RSS Amplifier

Blog

PRD Live

Kerala PRD

prdlive.kerala.gov.inSource feed ↗44 posts

Live Last read · last published · next check

Written by

Latest posts

ഓണം ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവം: മന്ത്രി ടി സിദ്ദീഖ്

ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവമാണ് ഓണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്. സര്‍വതല സ്പര്‍ശിയായി എല്ലാം മേഖലകളെയും ബന്ധിപ്പിച്ചുള്ള ഓണാഘോഷ പരിപാടികള്‍ക്കാണ് ജില്ല നേതൃത്വം നല്‍കുന്നത്. ഓണം, ശബരിമല തുടങ്ങിയ ഉത്സവകാലത്തെ പൊതു വിപണികളിലെ വില വര്‍ദ്ധനവ് ശക്തമായി നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സ്പ്ലൈസ് മുഖേന വിപുലമായ ഇടപെടലാണ് നടത്തുന്നത്. സംസ്ഥാനത്ത് സിവില്‍ സ്പ്ലൈസ്…

ഡൽഹിയിൽ ഗുരുദേവ പഠന കേന്ദ്രം കൂടിയുണ്ടാകണം: മുഖ്യമന്ത്രി

ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന്റെ പൂർണ കായ പ്രതിമക്കൊപ്പം അവിടെ ഗുരുദേവ പഠന കേന്ദ്രം കൂടിയുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ചെമ്പഴന്തിയിൽ 172 മത് ശ്രീനാരായണ ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവ ദർശനം ലോകം അറിയേണ്ടതാണ്. ശിവഗിരി, ചെമ്പഴന്തി എന്നിവ ഒരുപാട് പേർ പുണ്യ ദർശനത്തിന് എത്തുന്ന സ്ഥലമാണ്. അത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കേരളത്തിന് കഴിയണം. ഇന്ത്യൻ…

പിന്നാക്ക സംവരണ നിയമനം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ പ്രത്യേക റിക്രൂട്ട്‌മെന്റ്: മുഖ്യമന്ത്രി

പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം അനുസരിച്ചുള്ള നിയമനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മൂന്ന് വർഷം കൂടുമ്പോൾ പി എസ് സി വഴിയുണ്ടാകുന്ന നിയമനങ്ങൾ പരിശോധിച്ചു ആവശ്യമെങ്കിൽ പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തി അവരെ സർക്കാർ സർവീസിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ അയ്യൻകാളിയുടെ 163ാമത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽ…

ക്ഷേത്ര പ്രവേശനത്തിന്റെ മൂഖ്യ കാരണക്കാരൻ അയ്യങ്കാളി: മന്ത്രി കെ മുരളീധരൻ

അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി 1936 ലെ ക്ഷേത്ര പ്രവേശനവിളംബരത്തിന്റെ മുഖ്യ കാരണക്കാരൻ അയ്യങ്കാളിയായിരുന്നുവെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളിയുടെ 163ാ മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1913ൽ ശ്രീമൂലം പ്രജാസഭയിൽ…

നിശാഗന്ധിയിൽ പീലി വിടർത്തി അർജ്ജുന നൃത്തം

മയിൽപ്പീലി അഴക് വിടർത്തി നിശാഗന്ധി വേദിയിൽ പ്രശസ്ത കലാകാരൻ കുറിച്ചി നടേശനും സംഘവും അവതരിപ്പിച്ച കല്യാണസൗഗന്ധികം അർജ്ജുന നൃത്തം തിരുവോണ സന്ധ്യയെ അവിസ്മരണീയമാക്കി. ചെണ്ട, താളച്ചെണ്ട, ഇലത്താളം എന്നിവയുടെ അകമ്പടിയോടെ മഹാഭാരതത്തിലെ വനപർവ്വത്തിൽ ഭീമന്റെ സൗഗന്ധികപുഷ്പ അന്വേഷണവും വഴിമധ്യേ ഹനുമാനെ കണ്ടുമുട്ടുന്നതുമായ കഥയാണ് അഞ്ച് വേഷങ്ങളിലൂടെ കലാകാരന്മാർ പുനരാവിഷ്കരിച്ചത്. പ്രശസ്ത അർജുന നൃത്ത…

ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

മലയാളത്തിന്റെ മഹനീയ സങ്കൽപമാണ് ഓണം. ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെ. പ്രകൃതി ദുരന്തമുണ്ടാക്കിയ…

കാസർകോട് ജില്ലയിലെ മികച്ച വിദ്യാലയമായി കമ്പല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ

2025-26 വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ബെസ്റ്റ് സ്കൂൾ പെർഫോമൻസ് അവാർഡ് കമ്പല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിന്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാതരത്തിലും കാസർഗോഡ് റവന്യൂ ജില്ലാതലത്തിലും മത്സരിച്ച മറ്റു വിദ്യാലയങ്ങൾ പിന്തള്ളിയാണ് കമ്പല്ലൂർ മികവിന്റെ നെറുകയിലെത്തിയത്. പാഠ്യപാഠ്യേതര രംഗങ്ങളിലെ സർവ്വതോമുഖമായ മികവുകളാണ് കമ്പല്ലൂർ സ്കൂളിന്റെ നേട്ടത്തിന്…

നിശാഗന്ധിയിൽ നിറഞ്ഞാടി ശോഭന

സരസ്വതീ ദേവീ സ്തുതിയോടെ ആരംഭിച്ച ചലച്ചിത്രതാരവും നർത്തകിയുമായ പത്മഭൂഷണൻ ശോഭനയുടെ നൃത്താവിഷ്കാരത്തോടെ നിശാഗന്ധിയിലെ അരങ്ങുണർന്നു. താള, ലാസ്യ, ലയ ചലന ഭംഗികൾ കൊണ്ട് സദസ്സിന്റെ മനംകവർന്ന പ്രകടനം വാരാഘോഷത്തിലെ പ്രധാന ആകർഷണമായി മാറി. ഭരതനാട്യത്തിലെ പുരാതന ആവിഷ്‌കാര രീതിയായ മല്ലാരിയിലാണ് ശോഭനയുടെയും സംഘത്തിൻ്റെയും നൃത്തം ആരംഭിച്ചത്. കാളി കവചം, അനന്ത നർത്തന ഗണപതി, ലളിതാലവങ്ക, അലർഷ പരിതാപം, അഷ്ടപതി,…

കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

#സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷത്തിന് തിരി തെളിഞ്ഞു# കേരളത്തെ ലോകത്തിന് മുന്നിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സവിശേഷതകളും പ്രകൃതിമനോഹാരിതയും അന്താരാഷ്ട്ര തലത്തിൽ…

ഓറഞ്ച് അലർട്ട്: 5 ജില്ലകളിൽ സൈറൺ മുഴങ്ങും

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് (24/08/2026) ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് (24/08/2026) വൈകുന്നേരം 04.00 നും 04.30 നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.

ജില്ലാതല ഓണാഘോഷത്തിന് തിങ്കളാഴ്ച തുടക്കം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷം ഓണനിറവ് 2026 ന് തിങ്കളാഴ്ച (ഓഗസ്റ്റ് 24) തുടക്കം. ഓഗസ്റ്റ് 28 വരെ വിപുലമായ കലാ-സാംസ്‌കാരിക പരിപാടികളോടെയാണ് ജില്ലാതല ഓണാഘോഷം തിരുനക്കര മൈതാനത്ത് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 24 വൈകുന്നേരം 4.30ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓണഘോഷം ഉദ്ഘാടനം ചെയ്യും.…

കൃഷിവകുപ്പിന്റെ ഓണച്ചന്തയ്ക്ക് തുടക്കമായി ; മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾക്ക് തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി കൃഷിഭവനിൽ ജലവിഭവ- ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. ഓണ വിപണിയിൽ ഭക്ഷ്യോത്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഉപകരിക്കുന്ന…

