാൻ നിർബന്ധിതരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലാത്തൂരിലെ ഒരു ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ചപ്പോഴാണ് ദിപ്കെ ഇക്കാര്യം പറഞ്ഞത്.…

ICL ‘ഒന്നിച്ചോണം പൊന്നോണം 2026’ ഓഗസ്റ്റ് 23ന് ഇരിങ്ങാലക്കുടയിൽ; ഉദ്‌ഘാടനം മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ

ICL ഓണാഘോഷ പരിപാടിയായ “ഒന്നിച്ചോണം പൊന്നോണം 2026” ഓഗസ്റ്റ് 23-ന് ഇരിങ്ങാലക്കുടയിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ബഹുമാനപ്പെട്ട യുവജനക്ഷേമ, സ്പോർട്സ്, രജിസ്ട്രേഷൻ മന്ത്രി ശ്രീ ഒ. ജെ. ജനീഷ് മുഖ്യാതിഥിയായിരിക്കും. ICL ഫിൻകോർപ്പ് ചെയർമാൻ & മാനേജിങ് ഡയറക്ടർ അഡ്വക്കേറ്റ് കെ. ജി. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ICL ഫിൻകോർപ്പ് CEOയും, ഹോൾ ടൈം ഡയറക്ടറും വൈസ്…

‘ചോദ്യങ്ങൾ തയാറാക്കിയത് എഐ’; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി വിദ​ഗ്ധർ, തർജ്ജിമ ഉൾപ്പെടെയുള്ള നടപടികളിലും എഐയുടെ സഹായം

യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (എൻടിഎ) ഗുരുതര ആരോപണങ്ങളുമായി വിദഗ്ധർ. ചോദ്യങ്ങൾ പരിശോധിക്കാൻ മതിയായ അക്കാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നും പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയതായും ആരോപണമുണ്ട്. ചോദ്യങ്ങളുടെ തർജ്ജിമ ഉൾപ്പെടെയുള്ള നടപടികളിലും എഐയുടെ സഹായം ഉപയോഗിച്ചെന്നാണ് വിദഗ്ധരുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ എൻടിഎ…

‘അസ്വസ്ഥയുണ്ടാകുന്നത് സ്വാഭാവികം, നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാത്തവരാണ് വിമർശനവുമായി എത്തുന്നത്’; വി കെ സനോജ്

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച ‘മിസ’ നാടകത്തെച്ചൊല്ലിയുള്ള സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി വി കെ സനോജ്. നാടകത്തിലെ ചില രംഗങ്ങൾ മാത്രം അടർത്തിയെടുത്താണ് തെറ്റായ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാത്തവരാണ് വിമർശനവുമായി രംഗത്തെത്തുന്നതെന്നും സനോജ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് കലാകാരിയായ സ്നേഹലത റെഡ്ഡി…