തൃശൂർ: ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡിൻ പിടിയിലായി.ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ ആണ് യു.പിയിൽ നിന്നും പിടിയിലായത്. ബാംഗ്ലൂരിൽ കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് എം ഡി എം എ വിതരണം ചെയ്യുന്ന സൂത്രധാരനാണ് പിടിയിലായ റിയാസ്. The post കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ…
കൈപ്പമംഗലം : പെരിഞ്ഞനം സ്മാരകം സ്കൂളിന് സമീപം കടയുടമയായ സ്ത്രീയെ തള്ളിയിട്ട് പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതികളെ കൈപ്പമംഗലം പോലീസും തൃശൂർ റൂറൽ ഡാൻസഫ് സംഘവും ചേർന്ന് പിടികൂടി. എമ്മാട് കാരേപ്പറമ്പിൽ വീട്ടിൽ സനോജ് കെ. ഫസൽ (34), കഴുവിലങ്ങ് മാടത്തിങ്കൽ വീട്ടിൽ ഫാസിൻ നൗഷാദ് (27). എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 16ന് വൈകീട്ട് 5.20-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിഞ്ഞനം സ്മാരകം…
വാടാനപ്പള്ളി :കണ്ടശ്ശാംകടവ് പാലത്തിന് മുകളിൽ ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കാരമുക്ക് വിളക്കുംകാലിന് തെക്ക് ഏമൂർ ശിവക്ഷേത്രത്തിനു സമീപം മാങ്ങാട്ടുകര വിട്ടിൽ മോഹനൻ (65) ആണ് മരിച്ചത് . ശനിയാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം. വാടാനപ്പള്ളി ആൽമാവ് സെൻ്ററിലെ വി. കെ. എസ് സൺസ് ഹാർഡ് വെയർ ഷോപ്പിലെ ആശാരി പണിക്കാരനായ മോഹനൻ പണി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു തൃശൂർ – അഞ്ചങ്ങാടി…
അന്തിക്കാട്: നിസ്വാർത്ഥരായ ജനപ്രതിനിധികളും മികച്ച അധ്യാപകരും ഉണ്ടാകുമ്പോഴാണ് നാടിന് സർവ്വതോൽമുഖമായ പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്ന് കാനാടി കാവ് മഠാധിപതി ഡോ. വിഷ്ണു ഭാരതീയ സ്വാമികൾ പറഞ്ഞു. ത്രിവർണ്ണം ചാരിറ്റബിൾ സൊസൈറ്റിയുടെ ത്രിവർണ്ണം അവാർഡ് 2026 വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് ടി ആർ ജോയി അധ്യക്ഷത വഹിച്ചു. മികച്ച അധ്യാപകനുള്ള ത്രിവർണ്ണം.…
തൃശൂർ: ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎൽഎ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി ഡിവൈഎഫ്ഐയുടെ വനിതാ അധ്യക്ഷയായി ചിന്താ ജെറോം എത്തും. ആലപ്പുഴയിൽ നിന്നുള്ള ആർ രാഹുലാണ് ട്രഷറർ. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ എ എ റഹീമാണ് പ്രഖ്യാപനം നടത്തിയത്. 25 അംഗ സെക്രട്ടേറിയറ്റിനെയും പ്രഖ്യാപിച്ചു. വി അനൂപ്, ആർ ശ്യാമ, മുഹമ്മദ് അഫ്‌സൽ, ഷബീർ പി, നിഖിൽ ബാബു…
തൃശൂർ: ഹോട്ടലിൽ ബിയർ കഴിക്കാൻ സമ്മതിച്ചില്ല. മാനേജരെ ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് ആക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം. ഭക്ഷണത്തിനൊപ്പം ബിയർ കുടിക്കാൻ സമ്മതിക്കാത്ത റസ്റ്റോറൻ്റ് മാനേജർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അത്താണി കെൽട്രോണിന് സമീപം അനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘അൽമിയ’ റസ്റ്റോറൻ്റിലാണ് സംഭവം നടന്നത്. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ആൺകുട്ടിയും, ഒരു പെൺകുട്ടിയുമാണ് ബിയറും കൊണ്ട്…
