Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
Latest Malayalam News & Breaking news (മലയാളം വാർത്തകൾ). Kerala news, India news, Political news, educational news, business news, sports news, tech, entertainment, travel & health from Madhyamam
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം ഫിഷിങ് ഹാർബർ മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല ഫിഷിങ് ഹാർബർ മുതൽ രാമനാട്ടുകര വരെ),…
യാംബു: അധിനിവിഷ്ട ഫലസ്തീൻ പ്രദേശമായ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ തുടരുന്ന കുടിയേറ്റ പ്രവർത്തനങ്ങളെ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി അപലപിച്ചു. വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റം വ്യാപിപ്പിക്കുന്നതിനായി ഇസ്രായേൽ നടപ്പാക്കാൻ ശ്രമിക്കുന്ന അതീവ വിവാദപരമായ ‘ഇ-1 സെറ്റിൽമെൻറ് പദ്ധതി’ ഉടനടി നിർത്തിവെക്കണമെന്ന് സൗദി അറേബ്യ, ജോർഡാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ…
18 വയസ്സിന് താഴെയുള്ള കുട്ടികളിൽ നടത്തിയ 97 പഠനങ്ങളാണ് ഗവേഷകർ പരിശോധിച്ചത് ഉറക്കക്കുറവ്, തലവേദന, കഴുത്തു വേദന, കാഴ്ചാ പ്രശ്നങ്ങൾ എന്നിവയ്ക്ക് അമിതമായ സ്മാർട്ട്‌ഫോൺ ഉപയോഗം കാരണമാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു
കോഴിക്കോട്: സി.പി.എം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ കുറുക്കുവഴിയിലൂടെ നേതാവായ ആളാണെന്നും യഥാർത്ഥത്തിൽ അദ്ദേഹം ഒരു കമ്യൂണിസ്റ്റുകാരനല്ലെന്നുമുള്ള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകി ഷംസീർ. ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തിനൊപ്പം "അസമത്വവും അജ്ഞതയുമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കൾ" എന്ന വരികൾ കുറിച്ചുകൊണ്ടാണ് ഷംസീർ…
ആന്ദ്രേസ് ഇനിയസ്റ്റ ദുബൈ: ലോകം ജയിച്ച കരിയറിനൊടുവിൽ യു.എ.ഇയുടെ മണ്ണിൽ പുതിയ മോഹങ്ങൾ നട്ടുവളർത്തുകയാണ് സ്പെയിനിന്‍റെ ഇതിഹാസ ഫുട്ബാളർ ആന്ദ്രേസ് ഇനിയസ്റ്റ. കളിക്കാരനായി എല്ലാം നേടിയതിനൊടുവിൽ ഇനി പരിശീലകന്‍റെ കുപ്പായത്തിലും അതിന്‍റെ ആവർത്തനമാണ് ലക്ഷ്യം. അതിനുള്ള വേരുപടർത്തുന്നത് ദുബൈയിലാണ്. പുതിയ തുടക്കത്തിന് എല്ലാംകൊണ്ടും അനുയോജ്യമായ ഇടമാണ് ദുബൈയെന്ന് അദ്ദേഹം പറയുന്നു. യു.എ.ഇയിലെ ഒന്നാം…
പശ്ചിമ ബംഗാൾ: പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 1988-ലെ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 105 വയസ്സുകാരനായ റസിക് ചന്ദ്ര മണ്ഡലിന് സുപ്രീംകോടതി യുടെ ഇളവ്. പ്രതിയുടെ വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും ഉയർന്ന പ്രായവും പരിഗണിച്ചാണ് കോടതി ശിക്ഷ ഇളവ് ചെയ്ത് കേസ് അവസാനിപ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് , ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ…
അബൂദബി: പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് അബൂദബിയിലെ എല്ലാ പൊതു പാർക്കുകളും വിനോദ കേന്ദ്രങ്ങളും ബീച്ചുകളും അടിയന്തരമായി അടച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് മുൻകരുതൽ നടപടിയെന്ന് അബൂദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. മഴമേഘങ്ങൾ രൂപപ്പെടുന്നതിനെ തുടർന്ന് വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ…