നൂറു ദിന കർമ്മ പരിപാടി: ആയിരം പഠനമുറികൾ യാഥാർത്ഥ്യമാകുന്നു

*വീടിന്റെ വിസ്തീർണ്ണ പരിധി 1000 ചതുരശ്ര അടിയായി ഉയർത്തി പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കിവരുന്ന ‘പഠനമുറി’ പദ്ധതിയുടെ മാനദണ്ഡങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള നിലവിലെ വീടിന്റെ വിസ്തീർണ്ണ പരിധി 800 ചതുരശ്ര അടിയിൽ നിന്ന് 1000 ചതുരശ്ര അടിയായി…

ജില്ലാതല ഓണാഘോഷം: വിളംബര ജാഥ സംഘടിപ്പിച്ചു

വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച് ബീച്ചിലെ മെയിന്‍ സ്റ്റേജ് വരെയായിരുന്നു വിളംബരജാഥ. അഡ്വ. കെ ജയന്ത് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ, ജില്ലാ പഞ്ചായത്ത്…

കുടുംബശ്രീ ഓണം വിപണനമേള ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു

കുടുംബശ്രീ ഓണം വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം ചെങ്ങോട്ടുകാവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു. വിപണനമേളകള്‍ ജനങ്ങളുടെ പകരംവെക്കലാണെന്നും ഇതിനെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വിപണന മേളകളിലെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അഡ്വ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്…

തദ്ദേശ പൂക്കള മത്സരം: ഒന്നാം സ്ഥാനം കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്

വേളം ഗ്രാമപഞ്ചായത്ത് രണ്ടും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മൂന്നും സ്ഥാനം നേടി വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച തദ്ദേശ പൂക്കളമത്സരത്തിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. വേളം ഗ്രാമപഞ്ചായത്ത് രണ്ടും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മൂന്നും സ്ഥാനം നേടി. ഇവർക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും…

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ആഗസ്റ്റ് 23) മുതൽ 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (ആഗസ്റ്റ് 24) രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കന്യാകുമാരി തീരത്തും 24ന്…

സ്പോട്ട് അഡ്മിഷൻ

കണ്ടല സർക്കാർ ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അധ്യയന വർഷത്തിലെ ഒന്നാം വർഷ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിൽ വച്ച് സെപ്റ്റംബർ 1ന് സ്പോട്ട് അഡ്മിഷൻ നടത്തും. അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 10.30ന് രക്ഷാകർത്താവിനൊപ്പം ഹാജരാകണം. സംവരണ വിഭാഗത്തിലെ യോഗ്യരായവരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരെ പരിഗണിക്കും.

കരാര്‍ നിയമനം

ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ദേവികുളം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്കും ഇടുക്കി ജില്ലയിലെ എം.എസ്.യു യൂണിറ്റിലേയ്ക്കും ഡ്രൈവര്‍ കം അറ്റന്ററിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള മിനിമം യോഗ്യത എസ്.എസ്.എല്‍.സി പാസ്സായ സര്‍ട്ടിഫിക്കറ്റും എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സുമാണ്. ആഗസ്റ്റ് 29 രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന…

ഡയറി പ്രമോട്ടര്‍ നിയമനം

തീറ്റപ്പുല്‍കൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നതിന് ഇടുക്കി ജില്ലയിലെ ഒന്‍പത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ 2026-27 സാമ്പത്തിക വര്‍ഷത്തിലെ 2027 മാര്‍ച്ച് വരെ പരമാവധി 10 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അതത് ബ്ലോക്ക് പരിധിയില്‍ ഡയറി പ്രമോട്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 8000/ രൂപ ഇന്‍സെന്റീവ് നല്‍കും. അപേക്ഷ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയാറാക്കി അതാത് യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം.…

ആനത്താരയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്താന്‍ നടപടി: ജില്ലാ വികസന സമിതി യോഗം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

ജില്ലയില്‍ ആനയുടെ സഞ്ചാര പാതയില്‍ വനം വകുപ്പിന്റെ അനുമതിയില്ലാതെയുള്ള നിര്‍മ്മിതികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. വനം വകുപ്പിന്റെ ജില്ലയിലെ എല്ലാ ഡിവിഷനുകളില്‍ നിന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സേനാപതി വേണു എംഎല്‍എ ഉന്നയിച്ച ആനയിറങ്കല്‍…

കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി വിതരണം മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിച്ചു

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി കാപ്പക്‌സ്, കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഫാക്ടറികളില്‍ നിന്ന് വിരമിച്ച 854 തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി വിതരണത്തിന് തുടക്കമായി. കാപ്പക്‌സ് പെരുമ്പുഴ ഫാക്ടറിയില്‍ നടന്ന ചടങ്ങില്‍ വനം, വന്യജീവി, കശുവണ്ടി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഗ്രാറ്റുവിറ്റി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കാപ്പക്‌സ് ഫാക്ടറികളില്‍…

ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി

ഓണസമയത്ത് കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കുന്നതിനായി കുമളി ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. പീരുമേട് എം.എല്‍.എ അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ലാബിന്റെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മാത്രമേ കേരളത്തിലേയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ക്ക് കൊണ്ടുവരാന്‍ അനുവദിക്കകുകയുള്ളൂ എന്ന് ഭക്ഷ്യ…

ഇടുക്കി ഡാം എല്ലാദിവസവും തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി സണ്ണി ജോസഫ്

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംഘടിപ്പിക്കുന്ന ഓണോത്സവ് 2026 ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡീന്‍ കുര്യാക്കോസ് എംപിയുടെയും റോയ് കെ. പൗലോസിന്റെയും അഭ്യര്‍ത്ഥനയുടെ…

കുന്ദമംഗലം ബ്ലോക്കിലെ നീര്‍ച്ചാലുകളുടെ മാപ്പിങ് മന്ത്രി ടി. സിദ്ദീഖ് പ്രകാശനം ചെയ്തു

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ നീര്‍ച്ചാലുകളുടെ ജനകീയ മാപ്പിങ് എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എക്ക് നല്‍കി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം അധ്യക്ഷനായി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണവിപണി പിടിക്കാൻ 2000 കർഷകച്ചന്തകൾ: പച്ചക്കറികൾ 30% വിലക്കുറവിൽ ജനങ്ങളിലെത്തിക്കും: മന്ത്രി ടി സിദ്ദിഖ്

‘ഓണസമൃദ്ധി’ കർഷകച്ചന്തകൾക്ക് തുടക്കമായി ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്. കർഷകരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി വളരെ ശക്തവും കാര്യക്ഷമവുമായ വിപണി ഇടപെടലുകളുമായി കൃഷിവകുപ്പ് മുന്നോട്ടുവന്നിരിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി…

ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. അതിജീവിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധികമായി അനുവദിച്ച ധന സഹായത്തിന്റെ വിതരണോദ്ഘാടനം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നിർവഹിച്ച്…

സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കും: മന്ത്രി എം ലിജു

എക്‌സൈസ് വകുപ്പിൽ സമഗ്ര മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ നിലവിലുള്ള തസ്തികകൾ പുനഃക്രമീകരിച്ചും ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകിയും ബ്യൂറോ പ്രവർത്തനം ആരംഭിക്കും. ലഹരിമരുന്നുകൾക്കും വ്യാജമദ്യത്തിനുമെതിരെ ശക്തമായ…

സഹകരണ മേഖലയിൽ വിശ്വാസ് പദ്ധതി നടപ്പാക്കും: സമഗ്ര പാക്കേജെന്ന് മന്ത്രി എം ലിജു

സഹകരണ മേഖലയിലെ നിക്ഷേപകരുടെ താൽപര്യങ്ങളും നിക്ഷേപങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ‘വിശ്വാസ്’ എന്ന പേരിൽ സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി എം ലിജു സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിക്ഷേപ പ്രതിസന്ധി നേരിടുന്ന 400-ലേറെ സഹകരണ സംഘങ്ങളെ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് വകമാറ്റൽ, തട്ടിപ്പ് തുടങ്ങിയ ഭരണപരമായ വീഴ്ചകളെ തുടർന്ന്…

