RSS Amplifier

Podcast

Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

dillidalipodcast.comSource feed ↗12 episodes

Live Last read · last published · next check

Latest episodes

Saves to your Listen queue, to pick up on another day or another device.

കരുവാറ്റയിലെ കൊലപാതകവും കേരളത്തിന്റെ മാനസികാവസ്ഥയും Dr P.N. Suresh Kumar, Psychiatrist, talks

കോഴിക്കോട് ചേതന Center for Neuro Psychiatry ഡയറക്ടർ ഡോക്ടർ പി . എൻ . സുരേഷ് കുമാറുമായുള്ള ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്.കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിലെ രാസലഹരി ഉപയോഗത്തെക്കുറിച്ചും അതിൻ്റെ വ്യാപനത്തിനുള്ള സാമൂഹ്യകാരണങ്ങളെക്കുറിച്ചും മാതാപിതാക്കൾക്കും വിദ്യാലയങ്ങൾക്കും സമൂഹത്തിനും സർക്കാരിനും എന്തുചെയ്യാൻ കഴിയുമെന്നും മാനസികാരോഗ്യ വിദഗ്ധനായ ഡോക്ടർ അനുഭവത്തിന്റെ വെളിച്ചത്തിൽ…

Play

ചരിത്രത്തിന്റെ ഇര: 1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകളിൽ ഒരാൾ , സുഖ്ദേവ് സിംഗ്

കോൺഗ്രസ്സ് പാർട്ടിയുടെ ഡൽഹിയിലെ മുൻ നേതാവും എം .പി യുമായിരുന്ന സജ്ജൻകുമാർ ആഗസ്ത് ഇരുപതിന് അന്തരിച്ചു . 1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പങ്കിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവിലിരിക്കവേയാണ് എൺപതാം വയസ്സിൽ അന്തരിച്ചത്.ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ഈ ലക്കം 1984 ലെ കലാപത്തിന്റെ ജീവിച്ചിരിക്കുന്ന ഒരിരയുടെ ജീവിതത്തെക്കുറിച്ചാണ്. ഡൽഹിയിലെ ടാക്സി ഡ്രൈവറായ സുഖ് ദേവ് സിംഗിന്റെ ജീവിതം.A podcast by S.…

Play

എം പി പരമേശ്വരൻ എന്ന നവമലയാളി Interview with G. Sajan

എം .പി . പരമേശ്വരൻ എന്ന നവമലയാളിദില്ലി -ദാലി പോഡ്‌കാസ്റ്റ് സമർപ്പിക്കുന്ന ആദരാഞ്ജലി പോഡ്‌കാസ്റ്റ് സംഭാഷണം : ജി. സാജൻ / എസ്. ഗോപാലകൃഷ്ണൻ ശാസ്ത്രപ്രചാരകനും എഴുത്തുകാരനും തിരുവനന്തപുരം ദൂർദർശൻ കേന്ദ്രത്തിന്റെ മുൻ മേധാവിയും എം. പി പരമേശ്വരനുമായി വളരെ അടുപ്പമുണ്ടായിരുന്നയാളുമായ ജി . സാജനുമായുള്ള സംഭാഷണത്തിൽ ആ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്നു.

Play

മഹത്തായ സംഗീതത്തിന് ഒരാമുഖം: ഉസ്താദ് സലാമത് അലി ഖാൻ - ഉസ്താദ് നസാക്കത്ത് അലി ഖാൻ സഹോദരന്മാർ

സുഹൃത്തേ,ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കം ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതപ്രതിഭകളായ രണ്ടു സഹോദരന്മാരെക്കുറിച്ചാണ്. ഉസ്താദ് സലാമത് അലി ഖാനും ഉസ്താദ് നസാക്കത്ത് അലി ഖാനും. രാജ്യത്തിന്റെ 1947 ലെ രാഷ്ട്രീയവിഭജനത്തിനു ശേഷം അവർ പാകിസ്ഥാനിലേക്ക് പോയെങ്കിലും ഇന്നും ആ സംഗീതം ഉപഭൂഖണ്ഡത്തിന്റെ സഞ്ചിത സംഗീതസംസ്കാരത്തിൻ്റെ നിത്യയൗവ്വനമായി തുടരുന്നു. അവർ പാടിയതിൽ നിന്നുള്ള…

Play

ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി'ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ : ഒരു അനുഭവപ്രവേശിക

പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി'ക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ : ഒരു അനുഭവപ്രവേശിക മൂലകൃതിയിലെ ആദ്യ മൂന്നുശ്ലോകങ്ങൾ, അമ്പാടി മീനാക്ഷിയമ്മ എഴുതിയ സുഖബോധിനി ഭാഷാവ്യാഖ്യാനം, കുമാരനാശാന്റെ പരിഭാഷ, ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പരിഭാഷ എന്നിവ കോർത്തിണക്കി തയ്യാറാക്കിയതാണ് ഈ അനുഭവപ്രവേശിക.കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു സ്നേഹപൂർവ്വം എസ് .…

Play

രാജാവ് നഗ്നനാണ് എന്ന് കുട്ടികൾ വിളിച്ചുപറഞ്ഞ സമരം : Interview with Amrith Lal on the CJP agitation

