RSS Amplifier

News source

MAHE NEWS

മാഹി ന്യൂസ് – സ്ഥാപക പരിചയം മാഹി ന്യൂസ് മാഹിയിലെയും പരിസര പ്രദേശങ്ങളിലെയും വാർത്തകൾ ജനങ്ങളിലേക്ക് അതിവേഗം എത്തിക്കുന്ന ഒരു ഓൺലൈൻ വാർത്താ മാധ്യമമാണ്. ഇതിന്റെ സ്ഥാപക-ഉടമയായി അറിയപ്പെടുന്നത് കാർത്തു വിജയ് ആണ്. മാഹി പാറക്കൽ ബീച്ച് റോഡ് സ്വദേശിയായ കാർത്തു വിജയ്, വാർത്താ മേഖലയോടൊപ്പം യാത്രകളോടും ഏറെ താൽപര്യമുള്ള വ്യക്തിയാണ്. ഇരുചക്ര വാഹനത്തിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് നാടിന്റെ സംസ്കാരവും ജീവിതരീതികളും അടുത്തറിയുക എന്നത് അദ്ദേഹത്തിന്റെ പ്രധാന ഹോബികളിലൊന്നാണ്. മാഹി ന്യൂസ് ഇന്ന് യൂട്യൂബ്, ഫേസ്ബുക്ക് പേജ

mahenews.inSource feed ↗70 articles

Live Last read · last published · next check

Written by

Latest articles

ചതയദിനാഘോഷം

ചതയദിനാഘോഷം ന്യൂമാഹി: അഴീക്കൽ ശ്രീനാരായണമഠത്തിൽ വിവിധ പരിപാടികളോടെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. പ്രസിഡൻ്റ് കെ.സി.സുനിൽ പതാക ഉയർത്തി. ദീപാലങ്കാരം, ഗുരുപൂജ, സമൂഹപ്രാർഥന, സമൂഹസദ്യ, വിവിധ കലാപരിപാടികൾ എന്നിവയുണ്ടായി. ഗുരുദേവൻ്റെ ചായാ ചിത്രവും വഹിച്ചുള്ള നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രദേശവാസികൾ പങ്കെടുത്ത വർണ്ണാഭമായ ഘോഷയാത്രയുമുണ്ടായി. പി.പി.കലേഷ്, ഇ. പ്രകാശൻ, ശശിധരൻ, അനീഷ്…

അന്തരിച്ചു

അന്തരിച്ചു ന്യൂ മാഹി :ഫ്രഞ്ച് പെട്ടിപ്പാലം പിടികക്കണ്ടിയിൽ ദിലീപ്. പി. കെ (47) അന്തരിച്ചു. പിതാവ് പരേതനായ ഗംഗാധരൻ. മാതാവ് : ശൈലജ. സഹോദരങ്ങൾ : ദീപക്, അശോക് കുമാർ. ശവസംസ്കാരം ഞായറാഴ്ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.

അന്തരിച്ചു

അന്തരിച്ചു മയ്യഴി: പള്ളൂർ കരീക്കുന്ന് ദോസ്തിയിൽ ടി.എം.ഗിരിജ (83 - മാഹി ഗവൺമെൻ്റ് ആസ്പത്രി റിട്ട. ഹെഡ് നേഴ്സ്) അന്തരിച്ചു. അച്ഛൻ: തുണ്ടിയിൽ മാറോളി അച്ചുതൻ. അമ്മ: രാധ. ഭർത്താവ്: പരേതനായ കെ.കെ.ചന്ദ്രൻ (റിട്ട. റെയിൽവേ). മക്കൾ: ദിവ്യ ചന്ദ്രൻ, ദർശൻ ചന്ദ്. മരുമക്കൾ: വി. അനിൽകുമാർ (അധ്യാപകൻ, വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ, കതിരൂർ), ബബിത (ടീച്ചർ, അൽ ഫലാഹ് ഹൈസ്‌കൂൾ, പെരിങ്ങാടി) സഹോദരങ്ങൾ: ജിനരാജ്, പത്മജ,…

നിര്യാതയായി

നിര്യാതയായി അഴിയൂർ : ഹൈസ്കൂൾ ബീച്ച് റോഡിൽ ബാദ്ഷ നഗറിൽ പരേതനായ ചൂര്യൻ മമ്മുവിൻ്റെ ഭാര്യ സുഹറ അത്തലൻ (70) നിര്യാതയായി മക്കൾ : നജ്മ , മുസ്തഫ (മുത്തു ) ഫൈസൽ അത്തലൻ, ഫൗ സ്യ ,ഷംസുദീൻ മരുമക്കൾ: അമീർ, നദീറ , മറിയു പരേതനായ കൂടാളി സുബൈർ

കെ അനിൽ കുമാറിനെ ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു

കെ അനിൽ കുമാറിനെ ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു ടാഗോർ ലൈബ്രറി & റീഡിംങ്ങ് പ്രസിഡൻ്റും, പുന്നോൽ സർവ്വീസ് ബേങ്ക് പ്രസിഡൻ്റും, മുൻ ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കെ അനിൽ കുമാറിനെ ടാഗോർ ലൈബ്രറി ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. വായനശാല പ്രസിഡൻ്റ് ശ്രീ. എസ് കെ വിജയൻ്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി മുൻസിപ്പാൽ മുൻ ചെയർമാൻ ശ്രീ.സി കെ രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി.ന്യൂ മാഹി ഗ്രാമ…

(untitled)

അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി കണ്ണൂർ: പ്രമുഖ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കരുതൽ തടങ്കലിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിനെ…