ഓണം വാരാഘോഷം: ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ ഒരുങ്ങുന്ന ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സംസ്‍കാരികം, ടൂറിസം, സിനിമ വകുപ്പു മന്ത്രി പി സി വിഷ്ണുനാഥ്‌ ഉദ്ഘാടനം ചെയ്തു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണം ആഘോഷിക്കുമെന്നും, ഈ ആഘോഷം എല്ലാവരും ഒരുമിച്ച് ഏറ്റെടുക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഓണം ട്രേഡ് ഫെയറിന്റെ ഭാഗമായി നൂറിലധികം സ്റ്റാളുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സർക്കാർ ,…

ഓണം വാരാഘോഷം: പതാക ഘോഷയാത്ര കോവളത്ത് ഫ്ലാഗ് ഓഫ് ചെയ്തു

വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സന്ദേശവുമായി ജില്ലയിലുടനീളം പര്യടനം നടത്തുന്ന ‘ഓണ പതാകയാത്ര’യ്ക്ക് കോവളത്ത് തുടക്കമായി. കോവളം നിയോജകമണ്ഡലം എം.എൽ.എ അഡ്വ. എം. വിൻസെന്റ് ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യമായാണ് കോവളത്തെ ഓണാഘോഷങ്ങളുടെ പ്രധാന വേദികളിലൊന്നായി സർക്കാർ ഉൾപ്പെടുത്തുന്നതെന്നും, അന്താരാഷ്ട്ര ബീച്ച് ടൂറിസം ഹബ്ബ് എന്ന നിലയിൽ കോവളത്തിന്റെ പ്രാധാന്യമാണ് ഇത്…

പകർച്ചവ്യാധി പ്രതിരോധത്തിൽ ജനങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും പ്രധാനം: മന്ത്രി കെ. മുരളീധരൻ

*ലോക കൊതുക്ദിന സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു കൊതുക്-ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ലോക കൊതുക് ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് എസ് എഫ് എസ് പാരിഷ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ…

തിരുവനന്തപുരം മൃഗശാലയ്ക്ക് അഴകായി സീബ്രകളെത്തി

രണ്ടര ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ഗുജറാത്തിലെ വൻതാരയിൽ നിന്നും തിരുവനന്തപുരം മൃഗശാലയിലേക്ക് രാജകീയ പ്രൗഡിയോടെ അവരെത്തി. ഒമ്പത് കൊല്ലങ്ങൾക്ക് ശേഷമാണ് മൃഗശാലയിലെ സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ മൂന്ന് സീബ്രകളെ എത്തിച്ചത്. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്നാണ് മൂന്നു വയസ് പ്രായമുള്ള രണ്ടു പെൺസീബ്രകളെയും അഞ്ച് വയസുള്ള ആൺ സീബ്രയെയും മൃഗശാലയിലെത്തിച്ചത്.…

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കും: മന്ത്രി ടി സിദ്ധിഖ്

ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം പച്ചക്കറി വിളവെടുപ്പ് നടത്തി ഓണത്തിന് ഹോർട്ടികോർപ്പിന്റെയും VFPCK യുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ് പറഞ്ഞു. ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിനുമായി സംസ്ഥാന സർക്കാർ 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന…

അംഗസമാശ്വാസനിധി ധനസഹായം വിതരണം ചെയ്തു സഹകരണ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: സ്പീക്കർ

കോട്ടയം: സഹകരണ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സഹകരണവകുപ്പിന്‍റെ അംഗസമാശ്വാസനിധി ധനസഹായവിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം കോട്ടയം സാഹിത്യ പ്രവർത്തകസംഘം ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയെ ഒഴിച്ചുനിർത്തി കേരളത്തിൽ വികസനപ്രവർത്തനങ്ങൾ സാധ്യമല്ല.…

