RSS Amplifier

News source

Korangad News

Korangad News

korangadnews.inSource feed ↗59 articles

Live Last read · last published · next check

Written by

Latest articles

കാഞ്ഞിരത്തിങ്കൽ അന്നമ്മ ജോസഫ് നിര്യാതയായി

കുണ്ടുതോട് : പരേതനായ കാഞ്ഞിരത്തിങ്കൽ ബേബിയുടെ ഭാര്യ അന്നമ്മ ജോസഫ് (88) നിര്യാതയായി. പരേത വളയം താതുകുന്നേൽ കുടുംബംഗാമാണ്. സംസ്ക്കാരം തിങ്കളാഴ്ച്ച (31/8/26) 8: 30 ന് കുണ്ടുതോടുള്ള സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ്‌ ഫൊറോന പള്ളിയിൽ. മക്കൾ : വിജയൻ കാഞ്ഞിരത്തിങ്കൽ (കുണ്ടുതോട്), ശാന്തമ്മ, നിർമ്മല, മോളി, മേരിക്കുട്ടി, മരുമക്കൾ : ലിസി നല്ലുക്കുന്നേൽ (പാലക്കയം), ജോസ് ഇല്ലിക്കൽ (…

നാദാപുരത്ത് മൊബൈല്‍ ഫോണ്‍ കടയില്‍ വന്‍ മോഷണം; കവർന്നത് ഒരു കോടി വില വരുന്ന 92 ഐഫോണുകള്‍

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് മൊബൈല്‍ ഫോണ്‍ കടയില്‍ വന്‍ കവര്‍ച്ച. കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ ഒരു കോടി രൂപ വില വരുന്ന 92 ഐഫോണുകളാണ് കവര്‍ന്നത്. വില്യാപ്പള്ളി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള Apple pro mobile കടയിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് കട പൂട്ടിയത്. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഓണം സെയിലിനായി…

കാട്ടുപോത്തിന്റെ ആക്രമണം: കുറ്റ്യാടിയിൽ യുവാവ് മരിച്ചു

കോഴിക്കോട്: വിലങ്ങാട് വായാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വടക്കേ വായാട് വേലിയേരി സ്വദേശി സുനിൽ ആണ് മരണപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിക്കുന്നതിനിടയിലാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ​പ്രദേശത്ത്…

ഓണപ്പൊലിമയിൽ ചമൽ; അംബേദ്കർ സാംസ്‌കാരിക നിലയത്തിന്റെ വിപുലമായ ആഘോഷം

താമരശ്ശേരി : ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായനശാലയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയുമായി നടത്തിയ വിളംബര ജാഥ, വിവിധ ഓണ മത്സരങ്ങൾ, ഓണസദ്യ, വടംവലി തുടങ്ങിയ പരിപാടികളോടെയാണ് ആഘോഷം നടന്നത്. രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയുമായി നടത്തിയ വിളംബര ജാഥയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ…

കട്ടിപ്പാറയിൽ കാട്ടുപന്നി ശല്യം രൂക്ഷം: വിളവെടുപ്പിന് പാകമായ 250 മൂട് കപ്പ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു

​കട്ടിപ്പാറ : ഗ്രാമപഞ്ചായത്തിലെ പിലാകണ്ടിയിൽ കാട്ടുപന്നിക്കൂട്ടം വൻതോതിൽ കൃഷി നശിപ്പിച്ചു. രണ്ടാം വാർഡ് നിവാസിയായ കർഷകൻ ആലി വി.എം. പിലാകണ്ടിയുടെ വിളവെടുപ്പിന് പാകമായ 250-ഓളം മൂട് കപ്പയാണ് ഇന്നലെ രാത്രിയിൽ കാട്ടുപന്നികൾ നശിപ്പിച്ചത്. ​കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം അതീവ രൂക്ഷമായി തുടരുകയാണ്. കൃഷിനാശം സംഭവിച്ച കപ്പത്തോട്ടം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ്…

ആറുപേരെ കൊലപ്പെടുത്തിയ കൊലകൊമ്പനെപ്പോലും അനുസരണയോടെ നിർ‌ത്തി; ആനപ്പാപ്പാൻ സുലൈഖ ബീവി ഇനി ഓർമ്മ