മരണപ്പെട്ടു

മരണപ്പെട്ടു അഴിയൂർ: സൈദാർ പള്ളി തോട്ടൻ ബൈച്ചേരവിട സഫിയ(75) അഴിയൂർ റയ്യാ നിൽ വെച്ച് മരണപ്പെട്ടു ഭർത്താവ് : പരേതനായ ഹംസ പയേരി മക്കൾ:യൂനിസ് , യൂസഫ് , ഫൗസി •ഇലിയാസ് സർഫറാസ് • താഹിർ • അഷ്റഫ് മരുമക്കൾ:അഷ്റഫ് റസീന • മുംതാസ് • സൽമ • ഫാത്തിമ ലുബീന • ഹൈഫുന • സഹോദരങ്ങൾ: പരേതയായ ഖദീജ • പരേതനായ അബൂട്ടി, കുഞ്ഞാഞ്ഞു • മഖ്സൂദ്

മാടാക്കര പള്ളിയിലെ പോലീസ് നടപടിയെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി

മാടാക്കര പള്ളിയിലെ പോലീസ് നടപടിയെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി കണ്ണൂക്കര: മാടാക്കര പള്ളിയിലെ പോലീസ് നടപടിയെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി. പള്ളിയിലെ ക്രമസമാധാനം ഉറപ്പാക്കേണ്ടത് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണെന്നും, സംഘർഷ സാധ്യത ഉണ്ടായപ്പോഴാണ് പോലീസിന്റെ സഹായം തേടിയതെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ ബൂട്ട് അഴിച്ചുവെച്ചാണ് പള്ളിക്കകത്ത് പ്രവേശിച്ചത്.…

മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്ട് കോളേജിൽ സ്പോട്ട് അഡ്മിഷൻ

മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്ട് കോളേജിൽ സ്പോട്ട് അഡ്മിഷൻ മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്ട് കോളേജിൽ ഒഴിവുള്ള നാലു വർഷ ബിരുദം BCom/BA/BSc ഓണേഴ്സ് കോഴ്സിലേക്ക് വിവിധ വിഷയങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കും M.Sc ബോട്ടണി, MA ഹിന്ദി എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്കും 31/08/2026 നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പുതുച്ചേരി സംസ്ഥാനത്തുള്ളവർക്കും കേരളം ഉൾപ്പെടെയുള്ള പങ്കെടുക്കാവുന്നതാണ്. സംസ്ഥാനത്തുള്ളവർക്കും…

നഷ്ടമായത് പന്തക്കലിലെ മികച്ച സാമൂഹിക പ്രവർത്തകനെ

നഷ്ടമായത് പന്തക്കലിലെ മികച്ച സാമൂഹിക പ്രവർത്തകനെ പന്തക്കൽ: പന്തക്കലിൽ വെള്ളിയാഴ്ച്ച അന്തരിച്ച റസാഖ് പ്രദേശത്തെ മികച്ച സാമൂഹിക പ്രവർത്തകനായിരുന്നു. കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകനും, ദീർഘ കാലം പന്തക്കലിലെ ചുമട്ട് തൊഴിലാളിയുമായിരുന്നു. സംസാരിക്കാൻ പരിമിതിയുണ്ടായിരുന്നതിനാൽ ആംഗ്യ ഭാഷയിലൂടെയായിരുന്നു ആശയ വിനിമയം നടത്തിയത്. . നാട്ടിലെ കല്യാണ വീടുകളിലും, മരണം നടന്ന വീടുകളിലും റസാഖിൻ്റെ സാന്നിധ്യം…

നിര്യാതനായി

നിര്യാതനായി മാഹി പാറക്കൽ പള്ളിപ്പറമ്പ്" മോത്ത ഹൗസിൽ : സണ്ണോ മോത്ത (ജേക്കബ്) 93 നിര്യാതനായി ഭാര്യ പരേതയായ ഈവറ്റ് മോത്ത. മക്കൾ മെറ്റിൽഡ റിച്ചാർഡ്, ഷേർളി മരുമക്കൾ: അലക്സാണ്ടർ ,ജിഷ സഹോദരങ്ങൾ: പരേതരായ ഐവിന. ലാസർ ജിമ്മി സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് മാഹി സെമിത്തെരിയിൽ

മതാതീതമായ മാനവികതയുടെ സന്ദേശമാണ് ഗുരുദേവ ദർശനം: അഡ്വ. കെ. അജിത്ത് കുമാർ* *ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിൽ 172-ാമത് ചതയദിനാഘോഷം*

*മതാതീതമായ മാനവികതയുടെ സന്ദേശമാണ് ഗുരുദേവ ദർശനം: അഡ്വ. കെ. അജിത്ത് കുമാർ* *ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിൽ 172-ാമത് ചതയദിനാഘോഷം* ശ്രീനാരായണ ഗുരുദേവന്റെ ദീപ്തമായ ജീവിതവും ദർശനവും കൃതികളുമായി ചേർത്തുവെച്ച് പഠിക്കുകയും ഗുരുദേവന്റെ മാനവിക സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ 172-ാമത് ചതയദിനാഘോഷം സംഘടിപ്പിച്ചു. അവിട്ടം നാളിൽ നടന്ന…

അന്തരിച്ചു

അന്തരിച്ചു മയ്യഴി: പന്തക്കൽ പന്തോ കൂലോത്തിന് സമീപം പന്തക്കാടത്ത് മുബാറക്ക് ഹൗസിൽ റസാഖ് (70) അന്തരിച്ചു. ദീർഘകാലം പന്തക്കലിൽ ചുമട്ട് തൊഴിലാളിയായിരുന്നു. കോൺഗ്രസ്സ് പ്രവർത്തകനും, ഐ.എൻ.ടി.യു.സി അംഗവുമാണ്. ഭാര്യ: ജമീല. മക്കൾ: റജീസ് (ചുമട്ട് തൊഴിലാളി,പന്തക്കൽ), ജസീല. മരുമക്കൾ: സലീന, ഹനീസ്.സഹോദരങ്ങൾ: പരേതരായ ആ ബൂട്ടി, കുഞ്ഞിപ്പാത്തു, മൊയ്തു, നബീസു, ഹംസ.കബറടക്കം ശനിയാഴ്ച്ച രാവിലെ 9 ന് മൂലക്കടവ് ജുമാ…

