RSS Amplifier

News source

NewsBengaluru.Com

TOUCH THE NEWS AROUND YOU

newsbengaluru.comSource feed ↗10 articles

Overdue Last read · last published · next check
Last read 23 hours ago, longer than this feed's 1 hour schedule.

Written by

Latest articles

‘കണ്ടാല്‍ ഓക്കാനം വരുന്ന കലാ വൈകൃതം’; പുലിക്കളിക്കെതിരേ നടൻ വി.കെ. ശ്രീരാമൻ

തൃശൂർ: തൃശൂരിലെ പരമ്പരാഗത രൂപമായ പുലിക്കളിയെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ച്‌ നടന്നും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് വ്യാപക വിമർശനമാണുയരുന്നത്. കണ്ടാല്‍ ഓക്കാനം വരുന്ന കലാ വൈകൃതം ഒരിടത്തും ഉണ്ടാകില്ലെന്നാണ് അദ്ദേഹം പുലികളിയെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും അദ്ദേഹം പരാമ‌ർശിച്ചു.…

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് മേരിക്കുന്ന് എ ആർ ക്യാമ്പ് റോഡില്‍ ശ്രീകലയില്‍ കെ. സുരേന്ദ്രന്റെ മകന്‍ ശ്രീകാന്ത് കെ. എസ് (47) ബെംഗളൂരുവില്‍ അന്തരിച്ചു. ലുമെൻ ടെക്നോളജീസില്‍ ഉദ്യോഗസ്ഥനായിരുന്നു. എൻആർഐ ലേഔട്ട് മെയിൻ റോഡിലെ സായി സ്കന്ദ അപ്പാർട്ട്മെന്റിലായിരുന്നു താമസം. മാതാവ്: ആർ. കല്യാണിക്കുട്ടി. ഭാര്യ: രാഖി കെ ആർ (അധ്യാപിക, ജൂബിലി സിബിഎസ്ഇ സ്കൂള്‍) മക്കൾ: നന്ദകിഷോർ കെ എസ്, നന്ദഗോപാൽ കെ എസ്, വേദിക കെ എസ്.…

ഹൊസൂരിൽ ഓണച്ചന്ത ശനിയാഴ്ച മുതൽ

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ 25 വരെ ഹൊസൂർ രാജഭോജനം ഹോട്ടൽ കെട്ടിടത്തിൽ നടക്കും. ശനിയാഴ്ച രാവിലെ 8.30 ന് ഹൊസൂർ മേയർ എസ്.എ.സത്യാ ഉദ്ഘാടനം ചെയ്യും. കേരള വിഭവങ്ങളോടൊപ്പം കേരള തനിമയാർന്ന വസ്ത്രങ്ങളുടെയും പലഹാരങ്ങളുടെയും വിപണന സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ…

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി അറസ്റ്റില്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻ താരവുമായ ജാൻമണി അറസ്റ്റില്‍. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി. കോഴിക്കോട് സൈബർ പോലീസാണ് കേസെടുത്തത്. സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്നാണ്…

എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സര്‍ക്കാര്‍ ആവശ്യം തള്ളി

കൊച്ചി: മുൻകൂർ അനുമതി തേടാതെ വിദേശയാത്ര നടത്തിയത് അടക്കമുള്ള വിഷയങ്ങളില്‍ ഡിജിപി എസ്. ശ്രീജിത്തിനെതിരേ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ‍്യം സർക്കാർ തള്ളി. വിജിലൻസ് അന്വേഷണം ആവശ‍്യമില്ലെന്ന് ആഭ‍്യന്തര സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. പിന്നെ എപ്പോഴാണ് വിജിലൻസ് അന്വേഷണം എന്ന് ചോദിച്ച കോടതി എന്തുകൊണ്ടാണ് ഉറച്ച തീരുമാനമില്ലാത്തതെന്ന് ആരാഞ്ഞു. വിജിലൻസ് അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജിയില്‍ പുതിയ പെറ്റീഷൻ…

മുട്ടില്‍ മരംമുറി കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ഹര്‍ജി കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി. വിചാരണ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പോലീസ് എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിലപാട്. അതേസമയം, മുട്ടില്‍ മരം മുറിയിലെ വഞ്ചനക്കേസില്‍ പ്രതി റോജി അഗസ്റ്റിന്‍ കോടതിയില്‍ ഹാജരായി. ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എത്തിയില്ല. മറ്റ് പ്രതികള്‍ എവിടെ എന്ന്…

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങുമെന്ന വ്യാജ പ്രചരണം: പരാതി നല്‍കി വേടൻ

കൊച്ചി: അപകീർത്തികരമായ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റാപ്പർ വേടൻ. സൗദി അറേബ്യയില്‍ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടല്‍ തുടങ്ങാൻ പോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്കും ആലുവ റൂറല്‍ പോലീസിനും ഔദ്യോഗികമായി പരാതി നല്‍കി. തനിക്കെതിരെ ബോധപൂർവ്വം ഗൂഢാലോചന നടക്കുന്നുണ്ടെന്നും,…

വർത്തൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ദ്വിദിന ഓണാഘോഷം സമാപിച്ചു. രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. പ്രസിഡന്റ് അജീഷ് പി.കെ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസീദ് ഇ.ടി. സ്വാഗതം ആശംസിച്ചു. മഹാദേവപുര എം.എൽ.എ മഞ്ജുള അരവിന്ദ് ലിംബാവലി ഉദ്ഘാടനം ചെയ്തു. ട്രഷറർ ശ്രീജു കെ.എസ്. നന്ദി രേഖപ്പെടുത്തി. കള്‍ച്ചറല്‍ സെക്രട്ടറി…

ഭാഷ വൈവിധ്യങ്ങൾക്കിടയിലെ സാഹിത്യ സൗഹൃദം

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തെ കുറിച്ച് നാല് എഴുത്തുകാരികളുടെ അനുഭവങ്ങളും പ്രതീക്ഷകളും ഒരു ഭാഷയുടെ സാഹിത്യം മറ്റൊരു ഭാഷയുടെ വായനക്കാരിലേക്ക് എത്തുമ്പോൾ തുറക്കപ്പെടുന്നത് പുതിയൊരു വായനാലോകമാണ്. ഒരു ഭാഷയിലെ എഴുത്തുകാരൻ മറ്റൊരു ഭാഷയിലെ എഴുത്തുകാരനെ കേൾക്കുമ്പോൾ ഉണ്ടാകുന്നത് പുതിയൊരു സാഹിത്യസംവാദവും. ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളുടെ ഈ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കുന്ന ബുക്ക് ബ്രഹ്മ ബുക്ക് ഫെസ്റ്റിവൽ…

സ്വർണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വൻ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിന് തടയിട്ട് ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 1,13,640 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,205 രൂപയും. എന്നാല്‍ ഇന്ന് സ്വർണം വീണ്ടും കുതിച്ചിരിക്കുകയാണ്. 3160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,16,800 രൂപയായി ഉയർന്നു. ഗ്രാമിന് 14,600 രൂപയാണ് നല്‍കേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയും…