RSS Amplifier

Blog

MALABARFLASH NEWS

THE LOCAL NEWS PORTAL IN MALAYALAM | MALABAR NEWS I MALABAR LIVE NEWS I KASARAGOD I KANNUR I KOZHIKODE I MALAPPURM I KSD NEWS I KSD LIVE I KERALA VARTHA I MALAYALAM VARTHA I KASARAGOD VARTHA I KANNUR VARTHA I CALICUT VARTHA I MALAPPURAM VARTHA

malabarflash.comSource feed ↗10 posts

Live Last read · last published · next check

Latest posts

ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ച് തമിഴ്നാട്

ചെന്നൈ: റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച് തമിഴ്നാട് ദേവസ്വം വകുപ്പ്. വിഐപി സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ദേവസ്വം വകുപ്പ് ഉത്തരവിട്ടു. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇതു നടപ്പാകും.[www.malabarflash.com] ക്ഷേത്രത്തിന് അകത്ത് ഫോട്ടോ എടുക്കാനോ, ദേവതകളുടെ വീഡിയോ ചിത്രീകരിക്കാനോ, ക്ഷേത്ര പരിസരത്ത് റീല്‍സോ മറ്റു…

അച്ചടക്ക ലംഘനം: മുസ് ലിം ലീഗില്‍ നിന്ന് നാലുപേരെ സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: അച്ചടക്ക ലംഘനം നടത്തിയതിന് മുസ് ലിം ലീഗില്‍ നിന്ന് നാലുപേരെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ സുബൈര്‍ ഇളയോടത്ത്, പാറയില്‍ ബഷീര്‍, പാറമ്മല്‍ നാസര്‍, ടി സൈത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.[www.malabarflash.com] ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാലാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന പൊന്മുണ്ടം പഞ്ചായത്തിലെ മുസ് ലിം ലീഗ് മണ്‍സൂണ്‍ ക്യാംപ്…

E20 ആശങ്ക; പെട്രോൾ വാഹനങ്ങളുടെ വിൽപ്പനയിൽ ഇടിവ്, ഡീസലിനും ഇലക്ട്രിക് വാഹനങ്ങൾക്കും മികച്ച മുന്നേറ്റം

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ പാസഞ്ചർ വാഹന വിൽപ്പനയിൽ ഇടിവ്. കേന്ദ്ര സർക്കാർ പെട്രോളിൽ എഥനോൾ മിശ്രതം 20 ശതമാനം ഉൾപ്പെടുത്തിയതാണ് വിൽപ്പന കുറയാനുള്ള പ്രധാന കാരണമായി വിദഗ്‌ധർ ചൂണ്ടി കാണിക്കുന്നത്. ഇതോടെ പെട്രോൾ കാറുകളുടെ വിപണി വിഹിതം ഇടിയുകയും ഡീസൽ, സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) കൂടുതൽ നേട്ടമുണ്ടാക്കിയതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ (എഫ്.എ.ഡി.എ) ജൂലൈ മാസത്തെ…

സ്‌കൂളുകളിലെ ക്വിസ് മത്സരത്തിന് സവർക്കറെ പുകഴ്ത്തുന്ന ചോദ്യം: അധ്യാപകനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: സ്‌കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തിനുള്ള ചോദ്യാവലിയിൽ വി.ഡി. സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം ഉൾപ്പെട്ട സംഭവത്തിൽ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കുമ്പള ഉപജില്ലയിലെ എയുപിഎസ് പള്ളത്തടുക്കയിലെ അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എ.എൻ. ഷംസുദ്ദീന്റെ നിർദ്ദേശത്തെ…

രാഷ്ട്രീയ ബാനർ ഉയർത്തി; അർജന്റീന ടീമിനെതിരെ ഫിഫയുടെ നടപടി ഉണ്ടായേക്കും,വിലക്കണമെന്നാവശ്യം

ലണ്ടൻ: ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയ ശേഷം, ഫാക്ക്ലാൻഡ് ദ്വീപുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ബാനർ പ്രദർശിപ്പിച്ചതിന് അർജന്റീന ടീമിനെതിരെ ഫിഫ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. ഫാക്ക്ലാൻഡ് ദ്വീപുകൾക്ക് മേലുള്ള പരമാധികാരം അവകാശപ്പെടുന്ന ബാനറിനൊപ്പം ചിത്രങ്ങൾ എടുത്ത അർജന്റീനയുടെ ഫുട്‌ബോൾ ടീമിനെതിരെ അന്വേഷണം നടത്താൻ ഫിഫയോട് ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടു.[www.malabarflash.com]…

ഐഫോൺ 80% വരെ വേഗം കൂടും! ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; പുത്തൻ ഫീച്ചറുകൾ | എങ്ങനെ ഡൗൺലോഡ് ചെയ്യാം?