പേഷ്യന്റ് എയ്ഡ് ഉപകരണങ്ങൾ കൈമാറി

*പേഷ്യന്റ് എയ്ഡ് ഉപകരണങ്ങൾ കൈമാറി*. പുന്നോൽ. പുന്നോൽ തണൽ ഫൗണ്ടേഷൻ പേഷ്യന്റ് എയ്ഡ് യൂണിറ്റ് ഇന് തലശ്ശേരി മാഹി കൾചറൽ അസോസിയേഷൻ ( ടി എം സി എ ബഹറൈൻ) രോഗികൾക്കുള്ള വിവിധ ഉപകരണങ്ങൾ കൈമാറി. ടിഎംസിഎ വൈസ് പ്രസിഡണ്ട്‌ വി പി ശംസുദ്ദീൻ ഉത്ഘാടനം ചെയ്തു. തണൽ ചെയർമാൻ പിഎം അബ്ദുൽ നാസിർ ആദ്യക്ഷത വഹിച്ചു. ഓക്സിജൻ കോൺസൻട്രേറ്റർ, ബൈപാപ്പ് മെഷീൻ, സി പാപ്പ് മെഷീൻ തുടങ്ങി ഇരുപത് ഉപകരണങ്ങൾ ടി എം സി എ ഭാരവാഹികൾ തണൽ…

ബസ്സിടിച്ച് മദ്ധ്യവയസ്‌ക്കൻ മരിച്ചു

ബസ്സിടിച്ച് മദ്ധ്യവയസ്‌ക്കൻ മരിച്ചു വടകര : മുക്കാളി ടൗണിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന ലിമിറ്റഡ് ബസ്സിടിച്ച് തട്ടോളിക്കരയിലെ പറങ്കിമാവുള്ള പറമ്പത്ത് ഹുസൈൻ (67) മരണപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അപകടം. മുസ്ലിം ലീഗ് തട്ടോളിക്കര വാർഡ് പ്രസിഡണ്ടും , തട്ടോളിക്കര സൗത്തുൽ ഇസ്ലാം കമ്മിറ്റി രക്ഷാധികാരിയും, താരാ റെസിഡൻഷ്യൽ അസോസിയേഷൻ മുൻ പ്രസിഡണ്ടുമായിരുന്നു പിതാവ് : പരേതേ നായ…

മരണപ്പെട്ടു

മരണപ്പെട്ടു മാഹി മഞ്ചക്കലിലെ സി. ആർ വില്ല യിൽ ഉപേന്ദ്രൻ (71) പി.കെ മരണപ്പെട്ടു മാഹി സ്പിന്നിങ് മിൽ മുൻ ജീവനക്കാരനാണ് അവിവാഹിതനാണ് പരേതരായ കണാരൻ, ജാനകി ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ: പരേതരായ ഉമാദേവി, മഹിളാമണി സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് മാഹി വാതകശ്മശാനത്തിൽ.

മയ്യഴിക്ക് പുതിയ പി ആർ ടി സി ബസ്സുകൾ അനുവദിക്കണം*

*മയ്യഴിക്ക് പുതിയ പി ആർ ടി സി ബസ്സുകൾ അനുവദിക്കണം* മയ്യഴി: മാഹിയുടെ വിവിധ സ്ഥലങ്ങളിലും സമീപ പ്രദേശമായ തലശ്ശേരിയിലും സർവ്വീസ് നടത്തിവരുന്ന പി ആർ ടി സി ബസ്സുകൾ കാലപ്പഴക്കത്താൽ കൂടുതൽ പുക (കാർബൺ മോണോസൈഡ്‌)പുറത്തു വരുന്നതു കൊണ്ട് തന്നെ പിറകിലോടുന്ന വാഹന യാത്രികർക്കും മറ്റും ഏറെ പ്രയാസം നേരിടുന്നു കൂടാതെ പല ദിവസങ്ങളിലും സർവ്വീസ് മുടക്കി വർക്ക് ഷോപ്പുകളിൽ പോകുന്ന അവസ്ഥയുമുണ്ട് നിലവിൽ ഒരു ബസ് ഓടാതെ…

ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിൽ ചതയദിനം ആഘോഷിച്ചു

ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിൽ ചതയദിനം ആഘോഷിച്ചു ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം പി.സി.എച്ച്.ശശിധരൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹം പ്രഭാഷണവും നടത്തി. ഫാ.ബെന്നി മണപ്പാട്ട് അധ്യക്ഷത വഹിച്ചു. റബീസ് അബ്ദുൾ സമദ്, കെ.കെ. സുബീഷ്, പഞ്ചായത്ത് അംഗം വി.മിനി, പി.കെ.ദീലീപ് കുമാർ എന്നിവർ പ്രസംഗിച്ചു. പി.കെ.ദിലീപ് കുമാർ പതാക ഉയർത്തി.…

ഗുരുമന്ദിരത്തിൽ ഗുരു ജയന്തി, രജത ജൂബിലി ആഘോഷങ്ങൾ നടത്തി

ഗുരുമന്ദിരത്തിൽ ഗുരു ജയന്തി, രജത ജൂബിലി ആഘോഷങ്ങൾ നടത്തി മാഹി: ഇടയിൽ പീടിക ശ്രീനാരായണ ആദർശ പരിപാലന സംഘം & യൂത്ത് സെൻ്റർ ഗുരു ജയന്തി, ഗുരുമന്ദിരത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങൾ സംയുക്തമായി നടത്തി.വ്യാഴാഴ്ച നടന്ന സാംസ്ക്കാരിക സമ്മേളനം വർക്കല ഗുരുധർമ്മ പ്രചരണ സഭ മാതൃവേദി വൈസ് പ്രസിഡൻ്റ് വസന്തകുമാരി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നവോഥാന നായകൻ ശ്രീനാരായണ ഗുരുദേവൻ്റെ ദർശനങ്ങൾ ജീവിതത്തിലുടനീളം…

മാടാക്കര പള്ളിയിലെ പൊലീസ് നടപടി; ഏഴ് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