കൊലകൊമ്പനായ അശോകനെ അഴിച്ച് തീറ്റയെടുക്കാൻ കൊണ്ടുപോകുന്ന സുലൈഖയെയാണ് ഒരുദിവസം ഇസ്മായിൽ‌ കാണുന്നത്. പിന്നീട് 14 വർഷത്തോളം സുലൈഖ അശോകനൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ കൊമ്പൻ അശോകനുമായി എത്തിയ സുലൈഖ കേരളത്തിലെ ആദ്യത്തെ വനിതാ പാപ്പാന്മാരിൽ ഒരാളായി മാറി ആറുപേരെ കൊലപ്പെടുത്തിയ കൊലകൊമ്പനെപ്പോലും അനുസരണയോടെ നിർത്തിയ, കേരളത്തിലെ ആദ്യകാല വനിതാ ആനപ്പാപ്പാൻ സുലൈഖ ബീവി (67)അന്തരിച്ചു. കൊല്ലം ചിതറ വേങ്കൊല്ല…

ബസ് സ്റ്റാൻഡിൽവെച്ച് മോഷണം പ്ലാൻചെയ്തു, സഹോദരങ്ങളെ കൈയോടെ പൊക്കി പോലീസ്; നിരവധി കേസിലെ പ്രതികൾ

കോഴിക്കോട്: കസബ പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ കല്ലായി ചക്കുംകടവ് സ്വദേശികളും സഹോദരങ്ങളുമായ രണ്ടുപേർ പിടിയിൽ. അമ്പലതാഴം എം.പി. വീട്ടിൽ മുഹമ്മദ് ഷിഹാൽ എം.പി (26), മുഹമ്മദ് ഫാസിൽ എം.പി. (24) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച രാത്രി പാളയം ബസ് സ്റ്റാൻഡിലെ പ്രധാന കവാടത്തിന്റെ പടിഞ്ഞാറ് ഭാഗത്തുവെച്ച് പ്രതികൾ കവർച്ചയും ഭവനഭേദനവും ആസൂത്രണം ചെയ്യുന്നതിനിടെ…

കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട 15 കാരൻ മരിച്ചു.

കൊടുവള്ളി​:കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15 ) ആണ് മരിച്ചത്. ​തുടർന്ന് ഫയർഫോഴ്‌സും, സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും, പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തി പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുക്കത്ത് ഓട്ടോറിക്ഷയിടിച്ച് വയോധിക മരിച്ചു

മുക്കം : റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. മുക്കം തച്ചോട്ടിൽ ആമിനക്കുട്ടിയാണ് അപകടത്തിൽ മരണപ്പെട്ടത്.

വാര്യത്ത് വേണുഗോപാലൻ കെനിര്യാതനായി.

താമരശ്ശേരി: വെഴുപ്പൂർ വാര്യത്ത് വേണുഗോപാലൻ കെ(71)നിര്യാതനായി.സഹകരണ സംഘം മുൻ അസി. രജിസ്ട്രാർ ആയിരുന്നു . ഭാര്യ : ശോഭന, മക്കൾ : തുഷാര, അന്തരിച്ച ഋഷികേശ് സഹോദരങ്ങൾ:രഘുനാഥ്(കൊയിലാണ്ടി), സഞ്ജീവൻ(Rtd.SI കേരള പോലീസ്), വിനോദ് കുമാർ(വട്ടോളി).

ആസിം അബ്ദുൽ ഖാദിറിന് ഉപഹാരം നൽകി അനുമോദിച്ചു

​തച്ചംപൊയിൽ പ്രദേശത്ത് നിന്ന് ഇക്കഴിഞ്ഞ നീറ്റ് 2026 പരീക്ഷയിൽ കേരള തലത്തിൽ 143-ാം റാങ്ക് നേടി കോഴിക്കോട് മെഡിക്കൽ കോളേജിൽ MBBS പ്രവേശനം നേടിയ ആസിം അബ്ദുൽ ഖാദിറിനെ (സക്കീർ മാസ്റ്റർ - നുസ്രത്ത് ബീഗം ദമ്പതികളുടെ മകൻ, ഇടകുന്നിമ്മൽ) SDPI തച്ചംപൊയിൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ​തച്ചംപൊയിലിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ സിറാജ് തച്ചംപൊയിൽ, റാഫി തച്ചംപൊയിൽ, അഷറഫ് ഇ.കെ., അബ്ദുൽ അസീസ്,…

വിസ്ഡം കുടുംബ സംഗമം ; കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും മൂല്യബോധം വളർത്താനും ആഹ്വാനം

കൊയിലാണ്ടി : ഭാരവാഹികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ഭാരവാഹികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക, പരസ്പര സഹകരണവും സ്നേഹവും വളർത്തുക, കുടുംബങ്ങളിൽ ഇസ്‌ലാമിക മൂല്യങ്ങളും ധാർമിക ബോധവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി 'ഇല' ഓഡിറ്റോറിയത്തിൽ നടന്ന സംഗമം…

