RSS Amplifier

News source

Dailymalayaly

Ireland Malayaly, Ireland Malayali, Irish malayali, Malayalam news, Daily malayaly, Digital Malayalam News, Kerala, Malayalam newspaper, UK Malayali, India, Gulf, World, Malayalam Breaking News, Latest Updates, Latest Malayalam News Online, Dailymalayali, Malayaly, Malayali Irish, malayaly, NRI news, Malayalee association, Kerala politics, Latest Malayalam News Online, Breaking News Kerala, India Politics News, Events, Sports News, Movie News, Gulf malayali, Australian Malayali

dailymalayaly.comSource feed ↗20 articles

Live Last read · last published · next check

Latest articles

വയോജന ആരോ​ഗ്യത്തിന്റെ സന്ദേശവുമായി ഏറ്റുമാനൂരിൽ നടന്ന വാക്കത്തോൺ വർണാഭമായി

ഏറ്റുമാനൂർ :ലോക സീനിയർ സിറ്റിസൺ ദിനാചരണത്തിന്റെ ഭാ​ഗമായി ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് കേരള ജില്ലാ കമ്മിറ്റിയും മാർ സ്ലീവാ മെഡിസിറ്റി പാലായും ചേർന്നു സംഘടിപ്പിച്ച വാക്കത്തോൺ - 2026 വർണാഭമായി. 250ൽ പരം സീനിയർ സിറ്റിസൺ അം​ഗങ്ങളാണ് വയോജനആരോ​ഗ്യത്തിന്റെ സന്ദേശവുമായി വാക്കത്തോണിൽ അണിനിരന്നത്. കോട്ടയം ജില്ലയിലെ 21 സീനിയർ സിറ്റിസൺസ് യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കാൻ എത്തിയിരുന്നു.…

രാഹുലിന് മുൻപിൽ മുട്ടുമടക്കി ദില്ലി പോലീസ്

ന്യൂഡൽഹി: കഴിഞ്ഞ ജൂലൈ 20-ന് പാർലമെന്‍റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെ പരിക്കേറ്റ വിദ്യാർഥിയുടെ പരാതിയിൽ ഒടുവില്‍ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഈ നീക്കം. പരുക്കേറ്റ സഹിൽ ലോചാബ് എന്ന വിദ്യാർത്ഥിയുമായി ഡൽഹി പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ രാഹുൽ ഗാന്ധി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അവിടെനിന്ന്…

ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ അനുനയിപ്പിക്കാൻ അച്ഛനും അമ്മയും ഒടുവിൽ മൂന്നു പേരും..!

മുംബൈ :മഹാരാഷ്ട്രയിൽ കുന്നിൻമുകളിൽനിന്നു താഴെവീണ് അച്ഛനും അമ്മയും മകനും മരിച്ചു. കുന്നിന്റെ വശത്ത് കുത്തനെയുള്ള ഭാഗത്തു കയറിനിന്ന് ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ അനുനയിപ്പിക്കാൻ അച്ഛനും അമ്മയും ശ്രമിക്കുന്നതിനിടെ യുവാവ് താഴെവീഴുകയായിരുന്നു. നിയന്ത്രണം നഷ്ട‌പ്പെട്ട പിതാവും താഴേക്കു വീണു. ഇതു കണ്ടുനിന്ന അമ്മയും വീഴുകയായിരുന്നു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖവ്ദ കുന്നിൽ രാവിലെ പത്തു മണിയോടെയാണ്…

തോളൂരിൽ വീട്ടിൽ വൻ കവർച്ച...!

തൃശൂർ: പേരാമംഗലം തോളൂരിൽ വീട്ടിൽ വൻ കവർച്ച. വസ്ത്രവ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. തോളൂർ നാലകത്ത് ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മകളുടെ കല്യാണത്തിനായി വാങ്ങി വച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.പറപ്പൂരിൽ ഓലാല എന്ന പേരിൽ തുണിക്കട നടത്തുകയാണ് ഷക്കീർ. ഓണം പ്രമാണിച്ച് കടയിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ ഷക്കീറും കുടുംബവും കടയിൽനിന്ന് പുലർച്ചെ ഒന്നരയ്ക്കാണ്…

പ്രവാസി മലയാളികളെ കണ്ണീരണിയിച്ച് ഏഞ്ചൽ ജെറോം..

യുകെ: ഓഗസ്റ്റ് ഒന്നിന് അന്തരിച്ച ഏഞ്ചൽ ജെറോമിന്റെ സ്മരണകൾ പങ്കുവെച്ചുകൊണ്ടുള്ള പബ്ലിക് വ്യൂയിങും ഹോംഗോയിങ് സർവീസും 2026 ഓഗസ്റ്റ് 24 തിങ്കളാഴ്ച നടക്കും. ക്രൈസ്റ്റ്‌വേ ചർച്ചിന്റെ നേതൃത്വത്തിൽ ബാസിൽഡണിലെ ബേസിൽഡൺ സ്പോർട്സ് ആൻഡ് ലെഷർ ക്ലബ്ബിൽ ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഏഞ്ചൽ ജെറോമിന്റെ ജീവിതത്തെ നന്ദിയോടെയും സ്നേഹത്തോടെയും ഓർക്കുന്നതിനും, അവരുടെ സ്മരണകൾ…

പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പൊലീസ് സ്റ്റേഷനിൽ രാഹുൽ ഗാന്ധി

ദില്ലി: സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്. കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം…

സൊമാലിയൻ കടൽ കൊള്ളക്കാർ കപ്പൽ റാഞ്ചിയതായി റിപ്പോർട്ട്. നിരവധി ഇന്ത്യക്കാരും ബന്ദികൾ

ന്യൂഡൽഹി: സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടതായി റിപ്പോർട്ട്. തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളുമായി പോവുകയായിരുന്ന കാമറൂൺ പതാക വഹിച്ച എം.വി ലുതുഫ് എന്ന കപ്പലാണ് തിങ്കളാഴ്ച സൊമാലിയയിലെ പണ്ട്‌ലാൻഡ് തീരത്തുവച്ച് കൊള്ളക്കാർ പിടിച്ചെടുത്തത്. പണ്ട്‌ലാൻഡിലെ ഐൽ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് 3.5 നോട്ടിക്കൽ മൈൽ അകലെവച്ചാണ് കപ്പൽ റാഞ്ചിയതെന്ന് സൊമാലിയൻ…

ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി. ഇ ഡി അപസര്‍പ്പക കഥകള്‍ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നതും ദുരൂഹമാണെന്ന് ദേശാഭിമാനി ആരോപിച്ചു. ഇ ഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിലാണ് വിമര്‍ശനം.'മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ…

സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഡിവൈഎഫ്ഐ.

തൃശൂർ: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച 'മിസ' നാടകത്തിൻ്റെ ദൃശ്യങ്ങൾ വെട്ടിയെടുത്ത് സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഡിവൈഎഫ്ഐ. നാടകത്തിൻ്റെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് സദാചാര ആക്രമണം നടത്തുന്നതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വ്യക്തമാക്കി. നാടകത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാത്തവരാണ്…

മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രം.

ഡൽഹി : രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രം. ഓഗസ്റ്റ് 24 മുതൽ ടെലികോം ഓപ്പറേറ്റർമാർക്ക് ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടിവരുമെന്ന് പിടിഐ വാർത്താ ഏൻസി റിപ്പോർട്ടു ചെയ്യുന്നു. പുതിയ സിം കാർഡ് അനുവദിക്കുന്നതിന് ഇനി പരിശോധനയും നിയന്ത്രണവും വേണ്ടിവരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.അനുവദനീയമായ പരിധി കഴിഞ്ഞും പുതിയ മൊബൈൽ കണക്ഷൻ…

100 ദിന കർമപദ്ധതി 50 ദിവസങ്ങൾ പിന്നിട്ടപ്പോൾ ലക്ഷ്യമിട്ട പദ്ധതികളിൽ പൂർത്തിയായത് നാമമാത്രം.