*മാടാക്കര പള്ളിയിലെ പൊലീസ് നടപടി; ഏഴ് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം* വടകര മാടാക്കര പള്ളിയില്‍ പൊലീസ് കയറിയ സംഭവത്തില്‍ എസ്എച്ച്ഒ ഉള്‍പ്പടെ ഏഴ് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. ചോമ്പാല എസ് എച്ച് ഒ ഷമീല് പിടിയെ കോഴിക്കോട് റൂറല്‍ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. പൊലീസുകാരുടെ ഭാഹത്ത് വീഴ്ചയുണ്ടായ സംഭവത്തിലാണ് നടപടി. പയ്യോളി എസ്എച്ച്ഒ ജയ്‌മോന്‍ പിജെയെ ചോമ്പാല സ്റ്റേഷനിലേക്ക് മാറ്റി. ചോമ്പാല സ്‌റ്റേഷനിലെ…

ശ്രീകൃഷ്ണ ജയന്തി സംപ്തമ്പർ 4 ന് ശോഭായാത്ര മാഹിയിൽ

ശ്രീകൃഷ്ണ ജയന്തി സംപ്തമ്പർ 4 ന് ശോഭായാത്ര മാഹിയിൽ മാഹി: ശ്രീകൃഷ്ണ ഭഗവാൻ്റെ ജന്മദിനമായ ശ്രീകൃഷ്ണ ജയന്തി ബാലഗോകുലം ബാലദിനമായി ആചരിക്കുകയാണ്. കൃഷ്ണ രാധ വേഷധാരികൾ, ചെണ്ടമേളം, പാഞ്ചാരി മേളം, ഭജന സംഘങ്ങൾ, നയന മനോഹരമായ നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവയോടെ മാഹി നഗരത്തിൽ മഹാശോഭായാത്ര നടക്കും. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ സന്ദേശം അറിയിച്ചുകൊ ണ്ട് ഈ മാസം 30 ന് മാഹി മേഖലയിലെ ക്ഷേത്രപരിസരങ്ങളിലും പ്രധാന കവലകളിലും…

അന്തരിച്ചു

അന്തരിച്ചു മാക്കുനി: മാക്കുനിയിലെ വരയത്ത് സുകുമാരൻ (മാക്കുനി സുകുമാരൻ 77) അന്തരിച്ചു. ഗോകുലം ചിറ്റ് & ഫൈനാൻസ് കമ്പനി മുൻ മാനേജരും, സി പി എം ൻ്റെ ആദ്യകാല പ്രവർത്തകനുമാണ്. കെ.എസ്.വൈ.എഫ്.ൻ്റെ മുൻ പാനൂർ ബ്ലോക്ക് പ്രസിഡൻ്റും, യുക്തിവാദി സംഘം പ്രവർത്തകനും, പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടറും കൂടിയായിരുന്നു അച്ഛൻ: പരേതനായ കുഞ്ഞാമൻ. അമ്മ: പരേതയായ കല്യാണി. ഭാര്യ: മീനാക്ഷി (റിട്ട. യു.ഡി.ക്ലാർക്ക്,…

ചാലക്കര റസിഡൻസ്: പൂക്കള മത്സരം നടത്തി

*ചാലക്കര റസിഡൻസ്: പൂക്കള മത്സരം നടത്തി* ഓണാഘോഷത്തിന്റെ ഭാഗമായി ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷൻ പൂക്കള മത്സരം നടത്തി. മത്സരത്തിൽ സരോഷ് മുക്കത്ത് (ഒന്നാം സ്ഥാനം), സുരേഷ് മധുരക്കാരൻ്റെവിടെ (രണ്ടാം സ്ഥാനം), മനോജ് അച്ചനാണ്ടി (മൂന്നാം സ്ഥാനം) കരസ്ഥമാക്കി. 3000, 2000, 1000 എന്നിങ്ങനെയാണ് സമ്മാന തുക.

ശ്രീനാരായണഗുരു സേവാസമിതി,മഞ്ചക്കൽ മാഹി ജയന്തി ദിനാഘോഷം തുടങ്ങി.

ശ്രീനാരായണഗുരു സേവാസമിതി,മഞ്ചക്കൽ മാഹി ജയന്തി ദിനാഘോഷം തുടങ്ങി. മാഹി:ശ്രീനാരായണ ഗുരുദേവരുടെ പാദസ്പർശത്താൽ ധന്യമായ മഞ്ചക്കൽ ദേശത്തെ ശ്രീനാരായണഗുരു സേവാസമിതിയിൽഗുരുജയന്തി ആഘോഷങ്ങൾ ആരംഭിച്ചു.ഇന്ന് അവിട്ടം നാൾ സായംസന്ധ്യയിൽ ഗുരുപൂജ ,ദീപാരാധന ,ദീപാലങ്കാരം,പായസ ദാനം എന്നിവ നടക്കും.നാളെ ചതയദിനത്തിന് കാലത്ത് 8:00 മണിക്ക് ഗുരു പൂജ, വൈകുന്നേരം ദീപാരാധന, ദീപാലങ്കാരം എന്നിവയും നടക്കുമെന്ന് ശ്രീനാരായണ ഗുരു…

പുതുച്ചേരിയിൽ ഉടൻ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തും - മുഖ്യമന്ത്രി രംഗസ്വാമി

*പുതുച്ചേരിയിൽ ഉടൻ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തും - മുഖ്യമന്ത്രി രംഗസ്വാമി* കഴിഞ്ഞ 21 വർഷമായി നടക്കാതെ കിടന്ന . തദ്ദേശ തെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്ന് മുഖ്യമന്ത്രി രംഗസ്വാമി പറഞ്ഞു.. 2006-ൽ അശോക് കുമാർ നൽകിയ പൊതുതാത്പര്യ ഹർജിയിൽ ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ 38 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകൾ…