‘മാധ്യമം’ വാർഷിക പതിപ്പിന്റെ പ്രകാശനം കൃഷി മന്ത്രി ടി. സിദ്ദീഖ് എഴുത്തുകാരൻ യു.കെ. കുമാരന് കോപ്പി നൽകി നിർവഹിക്കുന്നു. ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഡിറ്റർ വി.എം. ഇബ്രാഹിം, മാധ്യമം പിരിയോഡിക്കൽസ് മുൻ എഡിറ്റർ വി.എ. കബീർ, പബ്ലിക് റിലേഷൻസ് മാനേജർ ടി.എ ബിനാസ് തുടങ്ങിയവർ സമീപം കോഴിക്കോട്: ‘മാധ്യമം’ വാർഷിക പതിപ്പ് പുറത്തിറങ്ങി. മാധ്യമം കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ കൃഷി…
ഹെയ്ഡൻ പനേറ്റിയർ അമ്മയോടൊപ്പം അമേരിക്കൻ നടിയും ഹീറോസ്, നാഷ്‌വിൽ തുടങ്ങിയ പ്രശസ്തമായ പരമ്പരകളിലൂടെ ശ്രദ്ധേയയുമായ ഹെയ്ഡൻ പനേറ്റിയറിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി അമ്മ രംഗത്ത്. 36-ാം വയസ്സിലാണ് താരം അന്തരിച്ചത്. ആഗസ്റ്റ് 21ന് വരാനിരുന്ന തന്റെ 37-ാം പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ വേർപാട്. ഹെയ്ഡൻ പനേറ്റിയർ തന്റെ ജീവിതപാതയിൽ നിന്നും വഴിതെറ്റിപ്പോയതായി അവരുടെ…
ലണ്ടൻ : പ്രീമിയർ ലീഗ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് തകർപ്പൻ ജയത്തോടെ തുടക്കമിട്ട് ആഴ്‌സനൽ . സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന സീസണിലെ ഉദ്ഘാടന മത്സരത്തിൽ നവാഗതരായ കോൺവെൻട്രി സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ തകർത്തുവിട്ടത്. സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ നിമിഷം മുതൽ ആക്രമിച്ചു കളിച്ച ആഴ്‌സനലിനായി കൈ ഹാവെർട്സ്, ബുകായോ സാക്ക, ക്യാപ്റ്റൻ മാർട്ടിൻ…
അൽ ഐൻ: തഹ്‌നൂൻ ബിൻ മുഹമ്മദ് റോഡിൽ മണലടിഞ്ഞുകൂടുന്നത് തടയുന്നതിനും ഡ്രൈവർമാരുടെയും സമീപവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിർമിച്ച 14 കിലോമീറ്റർ ദൈർഘ്യമുള്ള ഹരിതമതിൽ പദ്ധതി അൽ ഐൻ നഗരസഭ പൂർത്തിയാക്കി. യു.എ.ഇയുടെ ദേശീയ വൃക്ഷമായ 1,807 ഗാഫ് മരങ്ങൾ നട്ടുപിടിപ്പിച്ചാണ് പ്രകൃതിദത്ത സംരക്ഷണമതിൽ തീർത്തത്. ശക്തമായ കാറ്റിന്‍റെ വേഗം കുറക്കാനും റോഡിലേക്ക് മണൽ അടിച്ചു കയറുന്നത് തടയാനും ഈ പദ്ധതിയിലൂടെ…
ബിന്യമിൻ നെതന്യാഹു അങ്കാറ:ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ ശ്രമിച്ച ഫ്ലോട്ടില്ല പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിന്റെ ഭാഗമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റർപോളിന്റെ റെഡ് നോട്ടീസ് ആവശ്യപ്പെടുമെന്ന് തുർക്കിയ. എക്‌സിൽ തുർക്കിയ നീതി ന്യായ മന്ത്രി അക്കിൻ ഗുർലെക് പങ്കുവെച്ച കുറിപ്പിൽ, അന്താരാഷ്ട്ര സമുദ്രത്തില്‍ വെച്ച്…
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ‘കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം’ എന്ന നിലപാടിലുറച്ച് മുന്നോട്ടുനീങ്ങാൻ സംസ്ഥാന സർക്കാർ. മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 142 അടിയിൽ നിജപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി നിലപാടിൽ ഉറച്ച് നിൽക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ആവശ്യം ഉന്നയിച്ചപ്പോൾ ഡാമിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ…