ചെണിയാർ മണ്ണിൽ അബ്ദുള്ള നിര്യാതനായി

പൂനൂർ:അവേലം ചെണിയാർ മണ്ണിൽ അബ്ദുള്ള (80 )നിര്യാതനായി ഭാര്യ: ഖദീജ. മക്കൾ: മജീദ്, അഷ്‌റഫ്‌, ഇക്ബാൽ, കമറുന്നിസ. മയ്യിത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക് പൂനൂർ മഹല്ല് ജുമാ മസ്ജിദിൽ

പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.

താമരശ്ശേരി: കൈതപ്പൊയിൽ - നോളേജ് സിറ്റി റോഡിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. പിക്കപ്പ് വാനിടിച്ച് ഗുരുതരമായി പരിക്കേറ്റ മാനന്തവാടി അഞ്ചുകുന്ന് സ്വദേശി റഷീദ്, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ റംല മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.

ആശുപത്രിയിലേക്ക് പോയ പുതുപ്പാടി സ്വദേശി യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി

താമരശ്ശേരി: ആശുപത്രി യിലേക്ക് എന്ന് പറഞ്ഞു പോയ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കൈതപ്പൊയിൽ തെക്കെപറമ്പിൽ റഷീദിന്റെ ഭാര്യ ജസീനയെയാണ് (30) കാണാതായത്.കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ ആറോടെ കൈതപ്പൊയിലിലെ വീട്ടിൽ നിന്നും താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവർ തിരിച്ചെത്തിയില്ലെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വേണാടി ദാമോദരൻ നിര്യാതനായി

കോളിക്കൽ : പുതിയാ റമ്പത്ത് പരേതനായ മൂത്തോറൻ്റെ മകൻ വേണാടി ദാമോദരൻ ( 68 ) നിര്യാതനായി. ഭാര്യ : ലീലടീച്ചർ ( റിട്ട:അങ്കണവാടി വർക്കർ) മക്കൾ : ദിലിൻകുമാർ, ദിജിൻകുമാർ മരുമകൾ : അൻജലി തടപ്പറമ്പ് സഹോദരങ്ങൾ: ശ്രീധരൻ റേഷൻ വ്യാപാരി കോരങ്ങാട് ),പരേതരായ രാഘവൻ, വേലായുധൻ,പരേതനായ ഗോപാലൻ, പരേതയായ ജാനു സംസ്കാരം കോരങ്ങാട് സ്മശാനം ഉച്ച 2 മണി

കോഴിക്കോട് ബെംഗളൂരു പുതിയ വിമാന സർവീസ് ഒക്ടോബർ 25 മുതൽ

കരിപ്പൂർ: ആകാശ എയർ കോഴിക്കോട് ബെംഗളൂരു സെക്ടറിൽ പുതിയ സർവീസ് ഒക്ടോബർ 25 മുതൽ ആരംഭിക്കും. നിലവിൽ ആകാശ എയറിന്റെ ഒരു വിമാനം കോഴിക്കോട് –ബെംഗളൂരു സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമേ ഒരു സർവീസ് കൂടി അടുത്ത വിന്റർ ഷെഡ്യൂൾ ആരംഭിക്കുന്ന ഒക്ടോബർ 25 മുതൽ ഉണ്ടാകും. തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണു കോഴിക്കോട്ടുനിന്നുള്ള പുതിയ സർവീസ്. രാവിലെ 8.50നു കോഴിക്കോട്ടു നിന്നു പുറപ്പെട്ട് 10 മണിക്ക് ബെംഗളൂരുവിൽ…

കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ വാഹനാപകടം: രണ്ടുപേർക്ക് പരിക്ക്

അടിവാരം : കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ്പ് വാനും ആക്റ്റീവ സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ വയനാട് മാനന്തവാടി അഞ്ചുകുന്ന് സ്വദേശികളായ റഷീദ്, റംല എന്നിവർക്കാണ് പരിക്കേറ്റത്. ​നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേപ്പാളില്‍ മിന്നല്‍ പ്രളയം: എട്ടുമരണം , 105 ഇന്ത്യാക്കാരടക്കം 384 പേരെ കാണാതായി; വീടുകളും വാഹനങ്ങളും ഒലിച്ചുപോയി; ബിഹാറിലും ജാഗ്രതാ നിര്‍ദേശം