നബിദിന ആഘോഷം നടത്തി

നബിദിന ആഘോഷം നടത്തി അഴിയൂർ : പ്രവാചകൻ മുഹമദ് നബിയുടെ 150 1 ാം മത് ജന്മദിനം മുക്കാളി മഹല്ല് കമ്മിറ്റി സമുചിതമായി ആചരിച്ചു. പ്രസിഡണ്ട് വീരോളി നസീർ അദ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സയീദ് അസ്അദി മയ്യിൽ ഉദ്ഘാടനം ചെയ്തു. മജ്ലിസുനൂറിന് അബ്ദുസമദ് ബാഖവി നേതൃത്വം നൽകി. എഞ്ചിനിയർ വീരോളി അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ പുതുപ്പണം, കെ.പി. മുഹമദ് അശ്‌റഫ്, പാമ്പള്ളി അബൂബക്കർ, ഹാരിസ് മുക്കാളി, സി.…

അന്തരിച്ചു

അന്തരിച്ചു അഴിയൂർ: മാഹി റെയിൽവെ സ്റ്റേഷനു സമീപം പരേതനായ കോവുക്കൽ കുമാരന്റ ഭാര്യ കോറോത്ത് ദേവു ക്കുട്ടി(92) അന്തരിച്ചു. കളത്തിൽ ചാത്തു മാസ്റ്ററുടേയും ചീരുവിൻറെയും മകളാണ്. മക്കൾ - ശശികുമാർ (റിട്ട. റെയ് ഡ്കോ ). സതീഷ് കുമാർ ( റിട്ട. ഗവ. പ്രസ്സ് ), സുധേഷ് കുമാർ (റിട്ട. ടീച്ചർ ), പരേതനായ ശ്രീനിവാസൻ. ജാമാതാക്കൾ: ശ്യാമള (റിട്ട. ടീച്ചർ മാഹി), റീത്ത ,സുവർണ്ണ ( ടീച്ചർ മുണ്ടത്തോട് .യു.പി. സ്കൂൾ ). സഹോദരങ്ങൾ -…

ഫുട്പാത്ത് കയ്യേറി നിർമ്മാണ പ്രവർത്തനം

*ഫുട്പാത്ത് കയ്യേറി നിർമ്മാണ പ്രവർത്തനം* മാഹി : പൂഴിത്തലയിൽ മെയിൻ റോഡോരികിലെ കടയുടെ നവീകരണവുമായി ബന്ധപ്പെട്ടാണ് ഫുട്പാത്ത് കയ്യേറിയിരിക്കുന്നത് ഇതോടെ സ്ത്രീകളും സ്‌കൂൾ വിദ്യാത്ഥികളുമടക്കമുള്ള കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയായി. എന്നാൽ ഇതിനെതിരെ നടപടിയെടുക്കേണ്ട അധികൃതർ കണ്ണടച്ചിരുപ്പാണ് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുള്ള നിർമ്മാണ പ്രവർത്തനത്തിനെതിരെ വൻ പ്രതിഷേധമാണുയരുന്നത്.

നിര്യാതനായി

*നിര്യാതനായി* ഈസ്റ്റ് പള്ളൂർ വേലിക്കേളോത്ത് ദാസൻ എന്ന മോഹൻ ദാസ് (78) നിര്യാതനായി. ദീർഘകാലം പൂനെയിലായിരുന്നു. പരേതരായ വേലിക്കേളോത്ത് അനന്തന്റെയും നുറുമ്പിന്റെയും മകനാണ്. ഭാര്യ: വള്ളുകണ്ടിയിൽ പ്രമീള. മക്കൾ: സമീറ ദാസൻ (അദ്ധ്യാപിക, എക്സൽ പബ്ലിക് സ്കൂൾ, മാഹി ), സജിത്ത് മോഹൻദാസ് (ടി.സി.എസ് പൂനെ). മരുമകൻ: പ്രിയേഷ് (ന്യൂ മാഹി പബ്ലിക് വെൽഫയർ സൊസൈറ്റി). സഹോദരങ്ങൾ: കല്യാണി, പരേതരായ കുമാരൻ, ബാലൻ, കുഞ്ഞിരാമൻ,…

കേറ്റിൽ പാസ്സിനായി ഓണനാളിലും സമര പന്തൽ സജീവം

കേറ്റിൽ പാസ്സിനായി ഓണനാളിലും സമര പന്തൽ സജീവം ചോമ്പാല: ഓണ നാളിലും ദേശിയ പാതയിൽ ബ്ലോക്കോഫീസിന് സമീപം.കേറ്റിൽ അണ്ടർപ്പാസ് അനുവദിക്കണമെന്ന ആവശ്യവുമായി ചോമ്പാൽ നിവാസികൾ സമര പന്തലിൽ ഒത്ത് ചേർന്നു. ജനകീയ സമരസമതിയുടെ നേതൃത്വത്തിൽ ഇരുപത്തി എട്ടാം ദിന ത്തിൽ നടന്ന സമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ടി.രജനി ഉദ്ഘാടനം നടത്തി. സമരസമിതി ചെയർമാൻ അനിൽകുമാർ വി.പി അദ്ധ്യക്ഷത വഹിച്ചു കൺവീനർ വി.കെ അനിൽകുമാർ ഗ്രാമ…

*ന്യൂ മാഹി പബ്ലിക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു.*

*ന്യൂ മാഹി പബ്ലിക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു.* ന്യൂമാഹി : കൊമ്മോത്ത് ബസാറിലെ എൻ.കെ പ്രേമൻ നഗറിൽ നടന്ന ഓണാഘോഷ പരിപാടികൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് അഡ്വ. അരുൺ സി.ജി. അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ആരതി രാമചന്ദ്രൻ പരിപാടികൾ വിശദീകരിച്ചു. ന്യൂമാഹി പഞ്ചായത്ത് മെമ്പർ എ.സി. രേഷ്‌മ, ഡയറക്ട്ടമാരായ അനീഷ് ബാബു വി…

നിയമക്കുരുക്കുകൾ നീങ്ങിയതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണം - അശോക് കുമാർ എം.എൽ.എ. ആവശ്യപ്പെട്ടു