തെഹ്‌റാൻ: ഇറാൻ ശക്തിയും അഭിമാനവും കൈവിടാത്ത നിലയിലിരിക്കെ യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാൻ. ഇറാനെതിരെ വീണ്ടും ആക്രമണമുണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഇറാനിയൻ മെഡിക്കൽ സൊസൈറ്റിയുടെ ഇസ്‌ലാമിക് അസോസിയേഷൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ ചർച്ചകളിലൂടെ കൈവരിച്ച ധാരണയെ അദ്ദേഹം ‘വലിയ നേട്ടം’…
ഇംറാൻ ഖാൻ ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) സ്ഥാപകനുമായ ഇംറാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സർക്കാർ ലംഘിച്ചുവെന്ന് ആരോപിച്ച് പാർട്ടി പ്രവർത്തകരും കുടുംബവും രംഗത്ത്. ഇംറാൻ ഖാനെ ജയിലിൽനിന്ന് മോചിപ്പിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. 73കാരനായ ഇംറാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽനിന്ന്…
തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ച തന്റെ ചെറിയ അറിവ് പ്രകാരം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്നാണ് കരുതുന്നതെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാർവഴി മാത്രമേ പാടുള്ളൂവെന്നുമുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രസ്താവനയോട് ചാനൽ അഭിമുഖത്തിൽ പ്രതികരിക്കവേയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്. സർക്കാറിന് ഗവർണർ എന്ന…
കേരള ഹൈകോടതി കൊച്ചി: സംവരണ ആനുകൂല്യം പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് ലഭിക്കുംവിധം സംവരണ പട്ടിക കാലോചിതമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ വിമർശനം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് കോടതി നിർദേശിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ്…
തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യനിർണയത്തിലേക്ക് കടന്ന് സർക്കാർ. ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യത്തിന്‍റെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി കെ. മുരളീധരന്‍റെ നിർദേശപ്രകാരമാണിത്. പല ക്ഷേത്രങ്ങളിലെയും സ്വർണം, ഭൂമി ഉൾപ്പെടെയുള്ളവയിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് സർക്കാർ നീക്കം. കൈക്കൊള്ളേണ്ട കാര്യങ്ങൾ സംബന്ധിച്ച വിശദമായ രൂപരേഖ…
പ്രതീകാത്മക ചിത്രം ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷ യിലെ ചോദ്യപേപ്പറുകളുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമാകുന്നു. ചോദ്യങ്ങൾ തയാറാക്കാനും വിവർത്തനം ചെയ്യാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപകമായി ഉപയോഗിച്ചെന്നും ആവശ്യമായ പരിശോധന നടന്നില്ലെന്നും വിഷയവിദഗ്ധരും ദേശീയ പരീക്ഷ ഏജൻസി യുമായി അടുത്ത ബന്ധമുള്ള മുൻ ഉദ്യോഗസ്ഥരും ആരോപിച്ചു. ചോദ്യങ്ങൾ പരിശോധിക്കാൻ മതിയായ അകാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നും…