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ എട്ടുപേർ മരിച്ചു. 32 പൊലീസുകാരെയും 25 തീർത്ഥാടകരെയും അടക്കം 384 പേരെ കാണാനില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ കാണാതായവരില്‍ 104 പേർ ഇന്ത്യാക്കാരെന്നാണ് പുറത്തുവരുന്ന വിവരം. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. മിന്നല്‍ പ്രളയത്തിൻ്റെ പശ്ചാത്തലത്തില്‍ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലടക്കം ജാഗ്രതാ നിർദേശം…

യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

താമരശ്ശേരി: പൂക്കാട് കുറ്റിക്കാട്ടിൽ അബദുൽ നാസറിൻ്റെ മകൻ ഫാസിൽ (25 ) നെയാണ് വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മാതാവ്: സെക്കീന. സഹോദരങ്ങൾ: സിനാൻ, ഫാദിയ ഫെബിൻ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, തുടർ നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

എളേറ്റിൽ വട്ടോളിയിൽ റോഡ് സൈഡിൽ കഞ്ചാവ് ചെടി കണ്ടെത്തി.

എളേറ്റിൽ: എളേറ്റിൽ വട്ടോളി പൂനൂർ റോഡിൽ മരം മില്ലിന് സമീപം റോഡ് സൈഡിൽ വളർന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി. എളേറ്റിൽ വട്ടോളി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെയാണ് റോഡരികിൽ തഴച്ചുവളർന്ന നിലയിൽ കഞ്ചാവ് ചെടി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. നേരത്തെ ബസ്ബിസ്റ്റാന്റിനടുത്തുള്ള ബിൽഡിംഗിന് മുകളിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. ഏകദേശം അഞ്ചടിയോളം ഉയരമുള്ള ചെടിയാണ് കണ്ടെടുത്തത്. ലഹരിമരുന്ന്…

കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു; മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

കോഴിക്കോട്: കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍ ഓടുന്ന 'സെനോ' എന്ന ബസാണ് മോഷണം പോയത്. കൊയിലാണ്ടി സ്റ്റാന്‍ഡില്‍ നിന്നും കടത്തിയ ബസ് പൊയില്‍ക്കാവിനും ചെങ്ങോട്ടുകാവിനും ഇടയില്‍ വെച്ച് ചെളിയില്‍ താഴുകയായിരുന്നു. ഇതോടെ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. രാവിലെയാണ് ഉടമയും ബസ് ജീവനക്കാരും മോഷണവിവരം അറിഞ്ഞത്. നിലവില്‍, ചെളിയില്‍ പൂണ്ടുപോയ ബസ്…

KSSPU പുതുപ്പാടി ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു​

പുതുപ്പാടി: KSSPU പുതുപ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രശസ്ത ഗാനരചയിതാവ് ബാപ്പുവാവാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പുന്നൂസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് വി.പി. ഇന്ദിര, സംസ്ഥാന കൗൺസിൽ അംഗം ഗംഗാധരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ​സെക്രട്ടറി ശശീന്ദ്രൻ സ്വാഗതവും ദേവി നന്ദിയും പറഞ്ഞ…

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

മമ്പാട്ടുമൂലയിൽ പള്ളിയിൽ മുസ്ലിം സഹോദരങ്ങൾ നമസ്‌കരിക്കുമ്പോൾ അതിനോടുചേർന്ന് തൊട്ടടുത്തുള്ള ക്ഷേത്രത്തിന്റെ ഭാരവാഹികൾ ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങളിലായിരുന്നു. അതിനൊടുവിലാണ്, നമസ്‌കാരം കഴിഞ്ഞെത്തിയവരും പുറമേനിന്നെത്തിയവരുമടങ്ങിയ 800-ഓളം പേർ പള്ളിമുറ്റത്ത് ഒരുമിച്ചിരുന്ന് ഓണസദ്യ കഴിച്ചത്. പള്ളിമുറ്റത്ത് വലിയ പന്തലാണ് ഓണസദ്യയ്ക്ക് ഒരുക്കിയത്. മമ്പാട്ടുമൂല പാറൽ അയ്യപ്പക്ഷേത്രത്തിന്റെ…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; മഴ ശക്തമായി തുടരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ വരുംദിവസങ്ങളിലും മഴ തുടർന്നേക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…