*നിയമക്കുരുക്കുകൾ നീങ്ങിയതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണം - അശോക് കുമാർ എം.എൽ.എ. ആവശ്യപ്പെട്ടു* പുതുച്ചേരി, പുതുച്ചേരിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ 21 വർഷമായി നടന്നിട്ടില്ല . സ്വാതന്ത്ര്യത്തിന് ശേഷം വെറും 4 തവണ മാത്രമേ (1956, 1962, 1968, 2006) തദ്ദേശ തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളൂ. ഫ്രഞ്ച് ഭരണകാലത്ത് തുടർച്ചയായി തെരഞ്ഞെടുപ്പ് നടന്നിരുന്നു. 2006-ൽ അശോക് കുമാർ നൽകിയ പൊതുതാത്പര്യ ഹർജിയിൽ ചെന്നൈ…

ഓണ നാളിൽ ഒത്ത് ചേർന്ന് കുടുംബ കൂട്ടായ്മ

ഓണ നാളിൽ ഒത്ത് ചേർന്ന് കുടുംബ കൂട്ടായ്മ മാഹി: ഓണപ്പരിപാടികൾ അവതരിപ്പിക്കാൻ പന്തക്കൽ കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മ അംഗങ്ങൾ ഒത്തു ചേർന്നു.കൂട്ടായ്മയുടെ രക്ഷാധികാരി എൻ.ഉണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു.പി.കെ. സുജൻ, എൻ.സുഷമ, പി.കെ.സജീവ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും, ഓണാഘോഷത്തെ വിഷയമാക്കി ക്വിസ് മത്സരവും നടന്നു.എൻ.സുഷമ, സുമാ സിഗേഷ്, രൂപശ്രി എന്നിവർ നേതൃത്വം നൽകി.

ജനക്ഷേമവും വികസനവും കൈകോർത്ത ബജറ്റ്; മാഹിക്ക് വൻ പദ്ധതികൾ — വഖഫ് ബോർഡ്* *ചെയർമാൻ അഭിനന്ദിച്ചു

*ജനക്ഷേമവും വികസനവും കൈകോർത്ത ബജറ്റ്; മാഹിക്ക് വൻ പദ്ധതികൾ — വഖഫ് ബോർഡ്* *ചെയർമാൻ അഭിനന്ദിച്ചു* 2026–27 സാമ്പത്തിക വർഷത്തേക്കായി ജനക്ഷേമത്തിനും സമഗ്ര വികസനത്തിനും ഒരുപോലെ ഊന്നൽ നൽകി ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി ശ്രീ എൻ. രംഗസാമിക്ക് പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ വി. പി. അബ്ദുൽ റഹ്മാൻ ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വനിതാ ക്ഷേമം, സാമൂഹ്യനീതി…

മയ്യഴിയിലെ കിടപ്പുരോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും സൗജന്യ അരി വീടുകളിലെത്തിക്കാൻ നടപടി

മയ്യഴിയിലെ കിടപ്പുരോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും സൗജന്യ അരി വീടുകളിലെത്തിക്കാൻ നടപടി! മയ്യഴിയിൽ സൗജന്യ അരിക്ക് അർഹരായ കിടപ്പുരോഗികൾക്കും ശാരീരിക അവശത അനുഭവിക്കുന്നവർക്കും അരി ലഭിക്കുന്നതിനായി വിതരണകേന്ദ്രങ്ങളിൽ നേരിട്ട് എത്തേണ്ടിവരുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിഷയത്തിൽ ഇടപെടൽ നടത്തി. അർഹരായ ഗുണഭോക്താക്കൾക്ക് നേരിട്ടോ, അവർ ചുമതലപ്പെടുത്തുന്ന നോമിനികൾ മുഖേനയോ, അല്ലെങ്കിൽ…

നിര്യാതയായി

നിര്യാതയായി പെരിങ്ങാടി: പള്ളിപ്രം എൽ. പി. സ്‌കൂളിന് സമീപം ഒതയോത്ത് മീത്തൽ ആയിഷ (81) നിര്യാതയായി. ഭർത്താവ്: പരേതനായ മുസല്യാരവിട അബൂബക്കർ. മക്കൾ: സാബിറ, അബ്‌ദുൽ ഗഫൂർ, അബ്‌ദുൽ കരീം, അബ്ദുൽ റഹീം, മുഹമ്മദ്‌ നാസർ, ഷാഹിദ. മരുമക്കൾ: അബൂബക്കർ (ഗ്രാമത്തി), താഹിറ, നാജിത, ഹഫ്സത്ത്, മൊയ്‌തു, സഹോദരങ്ങൾ: മഹ്‌റൂഫ്, പരേതനായ അബ്ദുല്ല. ജനാസ നമസ്ക്കാരവും ഖബറടക്കവും ഇന്ന് ചൊവ്വാഴ്ച (25/08/2026) അസർ നമസ്ക്കാര ശേഷം…

അന്തരിച്ചു

അന്തരിച്ചു മയ്യഴി : പന്തക്കൽ മൂലക്കടവ് കമ്പിപാലത്തിനു സമീപം ബാലസധനത്തിൽ കെ.ചന്ദ്രി( 76 ) അന്തരിച്ചു.. ഭർത്താവ് : പരേതനായ കോട്ടയന്റവിടെ ബാലൻ, മക്കൾ : ശോഭന (റിട്ട, പബ്ലിക് ഹെൽത്ത്‌ നേഴ്സിംഗ് ഓഫീസർ, പുതുച്ചേരി ആരോഗ്യ വകുപ്പ് ) പ്രഭാവതി (ബത്തേരി) ശുഭ (കുന്നോത്ത് പറമ്പ്) ഷീജ (വർക്ക്‌ അസിസ്റ്റന്റ്, പൊതുമരാമത്ത് വകുപ്പ് , മാഹി ) ഷാജി (ഗുരുവായൂരപ്പൻ ചിട്സ് ) ബീന ( മനേക്കര) മരുമക്കൾ: ജയപ്രകാശ് (റിട്ട.…