തൃശൂർ: പരപ്പൂരിൽ വീടിന്റെ വാതിൽ തകർത്ത് വൻകവർച്ച. 50 പവൻ സ്വർണ്ണാഭരണം കവർന്നു. നാലകത്ത് ഷക്കീർ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ ഷോപ്പിങ്ങിന് പോയി തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇന്നലെ വൈകിട്ടിനും ഇന്ന് പുലർച്ചയ്ക്കും ഇടയിലായിരുന്നു മോഷണം. വീടിന്റെ പുറകുവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ബെഡ്റൂമിലെ അലമാരകൾ കുത്തിപ്പൊളിച്ചാണ് സ്വർണം കവർന്നത്. വീട്ടുകാർ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയിരിക്കുന്നത്. പവന്റെ വിലയിൽ കണക്കാക്കുമ്പോൾ 880 രൂപയാണ് വരുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,710 രൂപയായെന്നും ഒരു പവൻ സ്വർണത്തിന് 1,17,680 രൂപയായതായും കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 395 രൂപയാണ് ഒറ്റയടിക്ക്…
തൃശൂർ : മിഷൻ കോട്ടേഴ്സിൽ സ്വർണ്ണക്കടയിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ സ്വദേശി സജീവ് (52 )ആണ് മരിച്ചത്. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു. ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നു. തൃശൂർ ഡിസി ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. The post സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി…
തൃശൂർ: കുട്ടനെല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പ് പൈപ്പുകൾ പുറത്തേക്ക് വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഹൈലൈറ്റ് മാളിന് മുന്നിലാണ് അപകടം. ഇരുമ്പ് കമ്പികളും പൈപ്പുകളുമായി പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇടുന്നതിനിടെ ലോറിയിൽനിന്ന് പൈപ്പുകൾ പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ ബൈക്കിൽ വരികയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് ഇരുമ്പ് കമ്പി കുത്തിക്കയറുകയായിരുന്നു.…
തളിക്കുളം : ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. മരിച്ചു. തളിക്കുളം സ്വദേശി കളത്തിൽ കുട്ടപ്പൻ മകൻ രാജു (60) ആണ് മരിച്ചത് ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം. ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ വടക്കുഭാഗത്ത് നിന്നും വന്ന ബൈക്ക് ഇയാളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജുവിനെയും ബൈക്ക് യാത്രക്കാരായ മലപ്പുറം വെളിയംകോട്…
തളിക്കുളം: എടശ്ശേരി മഠത്തിപ്പറമ്പിൽ പരേതനായ തിലകൻ മകൻ സനി (47) അന്തരിച്ചു. മാതാവ്: നളിനി. ഭാര്യ:രന്യ (മണപ്പുറം ഗീത രവി സ്കൂൾ ജീവനക്കാരി). മക്കൾ: ആദിദത്തൻ, ദേവദത്തൻ. സംസ്കാരം വെള്ളിയാഴ്ച നടക്കും The post സനി അന്തരിച്ചു. appeared first on News One Thrissur .
അന്തിക്കാട്: സാന്ത്വനം സ്പെഷ്യൽ സ്കൂളിൻ്റെ ഓണാഘോഷം ഗീതാഗോപി എം എൽ എ ഉദ്ഘാടനം ചെയ്തു. ആവണേങ്ങാട്ട് കളരി അഡ്വ.എ.യു.രഘുരാമൻ പണിക്കർ അധ്യക്ഷത വഹിച്ചു .ചടങ്ങിൽ ദേശീയ പ്ലാനിങ്ങ് കമ്മീഷൻ്റെ ഭാരത് ബേവക് സമാജ് നൽകുന്ന ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ബബിൽ നാഥിനേയും, അന്തിക്കാട് ഗ്രാമപഞ്ചായത്ത് 2026 ലെ മികച്ച പച്ചക്കറി കർഷക അവാർഡ് ജേതാവ് ശ്യാമ ടീച്ചറേയും ഉപഹാരം നൽകി ആദരിച്ചു. സിനിമ സംവിധായകൻ ഷൈജു അന്തിക്കാട്…
അന്തിക്കാട്: ആൽഫ പാലിയേറ്റീവ് കെയർ അന്തിക്കാട് ലിങ്ക് സെൻ്ററിൻ്റെ ഓണാഘോഷവും നിർധന രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണവും നടത്തി. അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതിലക്ഷ്മി വസന്തൻ ഉദ്ഘാടനം നിർവഹിച്ചു പ്രസിഡൻ്റ് കെ.ജി. ശശിധരൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. കൃഷ്‌ണകുമാർ മുഖ്യാതിഥിയായി. പ്രസിഡൻ്റ് കെ.ജി. ശശിധരൻ സമ്മാനിച്ച ഓണപ്പുടവ ജീവനക്കാർക്ക് കൃഷ്ണകുമാർ…
അന്തിക്കാട് :കൊച്ചിൻ ദേവസ്വം ബോർഡ് അന്തിക്കാട് ദേവസ്വത്തിലെ ജീവനക്കാരുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. നാട്ടിക എം എൽ എ ഗീതാ ഗോപി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഓഫീസർ കെ എൻ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് തൃശൂർ ഗ്രൂപ്പ് അസി: കമ്മീഷണർ എം മനോജ് കുമാർ മുഖ്യാതിഥിയായി. ദേവസ്വം ഓഫീസർ എല്ലാ ജീവനക്കാർക്കും ഓണ പുടവ സമ്മാനിച്ചു. വിവിധ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ച്…
അന്തിക്കാട്: അന്തിക്കാട് കോൾ പടവ് പാടശേഖര കമ്മിറ്റിയ്ക്ക് കീഴിലുള്ള പടവുകളിൽ ഈ വർഷത്തെ നെൽകൃഷിയക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പൊഴുതും മാട്ടം നടന്നു.പാടശേഖര പ്രസിഡന്റ് ടി.ജെ.സെബി, സെക്രട്ടറി വി.ശരത്ത്, പടവു കമ്മിറ്റി അംഗങ്ങളായ പി.ജെ.നന്ദഗോപാൽ, ഷജിൽ തൈവളപ്പിൽ, മാനേജ് കൊച്ചാത്ത്, പി.ജെ.ലാൽ സിംഗ്, ശിവശങ്കരൻ ,മാനേജർ പി.ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പൊഴുതും മാട്ടത്തിനോടുനുബന്ധിച്ച്…
തൃപ്രയാർ : നാട്ടിക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ഓണം വിപണനമേളക്ക് തുടക്കമായി.തൃപ്രയാർ ബസ് സ്റ്റാൻ്റിനു സമീപം ഈ മാസം 25 വരെ വിപണന മേള പ്രവർത്തിക്കും. വിപണന മേളയുടെ ഉദ്ഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൺ രാജി രഞ്ചൻ അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി മുഖ്യാതിഥിയായി. കുടുംബശ്രീ സംരംഭകരുടെ…
തൃപ്രയാർ : തിരുവോണ നാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവത്തിന് കൊടിയേറി. ആവണങ്ങാട്ട് കളരി എ.യു. രഘുരാമപ്പണിക്കർ കൊടിയേറ്റ കർമ്മം നിർവഹിച്ചു. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. എ. പീതാംബരൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതിലക്ഷമി വസന്തൻ, ജില്ലാപഞ്ചായത്തംഗം കെ.പി. സന്ദീപ്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വിനു , ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, എം.വി.…
ചേർപ്പ് : ഗതാഗത ദുരിതത്തിന് പരിഹാരമായി കണിമംഗലം പാലയ്ക്കൽ റോഡിൻ്റെ പ്രധാന നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തു . കഴിഞ്ഞ ജൂൺ മാസം 14 ന് നിർമ്മാണം ആരംഭിച്ച കണിമംഗലം പാലയ്ക്കൽ അഞ്ഞൂറ് മീറ്റർ റോഡ് പണി 60 ദിവസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു റോഡ് നിർമ്മാണ കമ്പനിയായ കെഎസ് ടി പി അധികൃതർ ഉറപ്പുനൽകിയത്. എന്നാൽ 67ാം ദിവസം റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കുകയായിരുന്നു. ഏറെ കാലം…
തൃശൂർ: ഷൊർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാത മുള്ളൂർക്കരയിൽ സ്വകാര്യ ബസ്സും ആംബുലൻസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ താഴ്‌ചയിലേക്ക് ചെരിഞ്ഞു ഇരു വാഹനത്തിലെയും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. The post സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം appeared first on News One Thrissur .