പ്രവാചക പ്രകീർത്തനങ്ങളുടെ ഇശലോർമ്മകളിൽ ഇന്ന് നബിദിനം

താമരശ്ശേരി:പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്മരണയില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. വിപുലമായ പരിപാടികളാണ് സംസ്ഥാനവ്യാപകമായി നടക്കുക. പുലര്‍ച്ചെ നാല് മുതല്‍ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് പ്രവാചക പ്രകീര്‍ത്തന മൗലീദ് പാരായണം തുടങ്ങി. കൂടാതെ നബിദിന ഘോഷയാത്രകളും കുട്ടികളുടെ കലാപരിപാടികളും അന്നദാനവും അരങ്ങേറും. നബിദിന സന്ദേശറാലിയില്‍ മത– സാമുദായിക– രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍…

പാഞ്ചജന്യം സാംസ്കാരിക വേദി ഓണാഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

​ താമരശ്ശേരി: മൂന്നാംതോട് പാഞ്ചജന്യം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മെമ്പർമാരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. മൂന്നാംതോടിന്റെ സമഗ്ര വികസനത്തിനും കാർഷിക മേഖലയ്ക്കും നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങളെ മുൻനിർത്തി വാഴാമ്പറ്റ ഗോവിന്ദൻകുട്ടി നായരെ ചടങ്ങിൽ ആദരിച്ചു. റിട്ടയേർഡ് തഹസിൽദാർ (വൈത്തിരി) ടി. വിശ്വനാഥൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ​ബീഷ്…

ഷാര്‍ജയിലെ കെട്ടിടത്തിന്റെ ജനലിലൂടെ താഴേക്ക് വീണു; മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് മുഗ്രാള്‍ സ്വദേശി മുഹാറക് അലിയുടെ മകള്‍ സഫയാണ് മരിച്ചത്. വേനലവധിക്ക് ശേഷം നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് സഫയും കുടുംബവും നാട്ടില്‍ നിന്ന് ഷാര്‍ജയിലേക്ക് മടങ്ങിയെത്തിയത്. ഏഴ് വയസുകാരിയാണ് സഫ. ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അതീവ ദാരുണമായ…

പുലിവലത്തിൽ നഫീസ നിര്യാതയായി

എളേറ്റിൽ: ഒഴലക്കുന്ന് പുലിവലത്തിൽ പരേതനായ പി.സി. അബൂബക്കറിന്റെ ഭാര്യ നഫീസ (68) നിര്യാതയായി. മക്കൾ:റാബിയ, മുനീറ, ഹബീബ. മരുമക്കൾ: റഫീഖ് തേക്കുംതോട്ടം, അബ്ദുറഹ്മാൻ മടത്തുംപൊയിൽ, ഷരീഫ് കാരുകുളങ്ങര. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:30ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.

മദാരിമുക്ക് എംപി അഷ്റഫ് നിര്യാതനായി

താമരശ്ശേരി:മദാരിമുക്ക് എംപി അഷ്റഫ് നിര്യാതനായി. ഭാര്യ ബുഷ്‌റ മക്കൾ മുഹമ്മദ്ലി,സിനാൻ,ആയിഷദില്ഷാന മരുമക്കൾ ഫാസിൽ,മുബ്ബഷിറ സഹോദരന്മാർ കാദർ np,ലതീഫ് np മാതാവ് സൈനബ np പിതാവ് പരോതനായ കുഞ്ഞാപ്പ മയ്യത്ത് നമസ്കാരം.വൈകിട്ട് 4.15 ന് ചിങ്ങണം പൊയിൽ മസ്ജിദിൽ

വാതല്ലുകുന്നേൽ ആൻ്റണി വി. ജെ നിര്യാതനായി.

തലയാട്: വാതല്ലുകുന്നേൽ ആൻ്റണി വി. ജെ (ജോയ് 69 റിട്ടയേഡ് നേവി ഉദ്യോഗസ്ഥനും, റിട്ട. സീനിയർ മാനേജരുമായ (യൂണിയൺ ബാങ്ക് ഇടപ്പള്ളി) നിര്യാതനായി. ഭൗതിക ശരീരം തിങ്കളാഴ്ച (24/08/2026) വൈകിട്ട് 6 മണിയോടു കൂടി സ്വഭവനത്തിൽ എത്തിക്കുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ ചൊവാഴ്ച (25/08/2026) രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തലയാട് സെൻ്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.* ഭാര്യ മോളി ആൻ്റണി പുല്ലുരാംപാറ കല്ലം പ്ലാക്കൽ…

ഇന്നും നബിദിനത്തിനും റേഷൻ കടകൾ തുറക്കണമെന്ന് സർക്കാർ;  വ്യാപാരികൾക്കിടയിൽ പ്രതിഷേധം