മാഹി സി.ഇ.ഒ. ഭരതൻ ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

*മാഹി സി.ഇ.ഒ. ഭരതൻ ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു* മാഹി: മാഹി സി.ഇ.ഒ. ഭരതൻ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം നടന്നു കുട്ടികളോടൊപ്പമിരുന്ന് ഓണസദ്യ കഴിക്കാനും കലാപരിപാടികൾ ആസ്വദിക്കാനും സ്കൂളിന് സമീപത്തു സ്ഥിതി ചെയ്യുന്ന വൃദ്ധ സദനത്തിലെ അമ്മമാർ അതിഥികളായി എത്തി. കുട്ടികൾ ഓണക്കോടി നൽകി അവരെ ആദരിച്ചു. പൂക്കള മത്സരം, കൈകൊട്ടിക്കളി, സംഘനൃത്തം, ഓണപ്പാട്ട്, ഉപകരണസംഗീതം, വടം വലി തുടങ്ങിയ…

സ്വാതന്ത്ര്യ സമര സേനാനി പി.കെ.രാമനെ അനുസ്മരിച്ചു

സ്വാതന്ത്ര്യ സമര സേനാനി പി.കെ.രാമനെ അനുസ്മരിച്ചു. മാഹി: മയ്യഴി വിമോചന സമര സേനാനിയും മുൻ എം. എൽ എയും. ശ്രീകൃഷ്ണ ഭജന സമിതി സ്ഥാപകനുമായ യശ്ശ:ശരീരനായ പി.കെ. രാമനെ ശ്രികൃഷ്ണ ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. .പി കെ രാമൻ മെമ്മോറിയൽ ഹൈസ്കൂളിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനം എഴുത്തുകാരനും മാഹി മുൻചീഫ് എഡ്യൂക്കേഷണൽ ഓഫീസറുമായ ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് പി.പി.…

നിര്യാതനായി

നിര്യാതനായി ഇടയിൽ പീടിക മുത്തപ്പൻ ബസ്സ് സ്റ്റോപ്പിനു സമീപം മീത്തലെവേങ്ങേരി രവീന്ദ്രൻ (66) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രസുൽ, അശ്വന്ത്. മരുമക്കൾ: മിഥ്യ, അഞ്ചിത. സഹോദരങ്ങൾ: എം.വി.പുഷ്പ, എം.വി.സുരേഷ് ബാബു, എം.വി.പ്രദീപൻ, എം.വി.ശോഭ, എം.വി.തങ്കം, പരേതനായ എം.വി.ഗംഗാധരൻ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.

അമേരിക്കൻ വിനോദസഞ്ചാരികൾക്കിത് "മിറാക്കിൾ"

അമേരിക്കൻ വിനോദസഞ്ചാരികൾക്കിത് "മിറാക്കിൾ" തലശ്ശേരി : തലശ്ശേരി കാണാനെത്തിയതാണ് അമേരിക്കൻ വിനോദസഞ്ചാരികളായ ഹെന്ന ഹിഗിൻസും സിഗിനും മോറിസ് ജോസഫും. യാത്രയ്ക്കിടെ മൂന്നുദിവസം മുൻപ് ബാഗ് ഓട്ടോയിൽ നഷ്ടമായി. ബാഗുകൾ തിരിച്ചുകിട്ടില്ലെന്ന് കരുതി യാത്ര തുടർന്നു. യാത്രയുടെ സന്തോഷത്തിനിടയിൽ സംഭവിച്ച നഷ്‌ടം അവരെ നിരാശപ്പെടുത്തി. തലശ്ശേരിയിലെ വിനീഷിന്റെ ഓട്ടോയിലായിരുന്നു അവരുടെ യാത്ര. സഞ്ചാരികളെ ഇറക്കി അല്പദൂരം…

പതിനെട്ടുവർഷം മുൻപുള്ള വധശ്രമക്കേസിൽ ഒളിവിൽ കഴിയവെ പ്രതി പിടിയിൽ

പതിനെട്ടുവർഷം മുൻപുള്ള വധശ്രമക്കേസിൽ ഒളിവിൽ കഴിയവെ പ്രതി പിടിയിൽ തലശ്ശേരി: വധശ്രമക്കേസിൽ കോടതിയിൽ നിന്നും ജാമ്യമെടുത്ത് ഒളിവിൽപോയ പ്രതിയെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു. എരഞ്ഞോളി കാവുഭാഗം സ്വദേശി ചെറുകുന്നുമ്മൽ താമസിക്കും ചെറിയത്ത് പ്രേമനാ (56) ണ് ഇന്നലെ കണ്ണൂർ സിറ്റി പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിൽ പോലീസ് പിടിയിലായത്. ഇയാളെ തലശ്ശേരി പ്രിൻസിപ്പൽ സബ് കോടതി 14…

വായനാ ചാലഞ്ചിൽ മികവ് തെളിയിച്ചവർക്ക് വിമാന യാത്ര

വായനാ ചാലഞ്ചിൽ മികവ് തെളിയിച്ചവർക്ക് വിമാന യാത്ര തലശേരി താലൂക്ക് ലൈബ്രറി കൌൺസിൽ സംഘടിപ്പിച്ച വായനാ ചാലഞ്ചിൽ പങ്കെടുത്ത 3885 കുട്ടികളിൽ നിന്നും മികവ് തെളിയിച്ച 64 പേർ ഞായറാഴ്ച വിമാനത്തിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. താലൂക്ക് ലൈബ്രറി കൌൺസിൽ ഭാരവാഹികൾ കുട്ടികളെ അനുഗമിക്കുമെന്നും ഭാരവാഹികൾ തലശേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മാഹിയിൽ സർവകക്ഷി യോഗം ചേർന്നു; ഹൈവേ ബഫർ സോൺ വിഷയത്തിൽ ജനകീയ സമരത്തിന് ആഹ്വാനം