നരേന്ദ്ര മോദി ഭരണകൂടത്തെ അടിമുടി വിറപ്പിച്ച ചെറുപ്പക്കാരുടെ സമരത്തെ കുറിച്ച് Hindustan Times ദിനപത്രത്തിലെ മുതിർന്ന പത്രപ്രവർത്തകൻ അമൃത് ലാലുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്

Play

ഒരു കാർട്ടൂൺ ഉണർത്തിയ രാമായണമാസ ചിന്തകൾ : ഗാന്ധിയും രാമനും

സബർമതി ആശ്രമത്തിലെ അന്തേവാസികൾ ഗാന്ധിജിയോട് പ്രാർത്ഥിക്കാൻ ആശ്രമത്തിൽ ഒരു ക്ഷേത്രം പണിയണമെന്നഭ്യർത്ഥിച്ചു. ഗാന്ധിജി പറഞ്ഞു : 'ഏത് തുറസ്സായ സ്ഥലവും ദേവാലയമാണ്. തുറസ്സിന്റെ മേലാപ്പ് നീലാകാശവും അതിരുകൾ കിഴക്കും പടിഞ്ഞാറും തെക്കും വടക്കുമാണ്'കേരളത്തിലെ രാമായണമാസാരംഭത്തിൽ കാർട്ടൂണിസ്റ്റ് ഇ. പി. ഉണ്ണി അയച്ചുതന്ന വായാനാശംസാ കാർട്ടൂൺ ഉണർത്തിയ ചിന്തകളാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് : ഗാന്ധിയും…

Play

250-ാം പിറന്നാളിൽ അമേരിക്കയെ നോക്കുമ്പോൾ നാം എന്താണ് കാണുന്നത്? | Zohran Mamdani | മലയാളം

"അമേരിക്ക നിർമ്മിക്കപ്പെട്ടത് അധികാരവും സ്വാധീനവും സമ്പത്തും കൈവശമുണ്ടായിരുന്നവർ പടിയ്ക്കുപുറത്ത് നിർത്തിയവരുടെ കൈകളാലാണ്. ലോകം അമേരിക്കയിലേക്ക് അയച്ചത്, അധികാരം എന്നത് എപ്പോഴും മറ്റാരുടെയോ കൈവശമുള്ള ഒന്നാണെന്ന് ജീവിതം മുഴുവൻ അനുഭവിച്ച മനുഷ്യരെയായിരുന്നു—കുടിയേറ്റക്കാരെ."അമേരിക്കയുടെ 250-ാം പിറന്നാളിനോടനുബന്ധിച്ച്, ന്യൂയോർക്ക് സിറ്റി മേയർ Zohran Kwame Mamdani നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ…

Play

വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ? A podcast based on poem by Vishnunarayanan Namboothiri

കാകാ കാലേൽകർ ഒരിക്കൽ ഗുരുവായ ഗാന്ധിജിയെ ഗർസപ്പ വെള്ളച്ചാട്ടം കാണാൻ വിളിച്ചു.ഗാന്ധിജി പറഞ്ഞു: സ്വാതന്ത്ര്യസമരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. ശിഷ്യൻ : ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ...വരൂ .ഗാന്ധിജി : മഴത്തുള്ളി അതിനും എത്രയോ മുകളിൽ നിന്നാണ് വരുന്നത് .ഈ അനുഭവം വിഷ്ണുനാരായണൻ നമ്പൂതിരി മനോഹരമായ കവിതയാക്കി .1975 ജൂലായ് മാസത്തിൽ എഴുതിയ 'ഗാന്ധിദർശനം' എന്ന…

Play

മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ്: അമേരിക്കൻ കവി Rowan Ricardo Philips

മെസ്സി , അവർ വിചാരിക്കുന്നത് അവർക്ക് നിന്നെ അറിയാമെന്നാണ് ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം അമേരിക്കൻ കവി Rowan Ricardo Philips ലയണൽ മെസ്സിയോടുള്ള ആദരസൂചകമായി 2019 ൽ The Paris Review ൽ എഴുതിയ ധ്യാനാത്മകമായ ആദരലേഖനത്തിന്റെ മലയാളം പോഡ്‌കാസ്റ്റ് രൂപം

Play

വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ: Beyond the Lines: E.P. Unny on Marjane Satrapi

"അവർ അതീവ ദുഃഖിതയായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ , അവർക്ക് ഒരു കത്തെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആ കലാകാരിയ്ക്ക് എൻ . രാജത്തിന്റെ ഒരു വയലിൻ സംഗീതം അയച്ചുകൊടുക്കുമായിരുന്നു . സംഗീതം ഒരു പക്ഷേ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമായിരുന്നു " : ഇ . പി . ഉണ്ണി ദുഃഖം കാരണമാണ് വിശ്രുത കോമിക് ആര്ട്ട് കലാകാരിയും ആക്ടിവിസ്റ്റും ചലച്ചിത്രകാരിയുമായ Marjane Satrapi (ഇറാൻ -ഫ്രഞ്ച് ജീവിതം) അൻപത്തിയാറാം…

Play

യുവപാറ്റകളും സിനിക്കുകളും A podcast by S. Gopalakrishnan

യുവപാറ്റകളും സിനിക്കുകളും ദില്ലി -ദാലിയുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

Play