കഴിഞ്ഞ മാസം നടന്ന വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ് 2026-ൽ (WWDC 2026) പ്രഖ്യാപിച്ച ഐഒഎസ് 27-ൻ്റെ (iOS 27) പബ്ലിക് ബീറ്റ പതിപ്പ് ആപ്പിൾ ഉപയോക്താക്കൾക്കായി പുറത്തിറക്കി.[www.malabarflash.com] ഈ വർഷം സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ സീരീസിനൊപ്പം ഐഒഎസ് 27 ഔദ്യോഗികമായി പുറത്തിറങ്ങും. അതിനുമുമ്പ് തന്നെ ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ മികച്ച ഫീച്ചറുകൾ പരീക്ഷിക്കാൻ പബ്ലിക് ബീറ്റയിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും.…

ശസ്ത്രക്രിയയ്ക്കിടെ നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കാസർകോട് : ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.[www.malabarflash.com] ബേഡകം തലേക്കുന്ന് സ്വദേശികളായ അഷ്റഫ് സഖാഫി-ബുഷ്റ ദമ്പതികളുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്. ചൊവാഴ്ച്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് പ്രവേശിപ്പിച്ച ശേഷം ശസ്ത്രക്രിയ…

യുഎസ്-ഇറാൻ സമാധാന ചർച്ച: പാകിസ്താന്റെ മധ്യസ്ഥതയിൽ 'ഷട്ടിൽ ഡിപ്ലോമസി' തുടരുന്നു

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താന്റെ മധ്യസ്ഥതയിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. പാകിസ്താൻ ആഭ്യന്തര മന്ത്രി സയ്യിദ് മുഹ്‌സിൻ നഖ്‌വി വെള്ളിയാഴ്ച ഇറാനിയൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്തി. അമേരിക്കയുടെ ഏറ്റവും പുതിയ നിർദ്ദേശങ്ങൾ ഇറാനുമായി പങ്കുവെക്കാനാണ് അദ്ദേഹം എത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ നഖ്‌വി…

അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരംമുറി കേസ്; പിടിച്ചെടുത്ത മരത്തിന്‍റെ പൂർണമായ കണക്ക് സമർപ്പിക്കണമെന്ന് കോടതി ബത്തേരി സിജെഎം കോടതിയുടേതാണ് നിർദേശം

വയനാട്: അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരംമുറിക്കേസിൽ പിടിച്ചെടുത്ത മരത്തിന്‍റെ പൂർണമായ കണക്ക് സമർപ്പിക്കാൻ നിർദേശിച്ച് കോടതി. മരക്കൊമ്പുകൾ ഉൾപ്പെടെയുള്ളവയുടെ കണക്കുകൂടി സമർപ്പിക്കാൻ പൊലീസിന് സുൽത്താൻ ബത്തേരി സിജെഎം കോടതി നിർദേശം നൽകി. നേരത്തെ, 112 മരങ്ങളുടെതായി 800 തടികളുടെ കണക്കാണ് പൊലീസ് സമർപ്പിച്ചിരുന്നത്. തടികൾ ലേലം ചെയ്യാനുള്ള നടപടികളുടെ ഭാഗമായാണ് പൂർണമായ കണക്ക് കോടതി…

നാല് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി, കോഴിക്കോട് സബ്സ്റ്റേഷനിൽ മെയ് 25 വരെ അറ്റകുറ്റപണി

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുളളതായി കെ എസ് ഇ.ബി അറിയിച്ചു. പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാമത് നമ്പര്‍ 500 എം വി എ ട്രാന്‍‍സ്ഫോര്‍‍മറിന്റെ 220 കെ വി ബുഷിംഗില്‍‍ തകരാര്‍ സംഭവിച്ചിരുന്നു. ഒരാഴ്ചക്കാലം ഈ ട്രാന്‍‍സ്ഫോര്‍‍മറിന്റെ അറ്റകുറ്റപണികള്‍‍‍ക്ക് വേണ്ടിവരുമെന്ന് പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷന്‍…