മാഹിയിൽ സർവകക്ഷി യോഗം ചേർന്നു; ഹൈവേ ബഫർ സോൺ വിഷയത്തിൽ ജനകീയ സമരത്തിന് ആഹ്വാനം- മാഹി: സുപ്രീം കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ ദേശീയപാത ബഫർ സോൺ നിയന്ത്രണങ്ങൾ മാഹിയിൽ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിനായി മാഹി എം.എൽ.എ അശോക് കുമാറിന്റെ നേതൃത്വത്തിൽ ഇന്ന് അദ്ദേഹത്തിന്റെ ക്യാബിനിൽ സർവകക്ഷി യോഗം ചേർന്നു. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഭൂമിയിലും…

ഓണത്തിന് പ്രത്യേക ബസ് സർവീസ് അനുവദിക്കണം

*ഓണത്തിന് പ്രത്യേക ബസ് സർവീസ് അനുവദിക്കണം* മാഹി: ഓണത്തോടനുബന്ധിച്ച് പുതുച്ചേരിയിൽനിന്ന് മാഹിയിലേക്കും മാഹിയിൽനിന്ന് പുതുച്ചേരിയിലേക്കും പ്രത്യേക ബസ് സർവീസ് അനുവദിക്കണമെന്ന് ബിജെപി മാഹി മണ്ഡലം കമ്മിറ്റി പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (പി.ആർ.ടി.സി.) അധികൃതരോട് ആവശ്യപ്പെട്ടു. ആഗസ്റ്റ് 24ന് പുതുച്ചേരിയിൽനിന്ന് മാഹിയിലേക്കും ആഗസ്റ്റ് 26ന് മാഹിയിൽനിന്ന് പുതുച്ചേരിയിലേക്കും പ്രത്യേക സർവീസ്…

മടപ്പള്ളി ജി.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥിനികൾ 'പൂവിളി' ഓണാഘോഷം നടത്തി

*മടപ്പള്ളി ജി.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥിനികൾ 'പൂവിളി' ഓണാഘോഷം നടത്തി*. *മടപ്പള്ളി:* ജി.എച്ച്.എസ്.എസിലെ പൂർവ്വ വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ 'ഒരു വട്ടം കൂടി' യുടെ നേതൃത്വത്തിൽ 'പൂവിളി' എന്ന പേരിൽ ഓണാഘോഷവും അനുമോദനവും നടത്തി. പ്രിൻസിപ്പാൾ എം.ജിതേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഗീത അധ്യക്ഷത വഹിച്ചു. ബിന്ദു മാളിയക്കൽ സ്വാഗതവും അജിത അത്തിയൂർ നന്ദിയും പറഞ്ഞു. വിജയൻ മടപ്പള്ളി, ജിനേഷ്, ഹാരിസ്,…

ഓണാഘോഷം സംഘടിപ്പിച്ചു,

ഓണാഘോഷം സംഘടിപ്പിച്ചു, കാരക്കാട്, എം. എൽ. പി. സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു, പ്രധാനധ്യാപിക ഷീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ പി.ടി.എ പ്രസിഡന്റ്‌ മനോജ്‌ കുമാർ അധ്യക്ഷം വഹിച്ചു.സ്കൂൾ മാനേജർ അഹ്‌മദ്‌ കൽപക ആശംസ അർപ്പിച്ച സംസാരിച്ചു. തുടർന്ന്, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും ഓണസന്ധ്യയും നടത്തി. പരിപാടിക്ക് അധ്യാപികമാരായ സൈനബ, തസ്‌നി, സ്വാതി, രസില, എം. പി ടി. എ പ്രസിഡന്റ്‌ രേഷ്മ,…

പ്രതിഷേധ മാർച്ച്

പ്രതിഷേധ മാർച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടിയന്തിരമായും തൊഴിൽ ലഭ്യമാക്കുക, കൂലി കൂടിശ്ശിഖ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് NREG യൂണിയൽ നേതൃത്വത്തിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഏറിയ സെക്രട്ടറി സ:കെ.പി. പ്രഹീദ് ഉദ്ഘാടനം ചെയ്തു. ശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് തൊഴിലാളികൾ നിവേദനം നൽകി. വി.കെ. രത്‌നാകരൻ മാസ്റ്റർ, എസ്. കെ. വിജയൻ, സി.കെ. റീജ, എൻ. വി.…

കൃഷി ഭവൻകർഷക ചന്ത തുടങ്ങി

കൃഷി ഭവൻകർഷക ചന്ത തുടങ്ങി. വടകര: അഴിയൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഓണ സമൃദ്ധി കർഷക ചന്ത കുഞ്ഞിപ്പള്ളി കൃഷി ഭവൻ പരിസരത്ത് തുടങ്ങി. ചന്ത 25 വരെയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ലീല ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ ജയചന്ദ്രൻ , ഷീബ അനിൽ, കാർഷിക വികസന സമിതി അംഗങ്ങളായ പി ബാബുരാജ്, പ്രദീപ് ചോമ്പാല , ഇ ടി കെ പ്രഭാകരൻ , മുസ്തഫ…

മരണപ്പെട്ടു

മരണപ്പെട്ടു ചൊക്ലി:ബോമ്പെയിൽ ബിസിനസ്സുകാരനായ പുല്ലൂക്കരയിലെ ഹോമിയോ ഡിസ്പെൻസറിക്ക് സമീപം താമസിക്കുന്ന തിയ്യറവളപ്പിൽ വി.പി. റഹീം (GPO റഹീം സേട്ട് ) മരണപ്പെട്ടു. ഭാര്യ : ആസ്യ കിഴക്കെ മോർണാണ്ടിയിൽ ( തുവ്വക്കുന്ന് ). മക്കൾ: അശ്‌റഫ് (ഖത്തർ), അഷ്ക്കർ (മുംബൈ), ഹസീന. മരുമക്കൾ: ഇബ്രാഹിം മുസല്യാർ ( വള്ളൂർ), സുമയ്യ (പുത്തൂർ ) , മുഹ്‌സിന (ചാലപ്പുറം )