കേരള കോളേജ് സ്‌പോർട്‌സ് ലീഗ് – വോളിബോൾ 2026 ന് തുടക്കം

കേരളത്തിലെ കോളേജ് ക്യാമ്പസുകളിലേക്ക് വോളിബോളിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ തുടക്കം കുറിച്ച കേരള കോളേജ് സ്‌പോർട്‌സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ലീഗിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ലാസ്‌റൂമുകളുടെ അനുബന്ധമാകണം കളിക്കളങ്ങൾ എന്ന് മന്ത്രി…

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം: മന്ത്രി എൻ ഷംസുദ്ദീൻ

* സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണം ആരംഭിച്ചു നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്രാവിഷ്‌കൃത…

മന്ത്രിസഭാ തീരുമാനങ്ങൾ (18.08.2026)

കൊച്ചി രാമൻതുരുത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്‌ 18.16 ഏക്കർ സ്ഥലം ലീസിന് നൽകും. ഷിപ്പ് ബ്ലോക്ക് നിർമാണ പദ്ധതിക്കാണ് സ്ഥലം നൽകുന്നത്. വാർഷിക ലീസ് തുക 1.45 കോടി രൂപയും ജി.എസ്.ടിയും ഉൾപ്പെടെ സർക്കാരിന് ലഭിക്കുക ആകെ 1.70 കോടി രൂപ

ജില്ലാതല ഓണാഘോഷം; എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികള്‍

കോട്ടയം: ജില്ലാതല ഓണാഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 24 മുതല്‍ 28 എല്ലാ ദിസവവും വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനത്ത് കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കോട്ടയം നഗരസഭയും സംയുക്തമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളും സംഘടനകളും സാസ്കാരിക കൂട്ടായ്മകളും പങ്കാളികളാകും. ജില്ലയിലെ കലാകാരന്‍മാര്‍ക്ക് പരിഗണന നല്‍കി പരിപാടികള്‍ നടത്താന്‍ നിയമസഭാ…

എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: ജില്ലാതല മാരത്തോൺ സംഘടിപ്പിച്ചു

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യ വകുപ്പും എൻ.എസ്.എസ് യുവ ജാഗരണും ചേർന്ന് ജില്ലാതല മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എ.ഡി.എം കെ. അജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് വിഭാഗങ്ങളിലായി സിവിൽ സ്റ്റേഷൻ മുതൽ മുട്ടിൽ ഡബ്ള്യു.എം.ഒ കോളേജ് വരെ സംഘടിപ്പിച്ച മാരത്തോണിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള…

സംതൃപ്തിയോടെ ഓണമുണ്ണാൻ ശക്തമായ വിപണി ഇടപെടൽ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്

മലയാളികൾക്ക് സംതൃപ്തിയോടെയും സമാധാനത്തോടെയും ഓണം ആഘോഷിക്കാൻ ശക്തമായ വിപണി ഇടപെടലാണ് ഇക്കുറി സംസ്ഥാന സർ‍ക്കാർ നടത്തുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. സപ്ലൈകോയുടെ ജില്ലാ ഓണം ഫെയർ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സപ്ലൈകോ സജ്ജീകരിക്കുന്ന ഓണ വിപണികളിലൂടെ അവശ്യ സാധനങ്ങൾ കുറഞ്ഞവിലയിൽ ലഭ്യമാക്കുന്നതിന് പുറമെ ഏറ്റവും ഗുണമേന്മയുള്ള…

വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ആയിരം വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ എല്ലാ വീടുകളിലും വേസ്റ്റ് ബിൻ വിതരണമെന്ന പദ്ധതിയിൽ ഏഴ് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത വിതരണോദ്ഘാടനം നിർ‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ആർ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ്…

കർഷകദിനം ആഘോഷിച്ചു

മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു. എം എൽ എ ഉഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. വയനാടിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ കൃഷിരീതികൾ അവലംബിക്കണമെന്നും നൂതന ആശയങ്ങൾ കൃഷിയിൽ പ്രാവർത്തികമാക്കണമെന്നും എം എൽ എ പറഞ്ഞു. മുനിസിപ്പാലിറ്റി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി പ്രകാശ് പദ്ധതി വിശദീകരിച്ചു.…