ഹൈബി ഈഡൻ എം.പി കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ കേരളം മെട്രോ എന്നാക്കാൻ മെട്രോ എം.ഡി ശിപാർശ നൽകിയതിൽ വിമർശനം ഉയരുന്നു. കൊച്ചിയിലെ ഒരു ജനപ്രതിനിധിയോടും ചോദിക്കാതെയാണ് പേരുമാറ്റാനുള്ള ശിപാർശ മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. കൊച്ചിയിലെ എല്ലാ ജനപ്രതിനിധികളും എറണാകുളം ജില്ലക്കാരനായ മുഖ്യമന്ത്രി വി.ഡി. സതീശനും ഇതിനെതിരെ ശബ്ദിക്കണമെന്നും ഈ ആശയം മുളയിലെ നുള്ളണമെന്നും ആവശ്യമുയരുന്നുണ്ട്.…
വിദേശത്തെ ടെസ്റ്റ് ക്രിക്കറ്റ് പ്രകടനത്തിൽ വിരാട് കോഹ്‌ലിയെക്കാൾ മികച്ചത് സചിൻ ടെണ്ടുൽക്കർ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ഇരുവരുടെയും റെക്കോർഡുകൾ. വിദേശ പിച്ചുകളിലെ മികച്ച ഇന്ത്യൻ ടെസ്റ്റ് ബാറ്റർ കോഹ്‌ലിയാണെന്ന മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിന്റെ പരാമർശത്തിനെതിരെയാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചകൾ സജീവമായിരിക്കുന്നത്. പരിമിത ഓവർ ക്രിക്കറ്റിൽ കോഹ്‌ലി എക്കാലത്തെയും മികച്ച ബാറ്റർ…
കൊൽക്കത്ത: കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തുന്ന ഇന്ത്യ-ബ്രസീൽ ഫുട്ബാൾ സൗഹൃദ മത്സരം ബഹിഷ്കരിക്കാൻ ആരാധകരോട് ആഹ്വാനം ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. വെറും 90 മിനിറ്റ് നീളുന്ന ഒരു മത്സരത്തിനായി ഭീമമായ തുക പാഴാക്കുന്നതിന് പകരം, ആ പണം ബംഗാളിലെ കായികതാരങ്ങളുടെയും ഫുട്ബാൾ അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനായി ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫിഫ ആസിയാൻ കപ്പിൽ നിന്നും പിന്മാറി…
തിരുവനന്തപുരം: മിൽമയിൽ യോഗ്യത ഇല്ലാത്തതിനാൽ പിരിച്ചുവിട്ട കരാർ ജീവനക്കാരനെ പി.എസ്.സി വഴി നിയമിക്കാന്‍ ശ്രമിച്ചതായി പരാതി. മാർക്കറ്റിങ് കൺസൾട്ന്‍റ് തസ്തികയിൽ നിന്നും യോഗ്യത ഇല്ലെന്ന് കണ്ടെത്തിയ ആളയാണ് സീനിയർ മാർക്കറ്റിങ് മാനേജർ തസ്തികയിലേക്ക് പി.എസ്.സി വഴി നിയമിക്കാനാണ് നീക്കം. സംഭവത്തിൽ ക്ഷീരവികസന വകുപ്പിനും മുഖ‍്യമന്ത്രിക്കും പരാതി ലഭിച്ചതായാണ് വിവരം. നിലവിൽ റാങ്ക് പട്ടികയിൽ ഒന്നാമാതാണ് ഇയാൾ.…
പ്രതീകാത്മക ചിത്രം മൊഗാദിശു: ആഫ്രിക്കൻ ഹോൺ തീരത്തെ കടലിൽ സമുദ്രകൊള്ള വീണ്ടും ശക്തമാകുന്നു. 22 ഇന്ത്യൻ പൗരന്മാരുമായി സഞ്ചരിച്ചിരുന്ന രണ്ട് വാണിജ്യ കപ്പലുകൾ യമനും സോമാലിയക്കും സമീപമുള്ള കടലിൽ വെച്ച് കടൽകൊള്ളക്കാർ തട്ടിയെടുത്തതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യു.കെ.എം.ടി.ഒ) അറിയിച്ചു. യമൻ തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെ ഏദൻ ഉൾക്കടലിൽ വെച്ചാണ് ആദ്യ സംഭവം നടന്നത്.…
മുംബൈ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്‍റെ (ISRO) മുൻ ചെയർമാൻ എസ്. സോമനാഥിനെ ആർ.ബി. ഐ സെൻട്രൽ ബോർഡിൽ നിയമിച്ചു. വ്യാഴാഴ്ചയാണ് ഈ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അടുത്ത നാല് വർഷത്തേക്കാണ് നിയമനം. പാർട്ട് ടൈം, നോൺ ഒഫിഷ്യൽ ഡയറക്ടറായാണ് സോമനാഥിനെ നിയമിച്ചിരിക്കുന്നത്. 2025 ജനുവരിയിലാണ് അദ്ദേഹം ഐ.എസ്.ആർ.ഒയിൽ നിന്ന് വിരമിച്ചത്. ശേഷം ബംഗളൂരുവിനടുത്തുള്ള ചാണക്യ യൂനിവേഴ്സിറ്റിയുടെ ചാൻസലറായി…
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളിൽ ആറുവയസ്സുകാരനായ എൽ.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിയെ വഴക്കുപറയുന്നതും…