മലപ്പുറം: ഓണത്തോടനുബന്ധിച്ച് ഞായറാഴ്ചയിലെയും നബിദിനത്തിലെയും പൊതു അവധികൾ പുനഃക്രമീകരിച്ച് റേഷൻ കടകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന സർക്കാർ നിർദേശത്തിൽ റേഷൻ വ്യാപാരികൾക്കിടയിൽ പ്രതിഷേധം. ഞായറാഴ്ച അവധിയും 25 ചൊവ്വാഴ്ചയിലെ നബിദിന അവധിയുമാണ് സർക്കാർ മാറ്റിയത്. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും തുറക്കണമെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്. പകരമായി ഈമാസം 27 വ്യാഴാഴ്ചയും അടുത്ത…

കട്ടിപ്പാറ നസ്‌റത്ത് യു പി സ്‌കൂളിൽ നസ്രത്തോണം ഓണാഘോഷംനടത്തി

കട്ടിപ്പാറ : കട്ടിപ്പാറ നസ്‌റത്ത് യുപി സ്കൂളിൽ നസ്‌റത്തോണം ഓണാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. അധ്യാപകരും കുട്ടികളും ചേർന്നൊരുക്കിയ സമൂഹ പൂക്കളം കണ്ണിനാനന്ദകരമായി. മാവേലി മന്നനെ വരവേറ്റുകൊണ്ട് മലയാള മങ്കമാർ പരിപാടികൾ ആസ്വദിക്കാനും മറ്റുമായി അണിനിരന്നു. തവളച്ചാട്ടം, സുന്ദരിക്ക് പൊട്ടുകുത്തൽ, ബോൾ പാസിങ് , വടംവലി , കസേരകളി തുടങ്ങിയ മത്സരങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി…

നീലിക്കണ്ടി മുഹമ്മദ് കോയ നിര്യാതനായി

പൂനൂർ: വട്ടോളി ബസാർ പരേതനായ നീലിക്കണ്ടി അതൃമാൻ്റെ മകൻ നീലിക്കണ്ടി മുഹമ്മദ് കോയ ( 74 ) നിര്യാതനായി. കെ എൻ എം മർക്കസ്സുദ്ദഅവ വട്ടോളി ബസാർ യൂണിറ്റ് പ്രസിഡണ്ടായിരുന്നു. ഭാര്യ : സഫിയ നന്മണ്ട മാതാവ്: പരേതയായ ഇമ്പിച്ചി ആയിഷ മക്കൾ : അനീസ് എൻ കെ [ ഐ എസ് എം മർകസ്സുദ്ദഅവ മണ്ഡലം സെകട്ടറി] ബാസിമ ,ജാസിറ മരുമക്കൾ: ജാസിറ കല്ലുരുട്ടി , മുഹമ്മദലി ഉള്ള്യേരി, മുജീബ് ചീക്കിലോട് സഹോദരങ്ങൾ: എൻ കെ എം സകരിയ്യ ( കെ എൻ എം…

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. അടൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് സുപ്രധാന നിരീക്ഷണം. സംഭവത്തെക്കുറിച്ച് മീഡിയവൺ നൽകിയ വാർത്തയും ഹൈക്കോടതിയുടെ ഉത്തരവിൽ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ട്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പറയുന്ന സുരക്ഷാ…

പുതിയമ്പ്ര അബൂബക്കർ നിര്യാതനായി

തച്ചംപൊയിൽ :തച്ചംപൊയിലിലെ സജീവ ഇസ്‌ലാഹീ പ്രവർത്തകൻ പുതിയമ്പ്ര അബൂബക്കർ 65 (ചാലക്കര) മരണപ്പെട്ടു. കുറച്ച് കാലമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. ഭാര്യ: ജമീല. മക്കർ : അസ്‌ലം, ഹസീന, അനീഷ. മരുമക്കൾ: മുജീബ്, സനീദ്,നാജിയ . മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ.

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

തൃശ്ശൂര്‍: ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎല്‍എ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ഡിവൈഎഫ്‌ഐയുടെ വനിത അധ്യക്ഷയായി ചിന്താ ജെറോം എത്തും. ആലപ്പുഴയില്‍ നിന്നുള്ള ആര്‍ രാഹുലാണ് ട്രഷറര്‍. തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ എ എ റഹീം ആണ് പ്രഖ്യാപനം നടത്തിയത്. 25 അംഗ സെക്രട്ടറിയേറ്റിനെയും പ്രഖ്യാപിച്ചു. ഷബീര്‍ പി, നിഖില്‍ ബാബു എന്നിവരാണ് വൈസ്…