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിൻ്റെ പ്രഥമ 100 ദിന കർമപദ്ധതി 50 ദിവസങ്ങൾ പിന്നിട്ടപ്പോൾ ലക്ഷ്യമിട്ട പദ്ധതികളിൽ പൂർത്തിയായത് നാമമാത്രം. 50 സർക്കാർ വകുപ്പുകളിലായി ആകെ 602 പദ്ധതികളാണ് 100 ദിവസത്തിനകം പൂർത്തിയാക്കാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതിൽ 2.6 ശതമാനം മാത്രമാണ് ഇതുവരെ യാഥാർഥ്യമായത്. പദ്ധതി നടത്തിപ്പിലെ മെല്ലെപ്പോക്ക് വിലയിരുത്താൻ ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം…

പ്രചോദനം 'സ്പൈഡർ' സിനിമ,പുറത്തുവരുന്നത് ഭീതിജനകവുമായ വിവരങ്ങൾ

ആലപ്പുഴ: സിനിമകളെപ്പോലും വെല്ലുന്ന ക്രൂരതയുമായി സ്വന്തം മുത്തച്ഛനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ 13-കാരിയായ എട്ടാം ക്ലാസുകാരിയും കൗമാരക്കാരായ കാമുകനും സുഹൃത്തുക്കളും പൊലീസ് പിടിയിലായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കരുവാറ്റ സ്വദേശി 67കാരൻ കൊല്ലപ്പെട്ട കേസിലാണ് അവിശ്വസനീയവും ഭീതിജനകവുമായ വിവരങ്ങൾ പുറത്തുവരുന്നത്.കൊലപാതകം നടക്കുമ്പോൾ ക്വട്ടേഷൻ നൽകിയ പെൺകുട്ടി ലൈവ് വീഡിയോ കോളിലൂടെ…

ആദ്യം കോൺഗ്രസിനെ കാലുവാരി.. പിന്നെ യൂഡിഎഫിനെ മൊത്തം കാലുവാരി..ഇപ്പോൾ ഇടതിനൊപ്പം ചേർന്ന് പാലാ നഗര സഭ ചെയർപേഴ്സണുമായി...

പാലാ: പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം മായാരാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകളാണ് മായയ്ക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്. റിയയ്ക്ക് 10 വോട്ടുകളാണ് ലഭിച്ചത്.അഞ്ച് വിമത കോൺഗ്രസ് അംഗങ്ങളിൽ നാലുപേരും മുഖ്യ പ്രതിപക്ഷമായ ഇടതുപക്ഷത്തെ 12 അംഗങ്ങളും മായാ രാഹുലിനെ പിന്തുണച്ചു. വിമത…

മുഴുവൻ എം.എൽ.എമാർക്കും ഔദ്യോഗിക വാഹനവും പ്രതിമാസം 75,000 രൂപ അലവൻസും

ചെന്നൈ: തമിഴ്‌നാട്ടിലെ മുഴുവൻ എം.എൽ.എമാർക്കും ഔദ്യോഗിക വാഹനവും പ്രതിമാസം 75,000 രൂപ അലവൻസും നൽകുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനും സർക്കാർ പദ്ധതികൾ വിലയിരുത്തുന്നതിനുമായാണ് പുതിയ പ്രഖ്യാപനം. ഇതിനിടെ മുഖ്യമന്ത്രി ജോസഫ് വിജയ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകണമെന്ന് ടി.വി.കെ മന്ത്രി ഡി. ശരത് കുമാർ…

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ കൊലപാതകം,മിനിറ്റുകൾക്കുള്ളിൽ കൊലയാളി സംഘം പിടിയിൽ

ഹരിപ്പാട്; ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ നടന്ന കൊലപാതകത്തിൽ വിവരമറിഞ്ഞ് 24 മണിക്കൂറിനകം പ്രതികളെ പിടികൂടി പൊലീസിന്റെ സർജിക്കൽ സ്ട്രൈക്ക്. കരുവാറ്റയിലെ കൊലപാതക വിവരം അറിഞ്ഞതിനു പിന്നാലെ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് സംഭവ സ്ഥലത്ത് എത്തി സ്ഥിതി വിലയിരുത്തി. പിന്നാലെ ഡിഐജി യതീഷ് ചന്ദ്ര കൊലപാതകം നടന്ന വീട്ടിൽ എത്തി പരിശോധന നടത്തി.ഇരുവരുടെയും മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എഡിജിപി പി.…