വിദ്യാര്‍ഥി പഞ്ചായത്തു കുളത്തില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: പെരുമണ്ണയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കുറുമോറ്റുമ്മല്‍ സഹല്‍ (17) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; നാളെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്, ഉത്രാടനാളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിവസം നിലവില്‍ മഴ…

ഞായറാഴ്ചയും റേഷൻ കട തുറന്നു കിറ്റ് വിതരണം നടത്തും

തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത ഉറപ്പുവരുത്തുക, ഗുണനിലവാരം ഉയര്‍ത്തുക എന്നതിനായിരുന്നു പ്രഥമ പരിഗണന. ഓണക്കിറ്റുകൾ എല്ലാ റേഷൻ കടകളിലും എത്തിച്ചു. ഞായറാഴ്ച പോലും റേഷൻ കട തുറന്നു കിറ്റ് വിതരണം നടത്തും. കിറ്റിന്റെ പേരിലുള്ള വിവാദം അടിസ്ഥാനരഹിതമെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.ഇന്നത്തോടെ എല്ലാ റേഷന്‍ കടകളിലും കിറ്റി വിതരണം പൂര്‍ത്തിയാകും.…

താമരശ്ശേരിയിൽ മൊബൈൽ ഷോപ്പിൽ നിന്ന് ഹെഡ്സെറ്റ് മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

​ താമരശ്ശേരി : താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന 'സിയ മൊബൈൽ' എന്ന സ്ഥാപനത്തിൽ നിന്ന് യുവാവ് ഹെഡ്സെറ്റ് മോഷ്ടിച്ചു. ഫോൺ മാറ്റിയെടുക്കാനെന്ന വ്യാജേന കടയിലെത്തിയ യുവാവാണ് ജീവനക്കാരുടെ ശ്രദ്ധതിരിച്ച് തന്ത്രപൂർവ്വം ഹെഡ്സെറ്റ് കവർന്നത്.

ഓണം അവധി: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്, വാഹനങ്ങളുടെ നീണ്ട നിര

താമരശ്ശേരി : ഓണം അവധി പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. വയനാട്ടിലേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെയും നാട്ടിലേക്ക് മടങ്ങുന്നവരുടെയും വാഹനങ്ങളുടെ വൻ തിരക്ക് കാരണം മണിക്കൂറുകളോളമാണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടത്. അവധി ദിനങ്ങൾ ആഘോഷിക്കാൻ വയനാട്ടിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനവാണ് കുരുക്ക് രൂക്ഷമാക്കിയത്. ഇതോടൊപ്പം ചുരത്തിലെ…

അടിവാരം ബസ് സ്റ്റോപ്പുകൾ നിലനിർത്തണം LDF

പുതുപ്പാടി: അടിവാരത്തെ ബസ് സ്റ്റോപ്പ് നിർത്തലാക്കിയ പഞ്ചായത്തിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് LDF നേതൃത്തത്തിൽ വിശദികരണ പൊതുയോഗം നടത്തി. അടിവാരത്തെ രൂപികരിച്ച സർവ്വകക്ഷി നേതൃത്തിൽ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു. യോഗം കെസി വേലായുധൻ ഉത്ഘാടനം ചെയ്തു. ടി എം. പൗലോസ്, എം ഇ ജലിൽ,ടി എ മൊയ്തിൻ , പി ആർ രാകേഷ്, ഷാജു ചെള്ളാടം, ലാലി ജോസ് സംസാരിച്ചു. പിവി മുരളിധരൻ സ്വഗതവും. ഷിഹാബ് അടിവാരം…

താമരശ്ശേരി GHSSൽ ഓണാഘോഷത്തിനിടെ സംഘർഷം; പ്ലസ് വൺ വിദ്യാർത്ഥികളെ മർദിച്ച് പ്ലസ് ടു വിദ്യാർത്ഥികള്‍

താമരശ്ശേരി: സ്കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ മർദ്ദിച്ചു. താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ​ഒരേ ഡ്രസ്സ് കോഡിൽ എത്തിയ പ്ലസ് വൺ വിദ്യാർത്ഥികൾ ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നത് പ്ലസ് ടു വിദ്യാർത്ഥികൾ തടഞ്ഞതാണ് തർക്കത്തിലും തുടർന്ന് മർദ്ദനത്തിലും കലാശിച്ചത്. ഏതോ ആയുധമുപയോഗിച്ചാണ് മർദ്ദനമേൽപ്പിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. ​സംഭവത്തിൽ പ്ലസ്…

കിടപ്പ് രോഗികളുടെ ഗൃഹ സന്ദർശനം നടത്തി

താമരശ്ശേരി : സുരക്ഷാ പെയിൻ പാലിയേറ്റീവ് താമരശ്ശേരി സോണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി, കട്ടിപ്പാറ, ഉണ്ണികുളം, , പുതുപ്പാടി, ഓമശ്ശേരി കൊടുവള്ളി കിഴക്കോത്ത് എന്നീ പ്രദേശത്തെ 18 ഓളം മേഖല കമ്മിറ്റികളും വളണ്ടിയർമാരും സുരക്ഷാ പാലിയേറ്റീവിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് പാലിയേറ്റീവ് ദിനാചരണവും കിടപ്പുരോഗികളുടെ ഗൃഹ സന്ദർശനവും നടത്തി . താമരശ്ശേരി നോർത്തിലെ മേഖലയിൽ വളണ്ടിയർമാരുടെ ഗൃഹ സന്ദർശനം നടന്നു…

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷ പരിപാടിക്കിടെ എംഡിഎംഎ പിടികൂടി

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷ പരിപാടിക്കിടെ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽ നിന്നും ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എക്‌സൈസിന്റെ വാഹനം കണ്ടതോടെ പേടിച്ച വിദ്യാർഥികൾ വാഹനത്തിൽ നിന്നും ഇറങ്ങി പുറത്തേക്കോടി. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് വിദ്യാർഥികളെ പ്രതിയാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ…

മുള്ളാപൊയിൽ അലീമ ഹജ്ജുമ്മ നിര്യാതയായി.

എളേറ്റിൽ: ചളിക്കോട് മുള്ളാപൊയിൽ പരേതനായ സെയിദൂട്ടി ഹാജി യുടെ ഭാര്യ അലീമ ഹജ്ജുമ്മ നിര്യാതയായി. മക്കൾ: സുബൈദ, ജമീല. മരുമക്കൾ : അബ്ദുറഹ്മാൻ മാസ്റ്റർ, അബൂബക്കർ. മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മാസ്ജിദിൽ.

കോരങ്ങാട് പിക്കപ്പ് വാനിന് പിന്നിൽ ബസിടിച്ച് അപകടം.

​ താമരശ്ശേരി: സംസ്ഥാനപാതയിലെ കോരങ്ങാട് ബസ് പിക്കപ്പ് വാനിന് പിന്നിലിടിച്ച് അപകടം. പൂനൂർ ഭാഗത്തുനിന്ന് താമരശ്ശേരിയിലേക്ക് വരികയായിരുന്ന തടി കയറ്റിയ പിക്കപ്പ് വാനിന് പിന്നിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ​ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു തടികൾ തോട്ടിലേക്ക് വീഴുകയും ചെയ്തു. ആർക്കും കാര്യമായ പരിക്കില്ല.

ബ്രാഞ്ച് വഴിയുള്ള പണം പിന്‍വലിക്കല്‍; ചാര്‍ജുമായി എസ്ബിഐ

മുംബൈ: ബാങ്ക് ശാഖകള്‍ വഴി പണം പിന്‍വലിക്കുന്നതിനുള്ള ചാര്‍ജുകളില്‍ മാറ്റം വരുത്തി എസ്ബിഐ. ബേസിക് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ പണം പിന്‍വലിക്കുമ്പോഴാണ് ചാര്‍ജ് നല്‍കേണ്ടി വരിക. നാല് ഇടപാട് വരെ ബാങ്ക് ബ്രാഞ്ചില്‍ സൗജന്യമായിരിക്കും. നാല് ഇടപാട് കഴിഞ്ഞാല്‍ ഇടപാടൊന്നിന് 15 രൂപയും ജിഎസ്ടിയും നല്‍കണം. എന്നാല്‍, ഡിജിറ്റല്‍ ഇടപാടുകള്‍ ബേസിക് സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് പൂര്‍ണമായും…

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിച്ചു പങ്കെടുപ്പിക്കേണ്ടതില്ല-മന്ത്രി ഷാജി

ആലപ്പുഴ: പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ അംഗങ്ങളെയും ഹരിതകർമസേനാംഗങ്ങളെയും നിർബന്ധിച്ചു പങ്കെടുപ്പിക്കേണ്ടതില്ലെന്ന് മന്ത്രി കെ.എം. ഷാജി. അംഗങ്ങൾക്കു താത്പര്യമുണ്ടെങ്കിൽ മാത്രം പങ്കെടുത്താൽ മതി. ‘ഓണം കുടുംബശ്രീക്കൊപ്പം’ ഓണം വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിനനുസരിച്ച് കുടുംബശ്രീയിലും…