17-കാരനെ കൊന്ന് വില്പനയ്ക്കായി വൃഷണം മുറിച്ചെടുത്ത യുവാക്കൾ പിടിയിൽ

ഭോപ്പാൽ: വൃഷണം വിറ്റാൽ ഒന്നരക്കോടിയോളം രൂപ കിട്ടുമെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ അഞ്ചുപേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. തെരുവിൽ പേനയും കീചെയിനും വിറ്റ് കുടുംബം പോറ്റിയിരുന്ന പതിനേഴുകാരൻ പയ്യനെയാണ് കത്തിയും ബ്ലേഡും ഉപയോഗിച്ച് കുത്തിക്കൊന്നത്. ഭോപ്പാലിലാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്‌. നൂറുരൂപ നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതികൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് ദാരുണമായ കൃത്യം…

സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യയും അർമേനിയയും

യെരവാൻ: പ്രതിരോധ മേഖലയിലെ ഗവേഷണം, വികസനം, നൂതനാശയങ്ങൾ, സംയുക്ത ഉത്പാദനം എന്നിവ ലക്ഷ്യമാക്കി ഇന്ത്യയും അർമേനിയയും തമ്മിൽ സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ കരാർ. ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങും അർമേനിയൻ ഹൈടെക് വ്യവസായ മന്ത്രി ഡേവിറ്റ് തദേവോസ്യാനും തമ്മിൽ ഓഗസ്റ്റ് പതിനേഴിന് യെരവാനിൽ വച്ചാണ് ധാരണാപത്രത്തിൽ…

കിടപ്പറദൃശ്യങ്ങൾ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്കു വിറ്റതായി ഭാര്യ പോലീസിൽ പരാതി നൽകി

കൊല്ലം: കിടപ്പറദൃശ്യങ്ങൾ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്കു വിറ്റതായി ഭാര്യ പോലീസിൽ പരാതി നൽകി. മറ്റാരും കാണില്ലെന്ന് ഭാര്യയെ വിശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയും പകർത്തിയ ദൃശ്യങ്ങളാണ് വെബ്‌സൈറ്റുകൾക്ക് വിറ്റത്. ഇതുസംബന്ധിച്ച് കൊല്ലം സ്വദേശിനിയാണ് കൊട്ടിയം സ്റ്റേഷനിൽ പരാതി നൽകിയത്.ഇംഗ്ലണ്ടിലാണ് ദമ്പതിമാർ ജോലിചെയ്യുന്നത്. വിവാഹം കഴിഞ്ഞപ്പോൾ മുതൽ യുവതിയുടെ എതിർപ്പ് അവഗണിച്ച്…

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ ഭൂപടത്തിൽ ഇടംപിടിക്കുന്നു,നേരിട്ട് ചരക്കു കയറ്റുമതി ചെയ്യാൻ സൗകര്യം

തിരുവനന്തപുരം: ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് നേരിട്ട് ചരക്കു കയറ്റുമതി ചെയ്യാൻ സൗകര്യമൊരുക്കി വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ ഭൂപടത്തിൽ ഇടംപിടിക്കുന്നു. വിഴിഞ്ഞത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് നേരിട്ട് ചരക്കുകയറ്റുമതി സാധ്യമാകും. നിലവിൽ ഇന്ത്യയിലെ…

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) വീണ്ടും നടപടികളിലേക്ക് സംസ്ഥാനത്തെ എട്ടു സ്ഥലങ്ങളിൽ വീണ്ടും പരിശോധന

കോഴിക്കോട് ;ടി.വീണയ്ക്ക് എതിരായ സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) വീണ്ടും നടപടികളിലേക്ക്. കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ടു സ്ഥലങ്ങളിലാണ് മൂന്നാം ഘട്ടത്തിലുള്ള പരിശോധന പുരോഗമിക്കുന്നത്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ(ഡിടിപിസി) ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ നന്ദുലാലിന്റെ കോഴിക്കോട് ഈസ്റ്റ്…